For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

  |

  സീരിയല്‍ നടിയാണെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെ ജനശ്രദ്ധ നേടി എടുത്ത താരമാണ് അനുമോള്‍. അനുക്കുട്ടി എന്ന പേരിലൂടെയാണ് സ്റ്റാര്‍ മാജിക്കില്‍ നടി അറിയപ്പെടുന്നത്. നിഷ്‌കളങ്കത നിറഞ്ഞ അനുവിന്റെ സംസാരവും പ്രവൃത്തികളുമാണ് ആരാധകരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. അനുവിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലുണ്ട്. ഇപ്പോഴിതാ തന്നെ തേടി എത്തിയ സന്തോഷത്തെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി സൂചിപ്പിച്ചിരിക്കുന്നത്.

  ഇത്രയും കാലത്തെ കരിയറിനിടയില്‍ ആദ്യമായി തന്നെ തേടി എത്തിയ പുരസ്‌കാര നേട്ടത്തിലെ സന്തോഷമാണ് അനുമോള്‍ പറയുന്നത്. അനുവിനെ കൂടാതെ സ്റ്റാര്‍ മാജിക്കിലെ നാല് പേര്‍ക്ക് കൂടി അംഗീകാരം ലഭിച്ചിരുന്നു. ഇങ്ങനൊരു ദിവസം മനസ് കൊണ്ട് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അനുവിന്റെ പുതിയ വിശേഷങ്ങള്‍ വായിച്ചറിയാം...

  'ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബര്‍ 23 മനസു കൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം കഴിഞ്ഞ 4 വര്‍ഷമായി നിങ്ങളുടെ മുന്‍പില്‍ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതില്‍ എല്ലാം നിങ്ങള്‍ തന്ന സപ്പോര്‍ട്ട് ആണ് എന്നെ ഇന്ന് ഈ മണപ്പുറം മിന്നലൈ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡ് ദി ബെസ്റ്റ് കോമേഡിയന്‍ ഫ്രം സ്റ്റാര്‍ മാജിക് അവാര്‍ഡിന് അര്‍ഹയാക്കിയത് എന്ന് അഭിമാനത്തോടെ ഞാന്‍ വിശ്വസിക്കുന്നു.

  ഒപ്പം എന്നും എന്റെ ഇഷ്ട്ടങ്ങളോടൊപ്പം നിന്ന എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എന്റെ ഷോ ഡയറക്ടര്‍ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്റെ എല്ലാം ആയ സഹപ്രവര്‍ത്തകര്‍ക്കും എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഈ അവാര്‍ഡ് നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഇത്തരത്തില്‍ ഉള്ള ഓരോ പുരസ്‌കാരങ്ങളും എന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ ഊര്‍ജവും പ്രചോദനവും നല്‍കുന്ന ഒന്നാണ്. നിങ്ങള്‍ എല്ലാവരും ഇതുവരെ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ കൂടി ഒരുപാട് നന്ദി... എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ അനു എഴുതിയിരിക്കുന്നത്.

  ഭർത്താവിനെ പിരിഞ്ഞതിന് പിന്നാലെ ഗ്ലാമറസ് റോളിലേക്ക്; അയാൾ നടിയെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നെന്ന് ആരാധകർ

  പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴുള്ളതും ശേഷം മാതാപിതാക്കളുടെയും അവാര്‍ഡിന് അര്‍ഹരായ സ്റ്റാര്‍ മാജിക്കിലെ സഹപ്രവര്‍ത്തകരുടെ കൂടെയും നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു അനുമോള്‍ പങ്കുവെച്ചത്. ഒപ്പം തനിക്ക് ഈ അംഗീകാരം നേടാനായതിന്റെ സന്തോഷവും നടി പങ്കുവെച്ചു. ഷിയാസ് കരീം, ബിനീഷ് ബാസ്റ്റിന്‍, എന്നിവരടക്കം സ്റ്റാര്‍ മാജിക്കിലെ നിരവധി താരങ്ങളും ആരാധകരുമെല്ലാം അനുമോള്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇത്തവണ സ്റ്റാര്‍ മാജിക്കിന് നാല് അവാര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്.

  അനിയന്റെ വേർപാടിന് ശേഷം ഏകാന്തതയായിരുന്നു, അതിന് ശേഷമാണ് പാട്ടെഴുതുന്നത്, രാജീവ് ആലുങ്കൽ പറയുന്നു

  Recommended Video

  നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | FIlmiBeat Malayalam

  മികച്ച ഷോ ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് സ്റ്റാര്‍ മാജിക്കിന്റെ സംവിധായകന്‍ അനൂപ് ജോണിനും മികച്ച അവതാരകയായി ലക്ഷ്മി നക്ഷത്രയും മികച്ച പുരുഷ കോമഡി താരമായി ബിനു അടിമാലിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിത കോമഡി താരം ആയിട്ടാണ് അനുമോള്‍ക്കും അംഗീകാരം ലഭിച്ചത്. മികച്ച പ്രതിനായികയ്ക്കുള്ള അംഗീകാരം സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയായ ജസീലയ്ക്കും കിട്ടിയിരുന്നു. സിനിമ ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലൈ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാനൂറോളം എപ്പിസോഡുകള്‍ സംവിധാനം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷമാണ് സംവിധായകന്‍ അനൂപ് ജോണ്‍ വേദിയില്‍ പങ്കുവെച്ചത്.

  'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', പുതിയ കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!

  Read more about: television അനു
  English summary
  Starmagic Fame Anumol RS Opens Up About Her New Happiness, Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X