twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അച്ഛന്‍ മരണത്തെ മുന്നിൽ കണ്ട് കിടക്കുമ്പോഴും വെറുതേ വിട്ടില്ല; ശകുനി വേഷങ്ങൾ ജീവിതത്തെ മോശമായി ബാധിച്ചു'

    |

    മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ഇല്ലിക്കെട്ട് നമ്പൂതിരി. മലയാളത്തിലെ നിരവധി ജനപ്രിയ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് നടൻ തിളങ്ങിയിട്ടുള്ളത്. കുങ്കുമപ്പൂവ് കറുത്ത മുത്ത് തുടങ്ങിയ പരമ്പരകളിലെ വില്ലൻ വേഷങ്ങളൊക്കെ ഏറെ ശ്രദ്ധനേടിയവയാണ്.

    എന്നാൽ വില്ലൻ വേഷങ്ങൾ തന്റെ ജീവിതത്തെ വളരെയധികം മോശമായി ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഇല്ലിക്കെട്ട് നമ്പൂതിരിയിപ്പോൾ. സീരിയല്‍ ടുഡെ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം തുടർന്ന്.

    Also Read: 'ചതിയിലൂടെ പുറത്താക്കപ്പെട്ടു, വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ച എന്റെ ബുദ്ധിശൂന്യതയുടെ ഫലം'Also Read: 'ചതിയിലൂടെ പുറത്താക്കപ്പെട്ടു, വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ച എന്റെ ബുദ്ധിശൂന്യതയുടെ ഫലം'

    എനിക്ക് വേണ്ടി എഴുതി ഉണ്ടാക്കിയ കഥാപാത്രാണ് സത്യശീലന്‍

    'ദൂരദര്‍ശൻ കാലം മുതല്‍ ഞാൻ സീരിയലിൽ ഉണ്ട്. പി എന്‍ മേനോന്‍ ആണ് എന്നെ വെച്ച് ആദ്യമായി സംവിധാനം ചെയ്‌തത്. അതിന്റെ ഗുരുത്വം എനിക്ക് ഇപ്പോഴും ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിവുള്ള നടനാണ് എന്ന് തോന്നിയാൽ അദ്ദേഹം അതിന് അനുസരിച്ച് കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി എഴുതും. അദ്ദേഹം ആണ് എനിക്ക് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ തന്നത്.

    പത്ത് വര്‍ഷത്തോളം, രണ്ട് സീരിയലുകളിലായി ഒരേ കഥാപാത്രം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. കുങ്കുമപ്പൂവ് എന്ന സീരിയലിന്റെ എഴുത്തുകാരന്‍ പ്രദീപ് പണിക്കര്‍ എന്റെ സ്‌നേഹിതനാണ്. അദ്ദേഹം കുങ്കുമപ്പൂവില്‍ എനിക്കൊരു വേഷം ഉണ്ട് എന്ന് ആദ്യമേ പറഞ്ഞു. പക്ഷെ അദ്ദേഹം പോലും അറിയാതെ ആ വേഷം മറ്റൊരാളിലേക്ക് പോയി. എന്നോട് പറഞ്ഞ വാക്ക് പാലിക്കാന്‍ എനിക്ക് വേണ്ടി എഴുതി ഉണ്ടാക്കിയ കഥാപാത്രാണ് സത്യശീലന്‍.

    സീരിയലുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്

    നാലര വര്‍ഷത്തോളം കുങ്കുമപൂവ് സീരിയലില്‍ മുഴുനീളം ആ കഥാപാത്രം ഉണ്ടായി. പിന്നീട് അതേ ടീം കറുത്ത മുത്ത് എന്ന സീരിയല്‍ ചെയ്തപ്പോള്‍ മറ്റ് എല്ലാ കഥാപാത്രങ്ങളെയും നടീ നടന്മാരെയും ഒഴിവാക്കി. പക്ഷെ സത്യശീലനായി എന്നെ മാത്രം അതിലേക്ക് കൊണ്ടു പോയി. അഞ്ചര വര്‍ഷം കറുത്തമുത്തിലും സത്യശീലന്‍ ജീവിച്ചു,' ഇല്ലിക്കെട്ട് നമ്പൂതിരി പറഞ്ഞു.

    'സീരിയലുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിലൊന്ന് മെഗാ പരമ്പരയാക്കുന്നതാണ്. പണ്ട് പത്തോ, പതിനഞ്ചോ എപ്പിസോഡില്‍ തീരും. അത് പിന്നീട് 100 വരെ എത്തി. ഇപ്പോള്‍ 1000 ആണ് റെക്കോഡ്. അതിനിടയില്‍ പ്രൊഡ്യൂസറും ചാനലും ഒഴികെ ബാക്കി എല്ലാം മാറും. പ്രധാന അഭിനേതാക്കളും, സംവിധായകനും മാറിയാല്‍ പോലും അത് സീരിയലിനെ ബാധിയ്ക്കില്ല. പണ്ട് അങ്ങിനെ ആയിരുന്നില്ല.

    Also Read: 'മകൾക്ക് ലൈഫിൽ പാകത കുറവുണ്ട്, ആ സമയത്ത് കല്യാണം കഴിക്കരുതായിരുന്നു'; അമൃതയെ കുറിച്ച് അച്ഛൻ പറഞ്ഞത്Also Read: 'മകൾക്ക് ലൈഫിൽ പാകത കുറവുണ്ട്, ആ സമയത്ത് കല്യാണം കഴിക്കരുതായിരുന്നു'; അമൃതയെ കുറിച്ച് അച്ഛൻ പറഞ്ഞത്

    നെഗറ്റീവ് വേഷങ്ങള്‍ ജീവിതത്തെ പലപ്പോഴും മോശമായി ബാധിച്ചിട്ടുണ്ട്

    നൂറ് എപ്പിസോഡില്‍ ഒതുങ്ങുന്ന സീരിയലുകള്‍ വരണം എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ പ്രൊഡ്യൂസ് ചെയ്താല്‍ അങ്ങനെ ഒരു സീരിയല്‍ ചെയ്യും. എന്തിനാണ് വലിച്ചു നീട്ടുന്നു എന്ന് ആളുകളെ കൊണ്ട് പറയിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

    നെഗറ്റീവ് വേഷങ്ങള്‍ ജീവിതത്തെ പലപ്പോഴും മോശമായി ബാധിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. 'ഒരിക്കല്‍ ഒരു കല്യാണത്തിന് വളരെ അധികം സന്തോഷത്തോടെ പോയതാണ്. എനിക്ക് അപ്പുറവും ഇപ്പുറവും എല്ലാം ആളുകളുണ്ട്. പെട്ടന്ന് അകത്ത് നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു, എന്നെ പരിചയപ്പെടാന്‍ വരുന്നതായിരിക്കും എന്ന് കരുതി ഞാന്‍ സന്തോഷിച്ചു. പക്ഷെ അവര്‍ വന്നതും എന്നെ പറയാന്‍ പറ്റാത്ത തരത്തില്‍ ചീത്ത പറഞ്ഞു.

    നിന്റെയൊന്നും തലയില്‍ ഇടി വെട്ടുന്നു പോലും ഇല്ലല്ലോ

    'എന്തോരം ആളുകള്‍ ഇടിവെട്ടി മരിക്കുന്നു, നിന്റെയൊന്നും തലയില്‍ ഇടി വെട്ടുന്നു പോലും ഇല്ലല്ലോ' എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു വഴക്ക്. അവസാനം അവരുടെ കൊച്ചുമകള്‍ വന്ന് പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടു പോകുകയായിരുന്നു.' അദ്ദേഹം ഓർത്തു.

    സെല്‍ഫി എടുക്കുന്ന പരിപാടി തനിക്ക് ഒട്ടും ഇഷ്ടമല്ലാത്തതാണെന്നും അദ്ദേഹം പറയുന്നുണ്ട്. 'അച്ഛന്‍ ആശുപത്രിയില്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുന്ന സമയത്ത് ഞാൻ തളർന്ന് ഇരിക്കുമ്പോൾ രണ്ട് നഴ്‌സുമാര്‍ വന്ന് പിടിച്ചു നിര്‍ത്തി സെല്‍ഫി എടുത്തു. നമ്മൾ അതിന് നിന്ന് കൊടുത്തില്ലെങ്കിൽ പലതും പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Read more about: artist
    English summary
    Serial Actor Illikkettu Namboodiri Opens Up He Had Many Bad Experiences Because Of His Negative Roles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X