For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയെ കുറിച്ച് അവളെപ്പോഴും പറയും; നല്ല മാറ്റമുണ്ട്, ജൂഹി റുസ്തഗിയുടെ തിരിച്ച് വരവിനെ കുറിച്ച് നടി നിഷ സാരംഗ്

  |

  ഫ്‌ളവേഴ്‌സ് ചാനലിലെ ഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവും നീലുവും മക്കളുമെല്ലാം പെട്ടെന്നൊരു ദിവസം പരമ്പര നിര്‍ത്തി പോവുകയായിരുന്നു. എന്നാല്‍ ഇതേ കുടുംബം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോവുകയാണ്. ഇത്തവണ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാന്‍ പോവുന്ന എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് താരങ്ങള്‍ എത്തുന്നത്. ഉപ്പും മുളകിലും കണ്ടതില്‍ നിന്നും വ്യത്യസ്തമായി കഥയിലും അവതരണത്തിലും കഥാപാത്രങ്ങളുമെല്ലാം വേറെയായിരിക്കും.

  ഇത്തവണ ജൂഹി റുസ്തഗി കൂടി പരമ്പരയുടെ ഭാഗമായി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. അമ്മയുടെ വേര്‍പാടുണ്ടായ വേദനയില്‍ കഴിയുകയായിരുന്ന നടി തിരിച്ച് വരികയാണെന്ന് പറയുകയാണ് നടി നിഷ സാരംഗ് ഇപ്പോള്‍. വനിത ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലൂടെയാണ് ജൂഹിയുടെ തിരിച്ച് വരവിനെ കുറിച്ചും പുതിയ പരമ്പരയെ കുറിച്ചുമൊക്കെ നടി പറയുന്നത്.

  'പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ ആയി തന്നെയാണ് ഞങ്ങള്‍ എല്ലാവരും എത്തുന്നതെന്നാണ് നിഷ സാരംഗ് പറയുന്നത്. പക്ഷേ ഉപ്പും മുളകിലും കണ്ടത് പോലെയല്ല. മറ്റൊരു രീതിയിലാകും അവതരണം. പതിനൊന്ന് മാസമായി ഉപ്പും മുളകും നിര്‍ത്തിയിട്ട്. ഒരു ഇടവേളയ്ക്ക് ശേഷം എല്ലാവരും പരസ്പരം കാണുകയാണെങ്കിലും പഴയ പോലെ തന്നെയാണ്. സ്‌നേഹം കൂടിയിട്ടേ ഉളളു. കുറഞ്ഞിട്ടില്ല. ഞങ്ങളെല്ലാവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നത് അല്ലേ. കുട്ടികള്‍ക്കെല്ലാം ഞാന്‍ അമ്മയെ പോലെയാണ്. അവരെ കാണാതെ ഇത്രയും കാലമിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്.

  ഉപ്പും മുളകിലും അഭിനയിക്കുമ്പോള്‍ പാറുക്കുട്ടി തീരെ കുഞ്ഞായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയതിന് ശേഷം പുതിയ പരമ്പര വന്നത് കൊണ്ട് അവള്‍ക്കും ഇതില്‍ ഡയലോഗുകള്‍ ഉണ്ടെന്നാണ് നിഷ പറയുന്നത്. 'പാറുക്കുട്ടിയ്‌ക്കൊക്കെ പുതിയ പരമ്പരയില്‍ ധാരാളം സംസാരിക്കാന്‍ ഉണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ അവള്‍ പറയുന്നുണ്ട്. ശരിക്കും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. പ്രേക്ഷകരെ കാത്ത് കുറേയധികം സര്‍പ്രൈസുകള്‍ ഇത്തവണ ഉണ്ടാവുമെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.

  4 സീരിയലുകളിൽ നിന്ന് പുറത്താക്കി; മമ്മൂട്ടി ചിത്രത്തിൽ വില്ലത്തിയായതിന് ശേഷം നടന്നതിനെ പറ്റി ബിന്ദു രാമകൃഷ്ണൻ

  പുതിയ പരമ്പര കഴിഞ്ഞാല്‍ ജൂഹി റുസ്തഗിയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഉപ്പും മുളകില്‍ നിന്നും ജൂഹി പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെ മാസങ്ങള്‍ക്ക് മുന്‍പ് നടിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചതും വലിയ ആഘാതമായി. അമ്മയുടെ വേര്‍പാടില്‍ പൊട്ടിക്കരയുന്ന ജൂഹിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ശേഷം അഭിനയത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. അമ്മയുടെ ഓര്‍മ്മകളിലും വേദനകളിലൂടെയും തന്നെയാണ് അവള്‍ കടന്ന് പോവുന്നതെന്ന് പറയുകയാണ് നിഷ.

  നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

  Recommended Video

  ജൂഹിയെ വിളിച്ചിരുന്നു, അവളോട് എന്ത് പറയാനാണ്..പറ്റുന്നില്ല | FilmiBeat Malayalam

  ഞാന്‍ ജൂഹിയ്ക്ക് ഒപ്പമിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കുറേയധികം കമന്റുകള്‍ വന്നു. ഞങ്ങളുടെ ലുക്കിലെ വ്യത്യസ്ത എല്ലാവര്‍ക്കും കൗതുകമാണ്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരികയാണ്. എല്ലാവരുടെയും കൂടെ ആകുമ്പോള്‍ മനസിന് ആശ്വാസം കിട്ടുമല്ലോ. അമ്മയെ കുറിച്ച് എപ്പോഴും പറയുമെങ്കിലും വന്നതിനെക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് ജൂഹിയെ കുറിച്ച് നിഷ പറയുന്നത്. നടിയുടെ വാക്കുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

  ഭർത്താവിനെ പിരിഞ്ഞതിന് പിന്നാലെ ഗ്ലാമറസ് റോളിലേക്ക്; അയാൾ നടിയെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നെന്ന് ആരാധകർ

  English summary
  Nisha Sarang Opens Up About Her onscreen Daughter Juhi Rustagi Goes Viral And trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X