For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മൗനം നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല, ഇരട്ടിയായി തിരിച്ചുകിട്ടും; മറുപടിയുമായി അന്‍ഷിത

  |

  കഴിഞ്ഞ കുറച്ച് നാളുകളായി തമിഴ് സീരിയില്‍ രംഗത്തും മലയാളം സീരിയല്‍ രംഗത്തുമെല്ലാം ചര്‍ച്ചാ വിഷയം നടി അന്‍ഷിതയുമായി ബന്ധപ്പെ വിവാദമാണ്. മലയാളത്തിലെ ജനപ്രീയ പരമ്പരയായ കൂടെവിടെയിലെ നായികയാണ് അന്‍ഷിത എന്ന ആരാധകരുടെ അന്‍ചി. തമിഴില്‍ ചെല്ലമ്മ എന്ന പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. ഈ പരമ്പരയില്‍ തനിക്കൊപ്പം അഭിനയിക്കുന്ന അര്‍ണവ് അംജദ് എന്ന നടന്റെ ഭാര്യയാണ് അന്‍ഷിതയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

  Also Read: 'മീനാക്ഷിയുമായുള്ള സൗഹൃദത്തിന് ഒരു അതിർവരമ്പുണ്ട്; എല്ലാം തുറന്ന് പറയാറുണ്ടോ എന്ന് ചോദിക്കാറുണ്ട്'

  നടിയായ ദിവ്യ ശ്രീധര്‍ ആണ് അര്‍ണവിന്റെ ഭാര്യ. അര്‍ണവ് അന്‍ഷിതയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കാന്‍ നോക്കുന്നുവെന്നാണ് ദിവ്യയുടെ ആരോപണം. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെയായിരുന്നു ദിവ്യയുടെ ആരോപണം. അന്‍ഷിത തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. എന്നാല്‍ ദിവ്യയുടെ ആരോപണത്തെ തള്ളിക്കൊണ്ട് അര്‍ണവ് രംഗത്തെക്കുകയും ചെയ്തിരുന്നു.

  അന്‍ഷിതയും അര്‍ണവും പ്രണയത്തിലാണെന്നും ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും ദിവ്യ ആരോപിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്‍ഷിത. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അന്‍ഷിതയുടെ പ്രതികരണം. പേരെടുത്ത് പറയാതെയാണ് അന്‍ഷിതയുടെ പ്രതികരണമെങ്കിലും താരം ദിവ്യയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: അച്ഛന് അപകടം പറ്റി; സെറ്റിൽ വെച്ച് മോഹൻലാൽ പറഞ്ഞത് എന്നെ അമ്പരപ്പിച്ചു; സംവിധായകൻ

  ''എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല. കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കും എന്റെ മറുപടി. അതുവരെ വ്യാജന്മാരുടെ വികാരങ്ങളോടൊപ്പം ചേര്‍ന്ന് വിരോധികള്‍ക്ക് സ്വന്തം വ്യാഖ്യനങ്ങളുമായി മുന്നോട്ട് പോകാം'' എന്നാണ് അന്‍ഷിത പറയുന്നത്. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോല്‍ നിയമവും ജീവിതവും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ രണ്ട് വശമുള്ള കോടാലികള്‍ ആയതിനാല്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കെതിരെ ഇരട്ടിയായി തിരിച്ചു കിട്ടും' എന്നും അന്‍ഷിത കുറിക്കുന്നുണ്ട്. കമന്റ് ബോക്‌സ് പൂട്ടിയിട്ടിരിക്കുകയാണ് അന്‍ഷിത.

  അന്‍ഷിതയ്‌ക്കെതിരെ ദിവ്യ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ അന്‍ഷിത വാര്‍ട്ടര്‍ ബോട്ടില്‍ വച്ച് തല്ലിയെന്നാണ് ദിവ്യ പറയുന്നത്. എന്നാല്‍ ദിവ്യയുടെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഭര്‍ത്താവും നടനുമായ അര്‍ണവ് രംഗത്തെത്തിയിരുന്നു. ദിവ്യ തന്നെ വിവാഹം കഴിച്ചത് കള്ളം പറഞ്ഞാണെന്നാണ് അര്‍ണവ് പറയുന്നത്. ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുള്ള വിവരം ദിവ്യ മറച്ചുവച്ചുവെന്നാണ് അര്‍ണവ് പറയുന്നത്.

  ഷൂട്ടിംഗ് സ്ഥലത്ത് ദിവ്യ വരുമ്പോള്‍ താനും ആരോപണവിധേയായ നടിയും ഭക്ഷണം കഴിക്കുകയായിരുന്നു. ദിവ്യ അവരുമായി പ്രശ്‌നമുണ്ടാക്കി. എന്നാല്‍ അവര്‍ നിയന്ത്രണം പാലിച്ചു. പിന്നീട് കൈ കഴുകാനായി എഴുന്നേറ്റ നടിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയായിരുന്നു ദിവ്യയെന്നും അപ്പോള്‍ പ്രതിരോധിക്കാനായി അവര്‍ വാട്ടര്‍ ബോട്ടില്‍ വച്ച് എറിയുകയായിരുന്നുവെന്നാണ് അര്‍ണവ് പറയുന്നത്. കേളടി കണ്‍മണി എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോഴാണ് അര്‍ണവും ദിവ്യയും പ്രണയത്തിലാകുന്നത്.

  ഇതിനിടെ അര്‍ണവും അന്‍ഷിതയും ദിവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓഡിയോയില്‍ അന്‍ഷിത ദിവ്യ കേള്‍ക്കെ തന്നെ അര്‍ണവിനോട് ഐ ലവ് യു എന്ന് പറയുന്നുണ്ട്. സംഭവത്തില്‍ അന്‍ഷിതയുടെ ഭാഗത്തു നിന്നും വ്യക്തമായൊരു പ്രതികരണം ഇതുവരേയും ലഭ്യമായിട്ടില്ല. താരം ഉടനെ തന്നെ നേരിട്ട് പ്രതികരിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

  Read more about: Anshitha അന്‍ഷിത
  English summary
  My Silence Is Not A License For You Baloney Says Anshitha Anji Amid The Allegations From Diya Sridhar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X