For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പഴയ എനര്‍ജി പോരാ, സാന്ത്വനം ബോറടിപ്പിക്കുന്നു; ശിവാഞ്ജലി സീന്‍സും ട്വിസ്റ്റും പോരട്ടെ എന്ന് ഫാന്‍സുകാര്‍

  |

  ഏഷ്യാനെറ്റിലെ ഏറ്റവും റേറ്റിങ്ങുള്ള സീരിയലാണ് സാന്ത്വനം. പരമ്പരയിലെ അഭിനേതാക്കളും സ്വന്തം വീട്ടിലെന്ന പോലെ ആളുകള്‍ക്ക് സുപരിചിതരാണ്. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്. സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക.

  എന്നാല്‍ അടുത്തിടെയായി സീരിയല്‍ ബോറടിപ്പിക്കുന്നുവെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും. സീരിയലിന്റെ പുതിയ പ്രമോകള്‍ക്ക് ലഭിക്കുന്ന കമന്റുകളും വ്യത്യസ്തമല്ല. സീരിയലിന്റെ പ്രധാന പ്രേക്ഷകര്‍ യുവജനങ്ങളാണ്. അവരില്‍ പലര്‍ക്കും കണ്ണീര്‍ക്കഥകളോടോ അന്ധവിശ്വാസങ്ങളോടോ താത്പര്യമുള്ളവല്ല. മിക്കവര്‍ക്കും ശിവാഞ്ജലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും സാന്ത്വനം കുടുംബത്തിലെ സന്തോഷ നിമിഷങ്ങളുമാണ് ഇഷ്ടം. കണ്ണീര്‍ പരമ്പരകളോട് അകലം പാലിച്ചുനില്‍ക്കുന്ന യൂത്തിന് ഏക ആശ്വാസമായിരുന്നു സാന്ത്വനം. എന്നാല്‍ ഇപ്പോള്‍ അതും പോയിക്കിട്ടിയെന്നാണ് പലരും പറയുന്നത്.

  Also Read:എന്റെ ഉമ്മാന്റെ ഒരു മാസത്തെ ശമ്പളമാണ് എനിക്ക് തന്നുവിട്ടത്! പൊട്ടിക്കരഞ്ഞ് റിയാസ്, ചേര്‍ത്തുപിടിച്ച് താരങ്ങള്‍

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയല്‍ വല്ലാതെ മടുപ്പിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മാപ്പും സങ്കടവും മാത്രമേ ഇപ്പോള്‍ സീരിയലില്‍ ഉള്ളൂവെന്നും വെറുത്തു പോയെന്നും ചിലര്‍ പറയുന്നു. അവിഹിതവും കുടുംബപ്പോരും ഇല്ലാത്ത ഒരേയൊരു സീരിയലായിരുന്നു സാന്ത്വനം. ഇപ്പോള്‍ പരമ്പരയ്ക്ക് കഥാദാരിദ്ര്യം വന്നതാണോ എന്നാണ് ചിലരുടെ ചോദ്യം.

  അപ്പുവിന്റെ കുഞ്ഞ് നഷ്ടപ്പെട്ടതിനുശേഷമുള്ള സീനുകളാണ് ഇപ്പോള്‍ സാന്ത്വനം ഫാന്‍സിനിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സാന്ത്വനത്തിലെയും മറ്റുള്ളവരുടെയും സങ്കടം പറച്ചിലും ഹരിയുടെ മദ്യപാനവും തുടര്‍ന്നുള്ള മാപ്പ് അപേക്ഷിക്കലും വളരെ ബോറായിപ്പോയെന്ന് പലരും പറയുന്നു. ഇനി ജ്യോത്സനെ കൊണ്ടു വന്ന് പ്രശ്‌നം വെച്ച് സാന്ത്വനത്തിലെ ദോഷങ്ങള്‍ മാറ്റുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. ഇതിനിടെയുള്ള ശിവന്റെ തത്വം പറച്ചിലും പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.

  സാന്ത്വനം സീരിയലിന്റെ കഥയെഴുത്തുകാരന് നല്ല ബുദ്ധി തോന്നണേ എന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ശിവാഞ്ജലി സീന്‍സ് മാത്രം കാണിക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ശോകം മാത്രമേയുള്ളോ, നല്ലൊരു സീരിയല്‍ ആയിരുന്നു അതിനെ നശിപ്പിച്ചുവെന്നാണ് മറ്റൊരു സാന്ത്വനം ഫാന്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ സാന്ത്വനം ആരും കാണില്ലെന്നാണ് പലരും തങ്ങളുടെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നത്.

  'സാന്ത്വനത്തില്‍ വലിയ കരച്ചിലും ഓവര്‍ മേക്കപ്പും, അന്ധവിശ്വാസങ്ങളും അമ്മായിയമ്മ പോരും ഒന്നും ഇല്ലാതിരുന്ന കൊണ്ടാണ് യുവജനങ്ങള്‍ ഒക്കെ ഈ സീരിയല്‍ കണ്ടു തുടങ്ങിയത്. സാധാരണക്കാരുടെ ജീവിതത്തില്‍ അല്ലാതെ തന്നെ ഒത്തിരി സങ്കടങ്ങള്‍ ഉണ്ട്, അതില്‍ നിന്ന് ഒരു റിലീഫിനാണ് ഇത് കണ്ടുതുടങ്ങിയത്...ഇപ്പോള്‍ കരച്ചിലോടു കരച്ചില്‍'.

  'ഇതില്‍ അഭിനയിക്കുന്നവര്‍ക്ക് തന്നെ ഈ സീരിയല്‍ മടുത്തെന്നാണ് തോന്നുന്നത്. ഒന്നിനും ആ പഴയ എനര്‍ജി ഇല്ല. എപ്പോഴും കണ്ടതൊക്കെ തന്നെ വീണ്ടും വീണ്ടും..... സങ്കടം.. കരച്ചില്‍ ഉപദേശം...ആ ശിവാഞ്ജലി റൊമാന്റിക് എങ്കിലും ഇട്ടൂടെ...', 'ആളുകള്‍ക്കൊക്കെ കാണുമ്പോള്‍ സമാധാനം തോന്നുന്ന ഒന്നാണ് വേണ്ടത്.. അതുകൊണ്ടാണ് സാന്ത്വനത്തിന് ഇത്ര റീച്ച് കിട്ടിയത്...ഇപ്പോ ഫുള്‍ ടൈം ടെന്‍ഷനും നെഗറ്റീവും ആണ് ഇതില്‍...പ്രേക്ഷകരുടെ മനസ് അറിയൂ..', 'നല്ലരീതിയില്‍ പോയിക്കൊണ്ടിരുന്ന ഒരു സീരിയല്‍ എങ്ങനെ വെറുപ്പിച്ചു കയ്യില്‍ തരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സാന്ത്വനം',

  'ഏറ്റവും നല്ല സീരിയല്‍ ആയിരുന്നു എപ്പോഴും കുത്തിയിരുന്ന് കാണുന്ന സീരിയല്‍ ആയിരുന്നു. ഇപ്പോള്‍ എന്തോ കാണാന്‍ തോന്നുന്നില്ല', 'ഇങ്ങനെ ആണെങ്കില്‍ സാന്ത്വനം ഫാന്‍സ് കുറയും..',' കഥ വലിച്ചു നേറ്റാതെ ട്വിസ്റ്റ് പോരട്ടെ ഡയറക്ടര്‍ മാമാ..', വിദ്യാഭ്യാസം ഇല്ലാത്തവന്‍ എന്ന അഞ്ജലിയുടെ ആ പുച്ഛം മാറ്റാന്‍ ആണെന്ന് തോന്നുന്നു ഇന്നലെ ശിവന്റെ വക ആ പ്രഭാഷണവും സാഹിത്യവും, പക്ഷേ കണ്ട് കഴിഞ്ഞപ്പഴേക്കും പുച്ഛം പ്രേക്ഷകര്‍ക്ക് ആയി'. 'ഇനി ഒരു ലോഡ് മാപ്പുകളുടെ വരവ് ആണ്...സാന്ത്വനം എന്ന് പേര് മാറ്റി 'മാപ്വനം' എന്ന് ആക്കേണ്ടി വരും'.

  'ട്രിപ്പ് എപ്പിസോഡ് ഇനി ഈ ആഴ്ച നോക്കേണ്ട ദേവി സ്തുതിയില്‍ താല്പര്യം ഉള്ളവര്‍ക്കു അടുത്ത, 2, 3 ദിവസം ചാകര ആണ് ജ്യോല്‍സ്യന്റെ വക സ്തുതി, പിന്നെ വീട്ടുകാരുടെ വക ശിവനെ കൊണ്ടുപോകാന്‍ വരുന്ന ഫ്രണ്ട് വക ഹോ ദേവേച്ചി സ്തുതി കേട്ട് സ്തുതി കേട്ട് മടുക്കും പിള്ളേരെ പറ്റിക്കാന്‍ രണ്ട് മിനുട്ട് ശിവാജ്ഞലിയുടെ കഥാപ്രസംഗം ഉണ്ടായിരിക്കുന്നതാണ്'.

  'ഇതിന്റെ കഥ എഴുതുന്നയാള്‍ക്ക് വെല്യ പണിയൊന്നുമില്ല, ഒരു എപ്പിസോഡ് നീട്ടിക്കൊണ്ടുപോകാന്‍, ബാലേട്ടന്റെ വക ഉപദേശം, ദേവിയുടെ വക ഉപദേശം, അമ്മയുടെ വക, അപ്പുവിന്റെ വക.. അങ്ങനെ അങ്ങനെ... അടുത്ത ദിവസം ഹരിയുടെ സോറി പറച്ചില്‍ ബാലേട്ടനോട്, അമ്മയോട്, അപ്പുവിനോട്, ദേവേച്ചിയോട് ഒരു എപ്പിസോഡ് തികയ്ക്കാന്‍ ഇത്രയൊക്കെ പോരെ?' എന്നു തുടങ്ങി നിരവധി വ്യത്യസ്ത പ്രതികരണങ്ങളാണ് സാന്ത്വനത്തിന്റെ പ്രമോയ്ക്ക് ലഭിക്കുന്നത്.

  Recommended Video

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  ജയ വെള്ളയുടുക്കേണ്ടി വന്നാല്‍ നിന്റെ ഭാര്യയും ഉടുക്കും! ബച്ചന്റെ അമ്മയുടെ ഭീഷണിയെക്കുറിച്ച് നിര്‍മ്മാതാവ്‌

  English summary
  'Santhwanam is too boring'; says Shivanjali fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X