Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 3 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈകളിലേക്ക്; 3 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പേരക്കുട്ടികള്‍ക്ക് മുന്‍പ് ടാറ്റൂ കുത്തിയ ഗ്രാന്‍ഡ്മാ, 68ലും കൂള്‍ കൂളായ അമ്മയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
നടിയായും അവതാരകയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയുടെ കുടുംബത്തിലുളളവരും എല്ലാവര്ക്കും പ്രിയപ്പെട്ടവരാണ്. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പൂര്‍ണിമയ്ക്കൊപ്പം ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. ഇവരുടെതായി വരാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.
കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമയും എപ്പോഴും എത്താറുണ്ട്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു നടി വീണ്ടും സിനിമയില്‍ സജീവമായത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്.

പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അഭിനയത്തിനും അവതരണത്തിനും പുറമെ ബിനിനസ് സംരംഭകയായും പൂര്‍ണിമ തിളങ്ങി. നടിയുടെ ബ്രാന്‍ഡ് മലയാളികള്‍ക്കിടെയില്‍ തരംഗമായിരുന്നു. അടുത്തിടെയാണ് ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണെന്ന് നടി ആരാധകരെ അറിയിച്ചത്.

ദേശീയ അവാര്‍ഡ് ജേതാവായ സച്ചിന് കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി ഇംഗ്ലീഷ് സിനിമയായ കോബാള്‍ട്ട് ബ്ലൂവിലൂടെയാണ് പൂര്‍ണിമ ബോളിവുഡില്‍ എത്തുന്നത്. അതേസമയം പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. അമ്മയ്ക്ക് 68ാം പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടുളള ഒരു കുറിപ്പാണ് പൂര്‍ണിമയുടെതായി ആരാധകര്‍ ഏറ്റെടുത്തത്.

അമ്മയ്ക്കും അച്ഛനും സഹോദരി പ്രിയാ മോഹനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പൂര്‍ണിമയുടെ ആശംസാ കുറിപ്പ് വന്നത്. മോഹന്‍, ശാന്തി എന്നിങ്ങനെയാണ് ഇവരുടെ മാതാപിതാക്കളുടെ പേര്. പൂര്‍ണിമയുടെ വാക്കുകളിലേക്ക്: അമ്മയുടെ പിറന്നാളാണിന്ന്. പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പായി കൂള്‍ കൂളായ അമ്മ ടാറ്റൂ കൂത്തി.

കാരണം ഏറെ ഉത്സാഹമുളെളാരു അമ്മ മാത്രമല്ല, അത്യൂത്സാഹമുളെളാരു മുത്തശ്ശി കൂടിയാണ്. അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി കുറിച്ചു. ആശംസാ കുറിപ്പിനൊപ്പം അമ്മയുടെ കയ്യില്‍ നക്ഷത്രങ്ങള്‍ ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രങ്ങളും പൂര്‍ണിമ പങ്കുവെച്ചു. പിന്നാലെ നടിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരുമെല്ലാം പൂര്‍ണിമയുടെ അമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തി.

നടിയുടെ സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസ്, ഗീതു മോഹന്‍ദാസ്, അമലാ പോള്‍, ശ്രുതി മേനോന് ഉള്‍പ്പെടെയുളള താരങ്ങളാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. പൂര്‍ണിമയ്ക്കൊപ്പം അനിയത്തി പ്രിയാ മോഹനും എല്ലാവര്ക്കും സുപരിചിതയാണ്. സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് നടി കൂടുതല്‍ തിളങ്ങിയത്. പൂര്‍ണിമയ്ക്കൊപ്പം പ്രിയാ മോഹന്റെ കുടുംബവും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടിയുടെ ഭര്‍ത്താവ് നിഹാല്‍ പിളളയും എല്ലാവര്ക്കും സുപരിചിതനാണ്, പൃഥ്വിരാജ് നായകനായ മുംബൈ പോലീസിലൂടെയാണ് നടന് ശ്രദ്ധിക്കപ്പെട്ടത്