For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് തവണ ഒരാളെ തന്നെ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ചവർ!, പ്രിയതമയ്‌ക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് വിനോദ് കോവൂർ

  |

  എം80 മൂസ എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് വിനോദ് കോവൂര്‍. നാടക രംഗത്തു നിന്നാണ് വിനോദ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. മലബാർ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന വിനോദിനെ മൂസയായി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. മറിമായം എന്ന പരമ്പരയിലെ വിനോദിന്റെ പ്രകടനവും താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചിരുന്നു.

  കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി കലാരംഗത്ത് സജീവമായ വിനോദ് കോവൂര്‍ ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. ഇതുവരെ ഏകദേശം പതിനഞ്ചിലധികം സിനിമകളിൽ വിനോദ് ഇതുവരെ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഭാര്യക്ക് ഒപ്പം അദ്ദേഹം പങ്കുവച്ച പുതിയ ചിത്രം ശ്രദ്ധനേടുകയാണ്. വിവാഹ വാര്‍ഷികവും ഭാര്യയുടെ പിറന്നാളും ഒന്നിച്ച് ആഘോഷിക്കുകയാണ് അദ്ദേഹം.

  Also Read: ഓവറായി റിയാക്ട് ചെയ്തതാണോ? ബിഗ് ബോസിലെ ആ പ്രവൃത്തിയോർത്ത് ഖേദമില്ലെന്ന് ജാസ്മിൻ എം മൂസ

  'വീണ്ടും ഒരു വിവാഹ വാര്‍ഷിക ദിനം. ദേവൂന്റെ ജനിച്ചീസം. ആയില്യം നാളും. ഗുരുവായൂരപ്പ സന്നിധിയില്‍' എന്നാണ് ഭാര്യക്കൊപ്പം ഗുരുവായൂരിൽ നിന്നുള്ള ചിത്രവുമായി വിനോദ് കോവൂർ കുറിച്ചത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്. ആശംസകൾക്ക് എല്ലാം താരം നന്ദിയും പറഞ്ഞിട്ടുണ്ട്.

  നേരത്തെ തന്റെ വിവാഹം സംബന്ധിച്ച രസകരമായ വെളിപ്പെടുത്തൽ താരം നടത്തിയിരുന്നു. നാല് തവണ തങ്ങൾ വിവാഹിതരായതാണ് എന്നാണ് താരം വെളിപ്പെടുത്തിയത്. 'അപേക്ഷിച്ചാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ അവസരമുള്ള ആളാണ് ഞാനും ഭാര്യയും. പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. എന്നാല്‍ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ച ആളാണ്‌ ഞാൻ,'

  'ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോള്‍, കാരണവന്മാര്‍ തീരുമാനിച്ചു, നാട്ട് നടപ്പ് പോലെ വധൂഗ്രഹത്തില്‍ നിന്ന് മാത്രം മതി എന്ന്. അങ്ങനെ ആദ്യത്തെ വിവാഹം ഭാര്യ വീട്ടില്‍ വച്ച് നടന്നു',

  'കല്യാണം കഴിഞ്ഞ് പതിനെട്ടാമത്തെ വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് ഞങ്ങള്‍ മൂകാംബികയില്‍ പോയാപ്പോള്‍ ഒരു ജോത്സ്യനെ കണ്ടു. എവിടെ വച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു. ഭാര്യ വിട്ടില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍, മറ്റെവിടെയെങ്കിലും വച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അങ്ങനെയെങ്കില്‍ വിനോദ് ഗുരുവായൂരില്‍ നിന്ന് ഒരിക്കല്‍ കൂടെ വിവാഹം ചെയ്യു എന്ന് അദ്ദേഹം പറഞ്ഞു',

  Also Read: ആദ്യം പ്രൈവസി കിട്ടിയില്ല, ഹണിമൂണ്‍ രണ്ടാമതും പ്ലാന്‍ ചെയ്ത് നടി ആലീസും ഭര്‍ത്താവും; പുത്തന്‍ വീഡിയോ വൈറല്‍

  'കൈ നോക്കി പറഞ്ഞ കാര്യം എന്റെ വീട്ടുകാരെയും ഭാര്യ വീട്ടുകാരെയും അറിയിച്ചു. ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി. ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവള്‍ക്ക് ഇഷ്ടപ്പെട്ട സാരി എടുത്തു. അങ്ങനെ കല്യാണം കഴിഞ്ഞ് 18-മത്തെ വാര്‍ഷിക ദിവസം ഞാന്‍ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു. പിന്നീട് മൂകാംബികയില്‍ വച്ചും ചോറ്റാനിക്കരയില്‍ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നു,' എന്നാണ് വിനോദ് പറഞ്ഞത്.

  അടുത്തിടെ തങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാവാത്തതിന്റെ വേദനയും അദ്ദേഹം പങ്കുവച്ചിരുന്നു. വീട്ടില്‍ ഞാനും ഭാര്യയും മാത്രമേയുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട സ്‌നേഹ വാത്സല്യം കൂടി ഇപ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്നുണ്ട്. കുഞ്ഞിന്റെ കാര്യത്തില്‍ ദൈവം എന്തോ ഞങ്ങളെ പരീക്ഷിക്കുകയാണ്. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നിട്ടില്ല,' എന്നാണ് വിനോദ് വിഷമത്തോടെ പറഞ്ഞത്.

  Read more about: vinod kovoor
  English summary
  Marimayam Fame Actor Vinod Kovoor's Social Media Post On His Wedding Anniversary Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X