For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനവും കുടുംബവിളക്കും തമ്മിലുള്ള മത്സരം; ഒടുവില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തത് ഈ സീരിയല്‍

  |

  ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഇടയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ കിട്ടിയിരുന്നു. നിലവാരമില്ലെന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ യുവാക്കളുടെയടക്കം മനസ്സ് കീഴടക്കിയാണ് ഇപ്പോള്‍ പല സീരിയലുകളും വിജയത്തിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട സീരിയലുകള്‍ക്കെല്ലാം വലിയ പ്രേക്ഷക പ്രശംസയാണ്. അതുകൊണ്ട് തന്നെ എല്ലാ ആഴ്ചയും റേറ്റിങ് നില എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷ വര്‍ദ്ധിക്കും.

  കുറച്ചധികം കാലങ്ങളായി കുടുംബവിളക്ക്, സാന്ത്വനം എന്നീ സീരിയലുകളാണ് ഒന്നും രണ്ടും സ്ഥാനത്ത് നിലകൊള്ളുന്നത്. ചില ആഴ്ചകളില്‍ ഒന്നാം സ്ഥാനം വിട്ട് കൊടുക്കാതെ നില്‍ക്കാനും ഇവര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞൊരാഴ്ചയിലെ പ്രകടനം നോക്കുമ്പോള്‍ രണ്ട് സീരിയലുകളും ഏകദേശം ഒപ്പത്തിനൊപ്പമാണ്. പുതിയ റേറ്റിങ്ങ് റിപ്പോര്‍ട്ടിങ്ങിനെയാണ്..

  ഒന്നാം സ്ഥാനത്ത് സാന്ത്വനമാണെങ്കില്‍ രണ്ടാം സ്ഥാനത്ത് കുടുംബവിളക്കായിരിക്കും. ഇത്തവണയും അതില് മാറ്റമില്ലാതെ തുടരുകയാണ്. പോയിന്റുകളുടെ വ്യത്യാസത്തിലാണ് സാന്ത്വനം ഒന്നാമത് എത്തിയിരിക്കുന്നത്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയവും വഴക്കുമൊക്കെയാണ് ഇപ്പോള്‍ സാന്ത്വനത്തിന്റെ ഹൈലൈറ്റ്. ഉടനെ ചില സംഭവങ്ങള്‍ കൂടി സീരിയലില്‍ ഉണ്ടായേക്കുമെന്നും പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

  Also Read: 18 വയസ് വരെ ഞങ്ങള്‍ 5 പേരും ഒന്നിച്ചാണ് കിടന്നത്; സഹോദരങ്ങളില്‍ താന്‍ മാത്രമാണ് കുടുംബത്തിൽ ജനിച്ചതെന്ന് കൽപന

  രണ്ടാം സ്ഥാനത്താണൈങ്കിലും കുടുംബവിളക്ക് മുന്നിലേക്ക് എത്തുകയാണ്. കുറച്ച് ദിവസത്തെ കഥയ്ക്ക് വലിയൊരു മാറ്റം കൊടുത്ത് കല്യാണത്തിലേക്ക് എത്തിയിരിക്കുകയാണ്. രോഹിത് ഗോപാലും സുമിത്രയും തമ്മിലുള്ള കല്യാണം എന്നൊക്കെ പറഞ്ഞ് തുടങ്ങിയതാണെങ്കിലും ട്വിസ്റ്റുകളിലൂടെയാണ് സീരിയല്‍ പോവുന്നത്. ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനത്തെ അനായാസം കുടുംബവിളക്ക് താഴെ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസിലാവുന്നത്.

  Also Read: മുന്‍കാമുകനെ കുറ്റം പറയാതെ സോമി അലി ഖാന്‍; സല്‍മാനെ കുറിച്ച് വിവേക് ഒബ്‌റോയ് പറഞ്ഞതിനുള്ള മറുപടി

  റേറ്റിങ്ങിലെ മൂന്നാം സ്ഥാനത്ത് അട്ടിമറി വിജയമാണ് മൗനരാഗം സ്വന്തമാക്കിയത്. കാലങ്ങളായി മൗനരാഗം നാലാമതും അമ്മയറിയതെ മൂന്നിലുമായിരുന്നു. എന്നാല്‍ കഥയില്‍ വന്ന പുതുമ സീരിയലിനെ മുന്നിലേക്ക് എത്തിച്ചു. ഇനിയുള്ള ദിവസങ്ങളിലും മൗനരാഗം മുന്നേറാനുള്ള സാധ്യതയാണ് തെളിഞ്ഞ് കാണുന്നത്. അമ്മയറിയാതെയും കഥ മാറി വരുന്നത് ചിലപ്പോള്‍ അനുഗ്രഹമായേക്കും.

  Also Read: ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആ​ഗ്രഹം, ബ്ലെസ്ലിയോട് മാർ​ഗം തിരക്കി സന്തോഷ് വർക്കി, വീഡിയോ വൈറൽ!

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  അഞ്ചാം സ്ഥാനത്ത് കൂടെവിടെയാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്ന സീരിയലുകള്‍ മുന്നിലേക്കോ പിന്നിലേക്കോ മാറാനുള്ള സാധ്യതകളുണ്ട്. അതേ സമയം സസ്‌നേഹം, തൂവല്‍സ്പര്‍ശം, പാടാത്ത പൈങ്കിളി, പളുങ്ക്, ദയ, തുടങ്ങിയ സീരിയലുകളൊക്കെ വളരെ പുറകിലാണ്. സീരിയലിന്റെ കഥയില്‍ പുരോഗതി ഉണ്ടായാല്‍ എല്ലാം ഒന്നിനൊന്ന് മികച്ച് നിന്നേക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാത്രമല്ല കൂടെവിടെ സീരിയല്‍ ഇപ്പോള്‍ അമ്മയറിയാതെ സീരിയല് പോലെയായെന്നും വിമര്‍ശനമുണ്ട്.

  Read more about: serial സീരിയല്‍
  English summary
  Rating: Santhwanam And Kudumbavilakku Tops In The latest TRP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X