twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമില്ല; അച്ഛന്റെ മുറി വൃത്തിയാക്കിയപ്പോള്‍ കണ്ടതിനെ കുറിച്ച് നടന്‍ സൂരജ് സണ്‍

    |

    പാടാത്ത പൈങ്കിളി സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. കുറഞ്ഞ കാലം കൊണ്ട് തന്നെ മിനിസ്‌ക്രീനില്‍ നിറസാന്നിധ്യമായി മാറിയെങ്കിലും നടന്‍ പെട്ടെന്നാണ് പിന്മാറിയത്. ഇതോടെ സീരിയലിന്റെ റേറ്റിങ്ങിനെയും സാരമായി ബാധിച്ചിരുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകളാണ് അഭിനയത്തില്‍ നിന്ന് താന്‍ മാറി നില്‍ക്കാനുണ്ടായ കാരണമെന്ന് സൂരജ് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി തന്റെ അച്ഛനെ കുറിച്ചുള്ള എഴുത്തുമായിട്ടാണ് നടന്‍ വന്നിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

      അച്ഛനെ കുറിച്ച് തുറന്നെഴുതി സൂരജ് സണ്‍

    എല്ലാവര്‍ക്കും നമസ്‌കാരം... കുറച്ചു നേരം അച്ഛന്‍ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍. എനിക്ക് പറയാനുള്ളത് അവര്‍ക്ക് കേള്‍ക്കാനുള്ള താല്പര്യം കണ്ടപ്പോള്‍ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടി. എനിക്ക് വരാറുള്ള മെയിലുകളില്‍ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കില്‍ അത് ഇല്ലാത്തതിനെ പേരില്‍ മാതാപിതാക്കള്‍ക്ക് തടവ് ശിക്ഷ വിധിക്കുന്ന മക്കളുടെ കഥകള്‍ കാണാറുണ്ട്. ഞാന്‍ ഓര്‍ക്കുകയാണ്.. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്.

     അച്ഛന്റെ മുറി വൃത്തിയാക്കിയപ്പോള്‍ കണ്ട കാഴ്ച

    ഒഴിവു ദിവസങ്ങളില്‍ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക്. അപ്പോള്‍ എന്റെ അച്ഛന്‍ കിടക്കുന്ന റൂമിലെത്തി ഞാന്‍ ഒന്നു കയറി അച്ഛന്റെ ജീവിതത്തില്‍ അച്ഛന്റെ എല്ലാ സമ്പാദ്യവും ഒരു തോള്‍ സഞ്ചിയില്‍ ആയിരുന്നു. അതില്‍ കണ്ട കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കാം. ഒരു പഴയ ഡയറി, പകുതി മഷി തീര്‍ന്ന പേന, കുറേ ചില്ലറ പൈസകള്‍, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലക്ക് പോയ മാലകള്‍, കര്‍പ്പൂരം, പിന്നെ ഒരു പേഴ്‌സ് ഒരു 30 രൂപ പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാര്‍ഡ്, ലൈസന്‍സ്, ഫോണ്‍ നമ്പറുകള്‍ എഴുതിയ ഒരു പോക്കറ്റ് ഡയറി...

     സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമില്ല.

    ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്റെ തന്നെ, എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ചിരി വന്നു കാരണം റൂം വൃത്തിയാക്കാന്‍ കേറിയപ്പോള്‍ എന്നോട് അച്ഛന്‍ പറഞ്ഞ കാര്യം ഉണ്ടായിരുന്നു എന്റെ സാധനങ്ങളും എടുത്ത് കളയരുത്. ഓര്‍ത്തപ്പോ വല്ലാതെ പാവം തോന്നി ഒരുപാട് സ്‌നേഹം തോന്നി ഒരുപാട് ബഹുമാനം തോന്നി കണ്ട കാലം മുതല്‍ സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമായില്ല. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി. എവിടെയും ഒരു രൂപ പോലും കടം ഇല്ല. കടം ഉണ്ടെങ്കില്‍ തന്നെ 30 രൂപ 20 രൂപ മാത്രം. കുട്ടിക്കാലത്ത് ഒരു ഷര്‍ട്ട് അല്ലെങ്കില്‍ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങി തരാന്‍ സാധിച്ചില്ല. പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ വായില്‍ വെച്ച് തന്നു. ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്..

    എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചത് അത് കൊണ്ടാവും; ഭാര്യ ഐശ്വര്യയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻഎന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചത് അത് കൊണ്ടാവും; ഭാര്യ ഐശ്വര്യയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

    Recommended Video

    Anna Ben Response After WInning State Award For The Movie Kappela | FilmiBeat Malayalam
     അച്ഛന്റെയും അമ്മയുടെയും പുണ്യം ആണ സൂരജ്

    ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്‌നേഹിക്കാനുള്ള കാരണങ്ങള്‍. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം. അവര്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്‌നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാന്‍ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരില്‍ കൊട്ടാരം തീര്‍ത്തിട്ട് കാര്യമില്ല... എന്ന് നിങ്ങളുടെ സ്വന്തം.. സൂരജ് സണ്‍ എന്നും പറഞ്ഞാണ് നടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേ സമയം ഈ അച്ഛന്റെയും അമ്മയുടെയും പുണ്യം ആണ് ഏട്ടനെ പോലെ ഒരു മകനെ അവര്‍ക്ക് കിട്ടിയതെന്ന് സൂചിപ്പിച്ച് ആരാധകരും എത്തുകയാണ്.

    ഭർത്താവിൻ്റെ ജന്മദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നടി മേഘ്‌ന രാജ്; ആരാധകരുടെ കാത്തിരിപ്പ് ഇവിടെ തീരുന്നുഭർത്താവിൻ്റെ ജന്മദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നടി മേഘ്‌ന രാജ്; ആരാധകരുടെ കാത്തിരിപ്പ് ഇവിടെ തീരുന്നു

    Read more about: actor sooraj
    English summary
    Padatha Painkili Serial Fame Sooraj Sun Opens Up About His Father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X