For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങോട്ടും മാറുന്നില്ല, ഇങ്ങോട്ടും മാറുന്നില്ല; ഹിന്ദു-ക്രിസ്ത്യന്‍ കല്യാണത്തെക്കുറിച്ച് റെയ്ജന്‍

  |

  കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷന്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായത്. കോഴിക്കോടി സ്വദേശിയായ ശില്‍പ ജയരാജ് ആണ് റെയ്ജന്റെ വധു. തീര്‍ത്തും ലളിതമായിട്ടായിരുന്നു താരത്തിന്റെ വിവാഹം. ഓഗസ്റ്റ് 26 ന് തൃശ്ശൂരിലെ സബ് രിജസ്റ്റാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ വിവാഹം വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

  Also Read: ഭാര്യമാരെ കെട്ടിപ്പിടിച്ച് സങ്കടത്തോടെ ബഷീര്‍; ഫ്രണ്ട്‌സിനൊപ്പം ഗോവയിലേക്ക് യാത്ര നടത്തി ബഷീര്‍ ബഷി

  എന്തുകൊണ്ടാണ് തങ്ങള്‍ രജിസ്റ്റര്‍ വിവാഹം തിരഞ്ഞെടുത്തതെന്ന് റെയ്ജനും ശില്‍പയും വ്യക്തമാക്കുകയാണ്. വിവാഹ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു റെയ്ജന്‍ മനസ് തുറന്നത്. തങ്ങള്‍ രണ്ടു പേരും രണ്ട് മതവിശ്വാസികളാണെന്നും ഇതിനാലാണ് രജിസ്റ്റര്‍ വിവാഹം എന്ന വഴി തിരഞ്ഞെടുത്തതെന്നുമാണ് താരം പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ഞങ്ങളുടേത് ഹിന്ദു-ക്രിസ്ത്യന്‍ വിവാഹമാണ്. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞങ്ങള്‍ അങ്ങോട്ടും മാറുന്നില്ല, ഇങ്ങോട്ടും മാറുന്നില്ല. രജിസ്റ്റര്‍ ചെയ്യാം. അതാണ് ഞങ്ങളുടെ ഇഷ്ടം. അത് ആദ്യമേ തന്നെ പരസ്പരം പറഞ്ഞിരുന്നു. അങ്ങോട്ട് മാറാം, ഇങ്ങോട്ട് മാറാം. അവിടെ നടത്താം. ഇവിടെ നടത്താം എന്നിങ്ങനെ പലര്‍ക്കും പല അഭിപ്രായം ഉണ്ടായിരുന്നു. അതൊന്നും വേണ്ട. ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ നില്‍ക്കട്ടെ. അതുകൊണ്ട് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു'' എന്നാണ് റെയ്ജന്‍ പറഞ്ഞത്.

  Also Read: ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ നഷ്‌ടം അവിടെയുണ്ടാകും; വികാരഭരിതയായി മഞ്ജു വാര്യർ

  മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന താരമാണ് റെയ്ജന്‍. പൃഥ്വിയുമായുള്ള രൂപസാദൃശ്യമാണ് റെയ്ജനെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. പിന്നാലെ തന്റെ പ്രകടനങ്ങളിലൂടേയും കയ്യടി നേടുകയായിരുന്നു റെയ്ജന്‍. അതേസമയം ഈ അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതനായേക്കുമെന്നും റെയ്ജന്‍ അറിയിക്കുന്നത്. പിന്നാലെ വിവാഹത്തിനായുള്ള ഷോപ്പിംഗും വീഡിയോയും താരം പങ്കുവച്ചിരുന്നു.

  കഴിഞ്ഞ ദിവസം വിവാഹശേഷം വധുവിനൊപ്പം നടന്ന് വരുന്നതടക്കമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോടെയാണ് റെയ്ജന്റെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത ചര്‍ച്ചയായി മാറുന്നത്. ആത്മസഖി, തിങ്കള്‍കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ ടനാണ് റെയ്ജന്‍. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ഒപ്പിട്ടതിന് ശേഷം ഇവിടെ വച്ച് തന്നെ റെയ്ജന്‍ ശില്‍പയുടെ കഴുത്തില്‍ താലിക്കെട്ടുകയായിരുന്നു. ശില്‍പ റെയ്ജന്റെ കഴുത്തില്‍ മാലയിട്ട് കൊടുക്കുകയും ഇരുവരും പരസ്പരം മോതിരങ്ങള്‍ ഇടുകയും ചെയ്തു. വിവാഹത്തിന് ശേഷം ഇരുവരും ഒരു പള്ളിയിലും പോയിരുന്നു.

  Also Read: വീട് പണി തീർക്കാൻ കടം വാങ്ങി, 'പണം തിരിച്ചടക്കാൻ ബുദ്ധിമുട്ടി', സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ശ്രീവിദ്യ

  പള്ളിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന താരദമ്പതിമാരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഈ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരിക്കുകയാണ്. ' ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ ഇവിടുന്ന് തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസായി വരും' എന്നാണ് വിവാഹ ശേഷം താരം പറഞ്ഞത്.

  താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെ റെയ്ജന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹത്തീയ്യതിയെ കുറിച്ചോ വധു ആരാണെന്നോ പറഞ്ഞിരുന്നില്ല റെയ്ജന്‍. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി വീഡിയോ പുറത്ത് വന്നതോടെ മാത്രമാണ് നടന്റെ വിവാഹം കഴിഞ്ഞെന്നുള്ള കാര്യം എല്ലാവരും അറിയുന്നത്. നവതാരദമ്പതിമാര്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  അതേസമയം, ഒന്നിലധികം പ്രണയങ്ങളും പ്രണയപരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മുന്‍പ് പല അഭിമുഖങ്ങളിലൂടെയും പറഞ്ഞിട്ടുണ്ട് റെയ്ജന്‍. നേരത്തെ, മൂന്ന് തവണ സീരിയസായി പ്രണയം ഉണ്ടായെങ്കിലും അത് പരാജയപ്പെട്ടുവെന്നാണ് നടന്‍ പറഞ്ഞത്. ഇത് നാലാമത്തെ പ്രണയമാണെന്നും റെയ്ജന്‍ പറഞ്ഞിരുന്നു. എന്തായാലും പറഞ്ഞത് പോലെ തന്നെ നാലാമത്തെ പ്രണയം സാഫല്യമായി മാറിയിരിക്കുകയാണ്. റെയ്ജന്‍ പങ്കുവച്ച വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കുമെല്ലാം കമന്റുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

  English summary
  Newly Married Rayjan Rajan Tells Why He And Wife Decided To Have A Register Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X