For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നൂബിന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട്, മീര ചേച്ചി വീഡിയോയില്‍ വരാത്തത് അതുകൊണ്ട്; കുടുംബവിളക്കിലെ സഞ്ജന

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ ജീവിതപോരാട്ടത്തെ ജനങ്ങള്‍ നെഞ്ചേറ്റുകയായിരുന്നു. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര നാളുകളായി റേറ്റിംഗില്‍ മറ്റ് പരമ്പരകളെയെല്ലാം പിന്നിലാക്കി കുതിപ്പ് തുടരുകയാണ്. പരമ്പരയിലെ ഒാരോ കഥാപാത്രങ്ങളും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരും തങ്ങളുടെ പ്രിയപ്പെട്ടവരുമാണ്.

  ബോളിവുഡിന്റെ പ്രണയനായികയ്ക്ക് ഇന്ന് പിറന്നാള്‍; കജോളിന്റെ ഐക്കോണിക് ചിത്രങ്ങള്‍ കാണാം

  സംഭവ ബഹുലമായ രംഗങ്ങള്‍ക്കാണ് കുടുംബവിളക്ക് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സഞ്ജനയും പ്രതീഷും തമ്മിലുള്ള വിവാഹമാണ് പരമ്പരയെ ഉദ്വേഗഭരിതമായ രംഗങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. സഞ്ജന പ്രതീഷ് വിവാഹം പരമ്പരയുടെ റേറ്റിംഗിനേയും കാര്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴിതാ പരമ്പരയെക്കുറിച്ചും മറ്റുമുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സഞ്ജനയെ അവതരിപ്പിക്കുന്ന രേഷ്മ എത്തിയിരിക്കുകയാണ്.

  സോഷ്യല്‍ മീഡിയയിലൂടെ ലൈവ് സെഷനിലൂടെയാണ് താരം എത്തിയത്. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് പരമ്പരയിലെ വിശേഷങ്ങളെക്കുറിച്ചായിരുന്നു. സീരിയല്‍ വിശേഷം എന്തൊക്കെയാണ്? എന്ന ചോദ്യത്തിന് താരം മറുപടി നല്‍കുന്നുണ്ട്. പ്രതീഷുമായിട്ടുള്ള കല്യാണം കഴിഞ്ഞു, ഹാപ്പിയായിട്ട് പോകുന്നു ഇപ്പോള്‍. ഇനി മുതല്‍ ശ്രീനിലയത്തിലുണ്ടാകുമെന്നാണ് സഞ്ജന പറയുന്നത്. അതോടൊപ്പം ശ്രീനിലയത്തിലെ ജീവിതം അടിപൊളിയായിട്ട് പോകുന്നു. ഇപ്പോള്‍ എല്ലാവരും ഉണ്ടല്ലോ എന്നും സഞ്ജന പറയുന്നുണ്ട്.

  അതേസമയം കുറേപ്പേര്‍ പരമ്പരയിലെ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിനെക്കുറിച്ച് രേഷ്മയോട് ചോദിക്കുക്കുന്നുണ്ട്. ഇതിനും താരം മറുപടി പറയുന്നുണ്ട്. ഒത്തിരിപേര്‍ പറഞ്ഞു നൂബിന്‍ ചേട്ടനെക്കുറിച്ച് പറയൂ, പ്രതീഷിനെക്കുറിച്ച് പറയൂ എന്നൊക്കെ. നൂബിന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ ഭയങ്കര കൂട്ടാണ്. പാവമാണ്. ഭയങ്കര സപ്പോര്‍ട്ടിംഗ് ആണെന്നായിരുന്നു നൂബിനെക്കുറിച്ച് താരത്തിന് പറയാനുണ്ടായിരുന്നു. ആരാധര്‍ക്ക് അറിയേണ്ട മറ്റൊന്ന് എന്തുകൊണ്ട് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മീര വീഡിയോയില്‍ വരുന്നില്ലെന്നായിരുന്നു.

  ഇതും സ്ഥിരമായിട്ട് വരുന്ന ചോദ്യമാണ്. മീര ചേച്ചി എന്താണ് വീഡിയോയില്‍ വരാത്തത് എന്നത്, മോനുണ്ട്, മോന്റെ കാര്യം നോക്കണം. സെറ്റില്‍ വന്നാലും. പിന്നെ ഷൂട്ടിന്റെ തിരക്ക്. അങ്ങനെ ബിസിയായി പോകുന്നതാണെന്നാണ് ഇതിന് രേഷ്മ നല്‍കുന്ന മറുപടി. തന്റെ കഥാപാത്രത്തെ ഇനി കുടുംബവിളക്കില്‍ മുഴുനീളം കാണാം. പ്രതീഷിന്റെ കൂടെയല്ലേ അപ്പോള്‍ വീട്ടില്‍ തന്നെയുണ്ടാകുമെന്നും താരം പറയുന്നു.

  പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹമായിരുന്നു പരമ്പരയില്‍ ഈയ്യടുത്ത് നടന്ന പ്രധാന സംഭവം. സഞ്ജനയുടെ അച്ഛനെ മറി കടന്ന് തന്ത്രപൂര്‍വ്വമാണ് പ്രതീഷും കൂട്ടരും സഞ്ജനയെ വിവാഹത്തിനായി കൊണ്ടു വരുന്നത്. ഇതിനിടെ വിവാഹത്തില്‍ നിന്നും സിദ്ധാര്‍ത്ഥിനെ മാറ്റി നിര്‍ത്താനായി വേദിക നടത്തിയ ശ്രമവും കണ്ടിരുന്നു. തലകറങ്ങി വീഴുകയായിരുന്നു വേദി. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം അത് വെറും തന്ത്രമായിരുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. വേദികയെ അവതരിപ്പിക്കുന്ന ശരണ്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇങ്ങനൊരു സൂചന നല്‍കിയിരിക്കുന്നത്.

  Also Read: ഡിംപലിനോട് പഴയ സൗഹൃദമില്ല; പുറത്ത് എത്തിയപ്പോഴാണ് മക്കള്‍ കണ്ണീര് കുടിച്ച കഥ അറിഞ്ഞതെന്ന് കിടിലം ഫിറോസ്

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹത്തിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മിീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അമ്മ സുമിത്രയ്ക്കും അച്ഛച്ഛനും ശ്രീയങ്കിളിനും മുന്നില്‍ വച്ചാണ് പ്രതീഷ് സഞ്ജനയുടെ കഴുത്തില്‍ താലി കെട്ടുന്നത്. അങ്ങനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച പ്രതീഷിന്റേയും സഞ്ജനയുടെ വിവാഹം മംഗളമായി തന്നെ നടന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം വേദികയുടെ പുതിയ പദ്ധതികള്‍ എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയും ആരാധകര്‍ കമന്റിലൂടെ പങ്കുവെക്കുന്നുണ്ട്.

  Read more about: serial
  English summary
  Kudumbavilakku Fame Reshma Opens Up About Noobin And Meera Vasudev In Instagram Live
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X