twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏഴ് വയസുള്ള മകന്‍ ആ വിഷമത്തിലാണ്; ഏകാന്തത അനുഭവിക്കുന്നതിനെ കുറിച്ച് കുടുംബവിളക്ക് താരം മീര വാസുദേവൻ

    |

    തന്മാത്രയിലെ നായിക വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവന്‍. മറ്റ് ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മീര വാസുദേവന്‍ തിളങ്ങി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നടി മലയാളത്തിലേക്ക് തിരിച്ച് വന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് മുന്നില്‍ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി.

    ഏഴ് വയസുള്ള തന്റെ മകന് ഏകാന്തത അനുഭവിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനെ പറ്റിയാണ് മീര വാസുദേവന്‍ വീഡിയോയിലൂടെ പറയുന്നത്. 'ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഞാനും ഏഴ് വയസുള്ള എന്റെ മകനും തമ്മില്‍ സംസാരിക്കുകയായിരുന്നു. അവന് ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്നാണ് മകന്‍ പറഞ്ഞത്. വിഷാദം എന്ന വാക്കൊന്നും ഇതുവരെ അവന് അറിയില്ല. മറ്റുള്ളവരുമായി കൂടി കാഴ്ച നടത്താനോ അവരുടെ അടുത്തേക്ക് പോവാനോ സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെടലിലേക്ക് മുതിര്‍ന്നവര്‍ പോവുന്നത് പോലെ അവരും ഒറ്റപ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ്.

     meera-son

    മുന്‍പത്തെ പോലെ നമ്മുക്ക് മറ്റൊരാളുടെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍ കഴിയുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് ഏകാന്തത അനുഭവപ്പെടുന്നതായി മകന്‍ പറയുന്നത്. അത് ഏകാന്തത അല്ലെന്നും ഒറ്റയ്ക്ക് ആയതാണെന്നും ഞാന്‍ മാറ്റി പറഞ്ഞു. രണ്ട് വികാരങ്ങള്‍ തമ്മിലും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. അവന്‍ ഒറ്റപ്പെടുന്നതിന്റെ കാരണം ഞാന്‍ മനസിലാക്കിയിരിക്കുകയാണ്. ശരീരം കൊണ്ട് ദൂരെ ആണെങ്കിലും നമുക്ക് വീഡിയോ കോളിലൂടെയോ മറ്റോ പ്രിയപ്പെട്ടവരുമായി അടുപ്പം കാത്തു സൂക്ഷിക്കാന്‍ സാധിക്കുമെന്നും വീഡിയോയില്‍ മീര വാസുദേവ് പറയുന്നു.

    സിനിമാ ജീവിതത്തില്‍ ഞെട്ടിച്ച നടന്‍, ഡയലോഗ് കാണാതെ പഠിക്കുന്നതില്‍ ഞെട്ടിച്ച് മൂന്ന് പേര്‍: ബോബി-സഞ്ജയ്‌സിനിമാ ജീവിതത്തില്‍ ഞെട്ടിച്ച നടന്‍, ഡയലോഗ് കാണാതെ പഠിക്കുന്നതില്‍ ഞെട്ടിച്ച് മൂന്ന് പേര്‍: ബോബി-സഞ്ജയ്‌

    john-meera

    സന്തോഷം പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് കൂടി മീര സൂചിപ്പിച്ചിരുന്നു. 'എന്റെ മകന്‍ ഏകാന്തനാണെന്ന് പറഞ്ഞത് വളരെ വേദന നല്‍കുന്നൊരു കാര്യമാണ്. കൂട്ടായ്മകളുടെ അഭാവമാണ് ഈ വിഷമത്തിന് കാരണം. ഈ മഹമാരിയുടെ കാലത്ത് ലോകം മുഴുവനുമുള്ള കുട്ടികളും മുതിര്‍ന്നവരുമെല്ലാം നിര്‍ബന്ധിതമായി ഒറ്റയ്ക്ക് ആവുന്നത് അവസ്ഥയെ കുറിച്ചോര്‍ത്ത് ഞാന്‍ നിശ്ചലമായൊരു അവസ്ഥയിലായെന്നും മീര പറയുന്നു. ഇതിനെ മറി കടക്കാന്‍ രണ്ട് ആശയങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. അത് പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ക്കും വിഷാദത്തെയും സങ്കടത്തെയും ഒറ്റയടിക്ക് തോല്‍പ്പിക്കാന്‍ സാധിക്കും. മാത്രമല്ല സമാധാനവും സന്തോഷവും തമ്മില്‍ നിങ്ങളുടെ വിഷാദവുമായി പോരാടും. അതിലൂടെ നിങ്ങള്‍ക്ക് വീണ്ടും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനം ചെയ്യുന്നതിലൂടെ എല്ലാം മികവുറ്റതാക്കി മാറ്റുമെന്നും മീര പറയുന്നു.

    അയ്യായിരം രൂപയുടെ സാരി ആണിത്; നെയ്യില്‍ പൊരിച്ച ഷര്‍ട്ടാണ് കിഷോറിന്, കല്യാണ കാസറ്റ് പുറത്ത് വിട്ട് ദേവി ചന്ദനഅയ്യായിരം രൂപയുടെ സാരി ആണിത്; നെയ്യില്‍ പൊരിച്ച ഷര്‍ട്ടാണ് കിഷോറിന്, കല്യാണ കാസറ്റ് പുറത്ത് വിട്ട് ദേവി ചന്ദന

    Recommended Video

    മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

    നടന്‍ ജോണ്‍ കൊക്കെന്‍ ആയിരുന്നു മീരയുടെ ഭര്‍ത്താവ്. 2012 ല്‍ വിവാഹിതാരയാ ഇരുവരും 2016 ല്‍ വിവാഹമോചിതരാവുകയും ചെയ്തു. ഈ ബന്ധത്തിലുള്ളതാണ് മകന്‍. വേര്‍പിരിഞ്ഞ ശേഷം മകന്റെ കൂടെയായിരുന്നു മീര കഴിഞ്ഞിരുന്നത്. ജോണിന് മുന്‍പ് 2005 ല്‍ മീര വിശാല്‍ അഗര്‍വാളിനെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധവും അധികം നാള്‍ നീണ്ട് പോയില്ല. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സിനിമകളില്‍ സജീവമായിരുന്നെങ്കിലും പിന്നീടാണ് മലയാളത്തിലേ ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കാന്‍ മീര എത്തുന്നത്.
    കുടുംബവിളക്കില്‍ നടി അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയാണുള്ളത്. സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബത്തെ ആസ്പദമാക്കിയുള്ള സീരിയല്‍ ആയത് കൊണ്ട് തന്നെ മീരയുടെ റോള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി. മറ്റ് സീരിയലുകളെ അപേക്ഷിച്ച് റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സീരിയലാണ് കുടുംബവിളക്ക്.

    English summary
    Kudumbavilakku Fame Meera Vasudevan Opens Up The Worry Of Her 7 Years Old Son
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X