For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്നെ വിശ്വസിച്ച ഞങ്ങളെ നീ പറ്റിച്ചു'; വേദികയെ ചോദ്യം ചെയ്ത് സരസ്വതിയും ശരണ്യയും

  |

  എല്ലാവർക്കും പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളിക്ക്. സിനിമാ താരം മീരാ വാസുദേവാണ് സീരിയയിലെ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. നിരവധി ത്രില്ലിങ്ങായ എപ്പിസോഡുകളും കഥയുമായി സീരിയൽ സംപ്രേഷണം തുടരുകയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്തെ സീരിയലാണ് കുടുംബവിളക്ക്. റേറ്റിങിൽ പലപ്പോഴും ഒന്നാമതെത്താറുള്ള സീരിയൽ അടുത്തിടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. സാന്ത്വനം സീരിയലുമായാണ് കുടുംബവിളക്ക് സീരിയൽ എന്നും റേറ്റിങിൽ ഏറ്റുമുട്ടുന്നത്.

  Also Read: 'പേരുകൾ പലതായിരുന്നു, വളർന്നപ്പോഴാണ് എന്നിലുണ്ടായിരുന്ന രോ​ഗം തിരിച്ചറിഞ്ഞത്'; സ്റ്റെബിൻ ജേക്കബ്

  കുടുംബവിളക്കിന്റേതായി ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളെല്ലാം പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ്. സുമിത്രയെ തകർക്കാൻ വേദികയുടെ ശ്രമം ആരംഭിച്ചപ്പോൾ മുതൽ കുടുംബവിളക്ക് പുതിയ കഥാപശ്ചാത്തലവുമായിട്ടാണ് സഞ്ചരിക്കുന്നത്. സുമിത്രയെ കള്ളക്കേസിൽ കുടുക്കാനും സാമ്പത്തീകമായി പരാജയപ്പെടുത്താനും വേദിക നടത്തുന്ന ശ്രമങ്ങളോട് യോജിക്കാൻ സിദ്ധാർഥിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ പൊലീസ് കേസിൽ ഉൾപ്പെടുന്ന നിലയിലേക്ക് സുമിത്ര എത്തിയപ്പോൾ മുതൽ സിദ്ധാർഥ് വേദികയോട് അനിഷ്ടം കാണിച്ച് തുടങ്ങിയിരുന്നു. ശേഷം വേദികയെ വീട്ടിൽ നിന്നും സിദ്ധാർഥ് പുറത്താക്കുകയും ചെയ്തു.

  Also Read: ബോളിവുഡിലെ ആദ്യ സിനിമയക്ക് ശേഷം 'ഒളിവിൽ' താമസിക്കേണ്ടി വന്നതിനെ കുറിച്ച് റോജ സുന്ദരി

  വേദിക പോയശേഷം വിഷമഘട്ടങ്ങളിൽ സിദ്ധാർഥിനൊപ്പം ഉണ്ടായിരുന്നത് ആദ്യ ഭാര്യ സുമിത്രയായിരുന്നു. സുമിത്രയെ ഒഴിവാക്കിയാണ് സിദ്ധാർഥ് വേദികയെ വിവാഹം ചെയ്തത്. എന്നാൽ ഇപ്പോൾ ആ തീരുമാനം തെറ്റായിരുന്നുവെന്ന് പലപ്പോഴായി സിദ്ധാർഥിന് തോന്നുന്നുണ്ടെങ്കിലും സുമിത്രയിലേക്ക് തിരിച്ച് പോകാൻ സാധിക്കുന്നില്ല. സിദ്ധാർഥ് ഉപേക്ഷിച്ച ശേഷം അവിടേക്ക് വീണ്ടും കയറിപ്പറ്റാനുള്ള പതിനെട്ട് അടവും വേദിക പയറ്റുന്നുണ്ട്. അതിന്റെ ഭാ​ഗമായി താൻ ​ഗർഭിണിയാണെന്ന പ്രചാരണം വേദിക നടത്തിയിരുന്നു. വേദിക ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അമ്മയുടേയും സ​ഹോദരി ശരണ്യയുടേയും നിർബന്ധത്തിന് വഴങ്ങി വേദിക തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ വരെ സിദ്ധാർഥ് തയ്യാറെടുക്കുകയായിരുന്നു.

  എന്നാൽ വേദികയുടേത് വ്യജ ​​ഗർഭമാണെന്നും സിദ്ധാർഥ് അടക്കമുള്ളവരെ വേദിക പറ്റിക്കുകയാണെന്നും സമ്പത്ത് സിദ്ധാർഥിനെ അറിയിച്ചതോടെ വേദിക വീണ്ടും ഒറ്റപ്പെടുകയാണ്. ഇനി ഒരിക്കലും വേദികയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന നിലപാടിലാണ് സിദ്ധാർഥ്. പുതിയ പ്രമോയിൽ സംഭവം അറിഞ്ഞ് ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ സരസ്വതി അമ്മയും ശരണ്യയും വേദികയുടെ വീട്ടിലെത്തി അവളുടെ അമ്മയേയും വേദികയേയും ചോദ്യം ചെയ്യുന്നതാണ് കാണിക്കുന്നത്. 'നിന്നെ ഞങ്ങൾ ഒരുപാട് വിശ്വസിച്ചിരുന്നു... സ്നേഹിച്ചിരുന്നു... എന്റെ മകളെപോലെയാണ് കണ്ടിരുന്നത്. പക്ഷെ നീ ഞങ്ങളെ വഞ്ചിച്ചു. ​ഗർഭം ധരിക്കാനുള്ള കഴിവില്ലെന്ന് നീ ഞങ്ങളോട് പറഞ്ഞില്ല. ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നിന്നെ കാണാൻ പലഹാരവുമായി വന്ന ഞങ്ങളെ കള്ളം പറ‍ഞ്ഞ് നീ പറ്റിച്ചു' എന്നാണ് വേദികയോട് സരസ്വതി അമ്മയും ശരണ്യയും പറയുന്നത്. സരസ്വതി അമ്മയും ശരണ്യയും കുറ്റപ്പെടുത്തുകയും തനിക്ക് എതിരെ തിരിയുകയും ചെയ്തതോടെ മറ്റ് വഴികൾ ആലോചിക്കുകയാണ് പുതിയ പ്രമോയിൽ വേദിക.

  സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt

  വേദികയുടെ കള്ളങ്ങൾ വേ​ഗത്തിൽ പൊളിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. സിദ്ധാർഥിന്റെ വീട്ടിൽ വീണ്ടും വേദിക കയറി കൂടുമോയെന്ന് ഭയന്നിരുന്നുവെന്നും ആരാധകർ കമന്റായി കുറിച്ചു. 'സരസ്വതിക്കും ശരണ്യയ്ക്കും കുറച്ച് കൂടി വേദികയിൽ നിന്നും കിട്ടേണ്ടതായിരുന്നു... വരും എപ്പിസോഡുകളിൽ അത് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു കുടുംബവിളക്ക് ആരാധകരിൽ ഒരാൾ കുറിച്ചിരുന്നത്. കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ, എഫ്. ജെ. തരകൻ,ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ, ഷാജു, ശ്രീലക്ഷ്മി, അമൃത ഗണേശ് എന്നിവരാണ് സീരിയലിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയ്ക്കും വില്ലത്തിയ്ക്കുമടക്കം കുടുംബവിളക്കിലെ അഭിനേതാക്കൾക്കെല്ലാം നിരവധി ആരാധകരാണ് ഈ സീരിയലൂടെ ഉണ്ടായത്.

  English summary
  Kudumbavilakku serial promo: saraswathi and saranya slammed vedhika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X