For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാബു ക്വട്ടേഷന്‍ ആണെന്ന് ചിലര്‍ പറഞ്ഞു; രണ്ടെണ്ണം അടിച്ചാല്‍ വിശപ്പാണ്, രാത്രി റൂമില്‍ വന്ന് തട്ടും!

  |

  മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു പിള്ള. സിനിമകളിലും സീരിയലുകളിലുമൊക്കെ വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമെല്ലാം മഞ്ജു പിള്ളയുണ്ട്. ഈയ്യടുത്തിറങ്ങിയ ഹോം എന്ന സിനിമയിലെ മഞ്ജു പിള്ളയുടെ ശക്തമായ പ്രകടനം ആരാധകരുടെ കയ്യടി നേടിയിരുന്നു. തട്ടീം മുട്ടീം പരമ്പരയിലും നിറ സാന്നിധ്യമായി തുടരുകയാണ് മഞ്ജു പിള്ള.

  Also Read: മൂല്യങ്ങൾ ആർക്കും അടിയറവു വയ്ക്കാതെ ജീവിക്കാൻ പറ്റട്ടെയെന്ന് സബീറ്റ; വീണ്ടും കാണുമെന്ന് ഉറപ്പ് നൽകി താരം

  അഭിനയത്തിന് പുറമെ വിധി കര്‍ത്താവ് എന്ന നിലയിലും സജീവമാണ് മഞ്ജു പിള്ള. മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയിലെ മൂന്ന് വിധി കര്‍ത്താക്കളില്‍ ഒരാളാണ് മഞ്ജു പിള്ള. സാബു മോന്‍, നസീര്‍ സംഗ്രാന്തി എന്നിവരാണ് ഷോയിലെ മറ്റ് വിധി കര്‍ത്താക്കള്‍. ഇപ്പോഴിതാ സാബുവിനെക്കുറിച്ച് മഞ്ജു പിള്ള മനസ് തുറക്കുകയാണ്.

  സാബുവിനെക്കുറിച്ച് തനിക്ക് ആദ്യമുണ്ടായിരുന്നു നെഗറ്റീവായൊരു ധാരണയായിരുന്നുവെന്നാണ് മഞ്ജു പിള്ള പറയുന്നത്. എന്നാല്‍ പരിചയപ്പെട്ടതോടെ തന്റെ സഹോദരനായി മാറുകയായിരുന്നു സാബു എന്നാണ് മഞ്ജു പിള്ള പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: അമേരിക്കക്കാരി ആകാന്‍ നോക്കാതെ മര്യാദയ്ക്ക് സംസാരിക്കൂ! കളിയാക്കിയാള്‍ക്ക് നിമിഷയുടെ മറുപടി

  തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ രണ്ട് വേട്ടാവളിയന്മാര്‍ എന്നാണ് സാബുവിന്റേയും നസീര്‍ സംക്രാന്തിയെക്കുറിച്ചും മഞ്ജു പിള്ള പറയുന്നത്. സാബുവിനെക്കുറിച്ച് എനിക്കുണ്ടായിരുന്നത് നെഗറ്റീവായൊരു ധാരണയായിരുന്നു. പലരും പറഞ്ഞ് കേട്ടതാണ്. എനിക്ക് പരിചയമില്ലായിരുന്നു. സാബു കുറച്ച് പ്രശ്‌നക്കാരനാണെന്നും ക്വട്ടേഷന്‍ ആണെന്നും ആളുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ പരിചയപ്പെട്ട വളരെ കുറച്ച് ജെനുവിനായ ആളുകളില്‍ ഒരാളാണ് സാബു. അഡ്വക്കേറ്റാണ്. നല്ല വിവരമുണ്ട്. ഞാന്‍ പറയും കാണാന്‍ ലുക്കില്ലെന്നേയുള്ള ഭയങ്കര വിവരമാണെന്ന്, എന്നും മഞ്ജു പിള്ള പറയുന്നു.

  എന്തിനെക്കുറിച്ച് ചോദിച്ചാലും സംസാരിക്കും. മാസം അഞ്ച് ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നവനാണ്, അത് കളഞ്ഞ് ഇവിടെ വന്നിരിക്കുന്നത്. എന്റെ വളരെ അടുത്ത സുഹൃത്താണ്. സഹോദരനാണ്. എന്റെ ചക്കരയാണെന്ന് ഞാന്‍ പറയും. ഇവന് ഉറക്കമില്ല. നിശാജീവിയാണ്. രാത്രി രണ്ടെണ്ണം വിട്ട് കഴിയുമ്പോള്‍ ഇവന് വിശപ്പ് കയറും. രണ്ട് മണിയൊക്കെയാകുമ്പോള്‍ വന്ന് റൂമില്‍ തട്ടും. മോളൂസേ വാ, മോളൂസിന് ചേട്ടന്‍ നൂഡില്‍സ് മേടിച്ച് തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുമെന്നാണ് മഞ്ജു പിള്ള പറയുന്നത്.

  അതിനാല്‍ ഞാന്‍ ഇപ്പോള്‍ റൂം നമ്പര്‍ പറഞ്ഞു കൊടുക്കാറില്ല. ഒരു തവണ ഞാന്‍ റൂം നമ്പര്‍ തെറ്റിച്ച് പറഞ്ഞു കൊടുത്തു. ഇവന്‍ പോയി മുട്ടി. മുട്ടലല്ല തുറക്ക് തുറക്കെന്ന് പറഞ്ഞ് കതകില്‍ അടിക്കുകയായിരുന്നു. ഒരു സ്ത്രീ വാതില്‍ തുറന്ന് വാട്ട് എന്ന് ചോദിച്ചു. കുറച്ച് നേരം സ്റ്റക്കായി നിന്ന ശേഷം സോറി സോറി റൂം മാറിപ്പോയതാണെന്ന് പറഞ്ഞു. പിന്നെ ആ കോറിഡോറില്‍ മൊത്തം ചേച്ചി ചേച്ചി എന്ന് വിളിച്ച് നടക്കുകയായിരുന്നു. പന്ത്രണ്ടര ഒരു മണിക്കാണ്. ഞാന്‍ മിണ്ടിയില്ല. ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ തുറന്നില്ല. അവന് ഉറക്കമില്ല. നമ്മളേയും ഉറക്കത്തില്ലെന്നും മഞ്ജു പിള്ള പറയുന്നു.

  കല്‍പ്പനയെക്കുറിച്ചും കെപിഎസി ലളിതയെക്കുറിച്ചുമൊക്കെ മഞ്ജു പിള്ള സംസാരിക്കുന്നുണ്ട്. മിനി ചേച്ചിയുണ്ടെങ്കില്‍ സമയം പോകുന്നത് അറിയത്തില്ലെന്നാണ് കല്‍പ്പനയെക്കുറിച്ച് മഞ്ജു പറയുന്നത്. ലളിതാമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ടാല്‍ ഭയങ്കര അറിവാളിയാണെന്ന് തോന്നും. പക്ഷെ ഒന്നുമില്ല. മേക്കപ്പിന്റെ കാര്യത്തില്‍ ഒന്നും ഒന്നുമറിയില്ല. കുറേ കരിവാരി തേക്കും. കരിക്കലത്തില്‍ പൂച്ച തലയിട്ടത് പോലെയായിരിക്കും കണ്ണെഴുതിയാല്‍. ഞാന്‍ നന്നായിരിക്കണമെന്നുണ്ടെങ്കില്‍ നീ ചെയ്ത് തരണമെന്ന് പറയുമെന്നും താരം പറയുന്നു. ഇവരൊക്കെ ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും മഞ്ജു പിള്ള പറയുന്നു.

  English summary
  Manju Piallai Says Intially She Had Negative Image About Her Co Judge Sabumon Abdulsamad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X