Don't Miss!
- News
ശൈശവ വിവാഹം നടക്കുന്നത് അറിയിക്കാതിരുന്നാല്‍ അയല്‍ക്കാരനും കുടുങ്ങും
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
എനിക്കാരുമില്ല, ചിരിക്കാന്‍ പോലും പറ്റുന്നില്ല; ജീവിതം വെറുത്തു; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്ന് ലക്ഷ്മി
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ലക്ഷ്മി സനല്‍. നിരവധി പരമ്പരകളിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് ലക്ഷ്മി. സിനിമകളിലും നാടകത്തിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ലക്ഷ്മി. മലയാള സിനിമയില്‍ വേറിട്ട അഭിനയ ശൈലി കൊണ്ട് കയ്യടി നേടിയ നടി സേതുലക്ഷ്മിയുടെ മകള്‍ കൂടിയാണ് ലക്ഷ്മി. ആട് 2 പോലുള്ള സിനിമകളിലൂടെ മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് സേതുലക്ഷ്മി.
ഇപ്പോഴിതാ ലക്ഷ്മിയും അമ്മ സേതുലക്ഷ്മിയും ഒരുമിച്ചെത്തുകയാണ്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് അമ്മയും മകളും എത്തിയത്. ലക്ഷ്മി മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ സേതുലക്ഷ്മിയമ്മ കൂട്ടായാണ് ഷോയിലെത്തിയത്. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് പരിപാടിയില്‍ ലക്ഷ്മി മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

പരിപാടിയുടെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ വിവാഹത്തെക്കുറിച്ചും കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചുമൊക്കെ ലക്ഷ്മി മനസ് തുറക്കുന്നുണ്ട്. ജീവിതത്തെ തന്നെ വെറുക്കുകയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തതിനെക്കുറിച്ചും ഷോയില്‍ ലക്ഷ്മി മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

എനിക്ക് ആരുമില്ല. ഞാന്‍ ഒറ്റയ്ക്കായി എന്നാണ് പ്രൊമോ വീഡിയോയില്‍ ലക്ഷ്മി പറയുന്നത്. സ്റ്റേജില്‍ അഭിനയിക്കാന്‍ പറ്റുന്നില്ല. ചിരിക്കാന്‍ പറ്റുന്നില്ല. സങ്കടമായെന്നും താരം പറയുന്നു. താന്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചുവെന്നും താരം പറയുന്നു. ജീവിതം തന്നെ വെറുത്തുപോയ നിമിഷമായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. മരിക്കുക അല്ലാതെ പറ്റില്ലെന്നും താരം പറയുന്നുണ്ട്. എന്നാല്‍ എന്താണ് അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലക്ഷ്മി പ്രൊമോയില്‍ പറയുന്നില്ല.

താരത്തെ ആത്മഹത്യ പോലൊരു കഠിനമായ തീരുമാനത്തിലേക്ക് എത്തിച്ചതിന്റെ കാരണം അറിയാന്‍ ഇന്നത്തെ എപ്പിസോഡ് കാണേണ്ടി വരും. അതേസമയം ഇതേ പ്രൊമോ വീഡിയോയില്‍ സേതുലക്ഷ്മിയമ്മയും കരഞ്ഞതിനെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോഴും കരയും ആരും കാണാതെ എന്നാണ് സേതുലക്ഷ്മിയമ്മ പറയുന്നത്. പരിപാടിയുടെ മറ്റ് പ്രൊമോ വീഡിയോകളും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.
തന്റെ വിവാഹത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. പ്രായം കുറഞ്ഞയാളെ വിവാഹം കഴിച്ചതിനെക്കുറിച്ചാണ് ലക്ഷ്മി മനസ് തുറക്കുന്നത്. സൗദിക്കാരനായിരുന്നു. എന്റെയൊരു ചേട്ടനുണ്ടായിരുന്നു അവിടെ. ചേട്ടനാണ് പറഞ്ഞത് എന്റെ ബോസിനൊരു മലയാളിയെ കല്യാണം കഴിക്കണമെന്ന്. ഏഴ് വയസ് വ്യത്യാസമുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. പിന്നാലെ പ്രൊമോയില്‍ പഴയ കാലത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വാടകയ്ക്ക് താമസിക്കുകയാണ്. വീടൊന്നുമുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്.

തന്റെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് ലക്ഷ്മി സംസാരിക്കുന്നതും പ്രൊമോയിലുണ്ട്. കുട്ടിക്കാലത്ത് സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ആ സമയത്ത് തന്നെ അധ്യാപിക സഹായിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വസ്ത്രം വാങ്ങാന്‍ എന്റെ ടീച്ചര്‍ പണം തരുമായിരുന്നു. ടീച്ചര്‍ക്ക് മൂന്ന് പെണ്മക്കളാണ്. ടീച്ചര്‍ എനിക്ക് മക്കളുടെ വസ്ത്രങ്ങളും പേനും ബുക്കും മാലയുമൊക്കെ തരുമായിരുന്നു. ഞാന്‍ പഠിച്ച സ്കൂളിന്റെ ബാക്കിലായിരുന്നു അവരുടെ വീടെന്നും താരം പറയുന്നുണ്ട്. എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി. ഏഷ്യാനെറ്റിലെ അമ്മ. സൂര്യയിലെ കടമറ്റത്ത് കത്തനാര്, മഴവില്‍ മനോരമയിലെ പട്ടുസാരി, ചക്രവാകം. പെണ്മനസ്, ദേവി മഹാത്മ്യം, സ്വാമി അയ്യപ്പന് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചാണ് ലക്ഷ്മി മലയാളികളുടെ കയ്യടി നേടുന്നത്. അച്ഛനും അമ്മയും നാടക അഭിനേതാക്കളായിരുന്നതിനാല് ആ പാതയിലൂടെ ലക്ഷ്മിയും പിന്തുടരുകയായിരുന്നു. ഒരു കോടിയില്‍ ലക്ഷ്മിയോടൊപ്പം അമ്മ സേതുലക്ഷ്മിയും മക്കളും പങ്കെടുക്കാനെത്തുന്നുണ്ട്. ഇന്ന് രാത്രിയാണ് പരിപാടിയുടെ സംപ്രേക്ഷണം നടക്കുന്നത്.
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ