twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാം തിരിച്ചുപിടിക്കണമെന്ന് പറഞ്ഞ് പോയ അച്ഛന്‍ വന്നത് മൃതദേഹമായിട്ട്; തളരാതെ നിന്ന അമ്മ; ചിരി താരം അനീറ്റ

    |

    ജനപ്രീയ പരിപാടിയാണ് ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി. കോമഡിയുടെ പുതിയ കാഴ്ചയൊരുക്കിയ പിരിപാടി ഒരുപാട് പുതിയ താരങ്ങളെയും സൃഷ്ടിച്ചിരുന്നു. സ്റ്റാന്റ് അപ്പ് കോമഡി എന്ന മലയാളികള്‍ക്കിടയില്‍ അത്ര പ്രചാരമില്ലാതിരുന്ന മേഖലയില്‍ ഒരുപാട് പേര്‍ക്ക് അവസരം നല്‍കാനും അതിലൂടെ അവരെ മലയാളികളുടെ പ്രിയങ്കരരാക്കി മാറ്റാനും ഷോയ്ക്ക് സാധിച്ചിട്ടുണ്ട്.

    ഈ പരിപാടിയിലൂടെ താരമായി മാറിയ പെണ്‍കുട്ടിയാണ് അനീറ്റ ജോഷി. സ്റ്റാന്റ് അപ്പ് കോമഡിയുമായി എത്തിയാണ് അനീറ്റ കയ്യടി നേടുന്നത്. രസകരമായ ഒരുപാട് എപ്പിസോഡുകള്‍ക്ക് അനീറ്റ വഴിയൊരുക്കിയിരുന്നു. അതേസമയം എല്ലാവരേയും ചിരിപ്പിക്കുന്ന അനീറ്റയുടെ വ്യക്തിജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിത കഥ പങ്കുവെക്കുകയാണ് അനീറ്റ.

    Also Read: ഞങ്ങൾ ഇരുന്നിട്ടേ അജിത് സാർ ഇരിക്കൂ, നമ്മളിൽ ഒരാളായി തോന്നും; വാലിമൈ സെറ്റിലെ അനുഭവം പങ്കുവച്ച് പേളിAlso Read: ഞങ്ങൾ ഇരുന്നിട്ടേ അജിത് സാർ ഇരിക്കൂ, നമ്മളിൽ ഒരാളായി തോന്നും; വാലിമൈ സെറ്റിലെ അനുഭവം പങ്കുവച്ച് പേളി

    ജോഷ് ടോക്കിലൂടെയായിരുന്നു അനീറ്റ മനസ് തുറന്നത്. ഒന്നും ഇല്ലാത്ത അവസ്ഥയില്‍ നിന്നും ഇതുവരെ എത്തിയതിനെ കുറിച്ചാണ് അനീറ്റ സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ശബ്ദം നല്ലതല്ല

    കുട്ടിക്കാലം മുതലേ മോണോ ആക്ടിലും പ്രസംഗത്തിലും താത്പര്യമുണ്ടായിരുന്നു. എന്നാല്‍, പക്ഷെ നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്നത് കൊണ്ട് അതൊന്നും വളര്‍ത്തിയെടുക്കാനുള്ള അവസരമില്ലായിരുന്നു. പിന്നീട് ഗ്രാഫിക് ഡിസൈനറായി മാ്‌റുകയായിരുന്നു നിഷ. കൊച്ചിയിലായിരുന്നു ജോലി. എന്നും പോയിരുന്നത് എഫ്എം സ്റ്റേഷന്റെ മുന്നിലൂടെയായിരുന്നുവെന്നും അപ്പോള്‍ തന്റെ ആഗ്രഹം ആര്‍ജെ ആവുക എന്നതായിരുന്നുവെന്നും അനീറ്റ പറയുന്നു.

    Also Read: 'സ്‌നേഹിക്കുന്നവര്‍ക്കായി മാത്രം ജീവിക്കുക, സന്തോഷം നിലനില്‍ക്കട്ടെ'; അമൃതയുടേയും ​ഗോപിയുടേയും ചിത്രങ്ങൾ!Also Read: 'സ്‌നേഹിക്കുന്നവര്‍ക്കായി മാത്രം ജീവിക്കുക, സന്തോഷം നിലനില്‍ക്കട്ടെ'; അമൃതയുടേയും ​ഗോപിയുടേയും ചിത്രങ്ങൾ!

    ഒരിക്കല്‍ എഫ്എം സ്റ്റേഷനില്‍ പുതിയ ആളെ എടുക്കുന്നു എന്ന പരസ്യം കണ്ടപ്പോള്‍ അപേക്ഷ നല്‍കി. ആദ്യത്തെ റൗണ്ട് പാസായി. എന്നാല്‍ രണ്ടാമത്തെ റൗണ്ട് എത്തിയപ്പോള്‍ എന്റെ ശബ്ദം നല്ലതല്ല എന്ന് പറഞ്ഞ് ഇറക്കി വിടുകയായിരുന്നു. ഇതോടെ വലിയ വിഷമത്തോടെ അവിടെ നിന്നും ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് അതേ എഫ് എം സ്റ്റേഷനില്‍ നിന്ന് തന്നെ വിളിച്ച്, 'അനീറ്റയ്ക്ക് ഡേറ്റ് ഉണ്ടാവുമോ ഞങ്ങളോടൊപ്പം ഒരു ഷോ ചെയ്യാന്‍' എന്ന് ചോദിക്കുന്നുണ്ടെന്നും താരം അഭിമാനത്തോടെ പറയുന്നു.

    ഒരു ചിരി ഇരു ചിരി

    ഒരു ചിരി ഇരു ചിരിയിലെ സ്റ്റാന്റ് അപ്പ് കോമഡി കണ്ട് ഇഷ്ടപ്പെട്ടാണ് വീഡിയോയുണ്ടാക്കി അയക്കുന്നത്. അവസരം കിട്ടിയെങ്കിലും 'എടീ ഇതൊന്നും നിനക്ക് പറ്റില്ല, വെറുതേ അവിടെ പോയി നാണം കെടും' എന്നായിരുന്നു ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞത്. ആ വാക്കുകള്‍ തന്നെ തളര്‍ത്തി. ഇതോടെ വരുന്നില്ലെന്ന് ചാനലില്‍ വിളിച്ചു പറഞ്ഞു. പക്ഷെ പിന്നീട് ഒന്നുകൂടി ചിന്തിച്ചപ്പോള്‍ എന്തുകൊണ്ട് പോകാതിരിക്കണം, തലയില്‍ പെയിന്റ് മറിഞ്ഞാലും ഒരു അവസരം അല്ലേ കിട്ടുന്നതെന്ന് കരുതി. അങ്ങനെയാണ് അനീറ്റ ഒരു ചിരിയിലെത്തുന്നത്.

    Also Read: 'ചെമ്മീനിൽ അഭിനയിക്കാൻ എംജിആറിന്റെ സിനിമ ഒഴിവാക്കി, അന്നത്തോടെ തമിഴിൽ നിന്ന് ഔട്ടായി': ഷീലAlso Read: 'ചെമ്മീനിൽ അഭിനയിക്കാൻ എംജിആറിന്റെ സിനിമ ഒഴിവാക്കി, അന്നത്തോടെ തമിഴിൽ നിന്ന് ഔട്ടായി': ഷീല

    പക്ഷെ ആദ്യത്തെ ഷോയില്‍ തന്നെ ബമ്പര്‍ കിട്ടി. ഇത് പ്രചോദനമായി മാറി. ഓരോ എപ്പിസോഡ് കഴിയുന്തോറും ആത്മവിശ്വാസവും കൂടി. ഇന്ന് ബംബര്‍ ചിരിയില്‍ ഏറ്റവും അധികം സ്റ്റാന്റ് അപ് കോമഡി ചെയ്ത പെണ്‍കുട്ടിയും, ഏറ്റവും അധികം ബംബര്‍ അടിച്ച പെണ്‍കുട്ടിയും ഞാന്‍ തന്നെയാണ് എന്ന് അനീറ്റ അഭിമാനത്തോടെ പറയുന്നു. ഇതിന് പിന്നാലെ തന്നെ തേടി സിനിമയില്‍ നിന്നും മറ്റുമുള്‌ള അവസരങ്ങളുമെത്തിയെന്നും അനീറ്റ പറയുന്നു. അന്ന് ഓഫീസിലുള്ളവരുടെ വാക്ക് കേട്ടിരുന്നുവെങ്കില്‍ താന്‍ ഇന്ന് ഇവിടെ എത്തില്ലായിരുന്നുവെന്ന് അനീറ്റ തറപ്പിച്ചു പറയുന്നുണ്ട്.

    ഏറ്റവും വലിയ പ്രചോദനം അമ്മ


    തന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണെന്നാണ് അനീറ്റ പറയുന്നത്. അച്ഛനെക്കുറിച്ചം അനീറ്റ മനസ് തുറക്കുന്നുണ്ട്. കുട്ടിക്കാലത്ത് വീട്ടില്‍ ടിവിയും വണ്ടിയും എല്ലാം ഉണ്ടായിരുന്നു. അപ്പുറത്തെ വീട്ടിലുള്ളവരെല്ലാം ഞങ്ങളുടെ വീട്ടില്‍ വന്നാണ് ടിവി കണ്ടിരുന്നത്. എന്നാല്‍ കാലം പോകെ ഞങ്ങള്‍ക്ക് ഓരോന്നായി ഇല്ലാതെയായെന്നാണ് അനീറ്റപറയുന്നത്. അച്ഛന്‍ ഒരു ശുദ്ധനായിരുന്നുവെന്നും അതിനാല്‍ പലരും പറ്റിക്കുകയായിരുന്നുവെന്നുമാണ് താരം പറയുന്നത്.

    ഒരു ദിവസം രാത്രി അച്ഛന്‍ എന്റെ അടുത്ത് വന്നിരുന്നിട്ട് 'മോളെ നമുക്ക് പഴയത് എല്ലാം തിരിച്ച് പിടിയ്ക്കണം. വണ്ടി വാങ്ങണം' എന്നൊക്കെ പറഞ്ഞുവെന്നാണ് അനീറ്റ പറയുന്നത്. എന്നാല്‍ അതും പറഞ്ഞ് രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി പോയ അച്ഛന്‍ ഒരുപാട് വൈകിയിട്ടും വന്നില്ല. പിറ്റേന്ന് രാവിലെ എത്തിയത് മൃതദേഹമാണെന്നാണ് അനീറ്റ പറയുന്നത്. അത് അച്ഛന്റെ അവസാനത്തെ പോക്ക് ആയിരുന്നുവെന്ന് താരം പറയുന്നു. അച്ഛന്റെ മരണ ശേഷം വന്നവരൊക്കെ അമ്മയോട് പറഞ്ഞിരുന്നത് രണ്ട് പെണ്‍കുട്ടികളല്ലേ എങ്ങനെ ജീവിക്കുമെന്നായിരുന്നുവെന്നും അനീറ്റ ഓര്‍ക്കുന്നുണ്ട്.

    ധൈര്യവും അഭിമാനവും

    അച്ഛന്റെ മരണ ശേഷ ഒന്നിനും കഴിയാതെ അമ്മ ഞങ്ങളെയും കൊണ്ട് കഷ്ടപ്പെടും എന്നാണ് ഞാനും കരുതിയത്. പക്ഷെ അമ്മ തളര്‍ന്നില്ല എന്നാണ് അനീറ്റ പറയുന്നത്. അമ്മ ആശ വര്‍ക്കറായി ജോലിയ്ക്ക് കയറി. അപ്പുറത്തെ ചേച്ചിയുടെ വണ്ടി വാങ്ങി വന്ന്, വീട്ടിന്റെ മുന്നിലൂടെ ഓടിച്ച് ഡ്രൈവിങ് പഠിച്ചു. വണ്ടി വാങ്ങിച്ചു. ബാങ്കില്‍ കലക്ഷന്‍ ഏജന്റായി ജോലി നോക്കി. ഞങ്ങളെ രണ്ട് പേരെയും പഠിപ്പിച്ചു ഇന്ന് ചേച്ചി നഴ്സ് ആയി യുകെയില്‍ സെറ്റില്‍ഡ് ആണെന്നും താന്‍ ഇങ്ങനെ പോവുകയാണെന്നും അനീറ്റ പറയുന്നു.

    അന്ന് എല്ലാവരും പറയുന്നത് കേട്ട് അമ്മ തളര്‍ന്നിരുന്നു എങ്കില്‍ ഇന്ന് ഞാനും ചേച്ചിയും ഈ നിലയില്‍ എത്തില്ലായിരുന്നുവെന്ന് അനീറ്റ പറയുന്നുണ്ട്. ഇന്ന് എന്റെ രണ്ട് പെണ്‍കുട്ടികളാണ് എന്റെ ധൈര്യവും അഭിമാനവും എന്ന് അമ്മ പറയുന്നു. ആ അമ്മയാണ് എന്റെ ഇന്‍സ്പിരേഷന്‍ എന്നാണ് അനീറ്റ ഉറച്ച ശബ്ദത്തോടെ പറയുന്നത്.

    Read more about: mazhavil manorama
    English summary
    Oru Chiri Iru Chiri Bumper Chiri Star Anitta Joshy Talks How Her Mother Lived For Her Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X