Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
കോളേജ് മൊത്തം അറിഞ്ഞ പ്രണയം, ഒടുവില്‍ പൊളിഞ്ഞു; കാരണം തുറന്ന് പറഞ്ഞ് ഷാജു
ടെലിവിഷന്‍ പരമ്പരകളിലൂടേയും സിനിമകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് ഡോക്ടര്‍ ഷാജു. കുടുംബവിളക്കിലെ രോഹിത്തായി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ തന്റെ പ്രണയ കഥയും നടക്കാതെ പോയ നിര്‍മ്മാണത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ഷാജു. പറയാം നേടാം എന്ന പരിപാടിയില്‍ വച്ചായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
Also Read: അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്സി
എംജി കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നല്ലോ? എന്നായിരുന്നു അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യം. പിന്നാലെ താരം തന്റെ പ്രണയ കഥ വെളിപ്പെടുത്തുകയായിരുന്നു.

പ്രീഡിഗ്രിയല്ല, ഡിഗ്രി പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നു. നെടുമങ്ങാടു നിന്നും ഒരു സ്റ്റുഡന്റ്സ് ഓണ്‍ലി ബസ് ഉണ്ടായിരുന്നു. ആ ബസില്‍ വരുന്ന കുട്ടിയായിരുന്നു. അവര്‍ സുവോളജി ഫസ്റ്റ് ഇയറും ഞാന്‍ സെക്കന്റ ഇയറുമായിരുന്നു. അതങ്ങനെ പ്രണയമായി മുന്നോട്ട് പോവുകയായിരുന്നു. കോളേജില്‍ എല്ലാവരും അറിയുന്ന ഭയങ്കര പ്രണയമായിരുന്നു. പക്ഷെ ഫൈനല്‍ ഇയര്‍ കഴിഞ്ഞപ്പോഴേക്കും അതങ്ങ് പൊട്ടിപ്പോയി.
ആ കൂട്ടിയ്ക്ക് വല്ലാത്തൊരു പ്രണയമായി മാറിയിരുന്നു. വീട്ടിലൊന്നും അറിഞ്ഞിരുന്നില്ല. ആ പ്രായമല്ലേ. ജീവിതത്തിലേക്ക് കൊണ്ടെത്തിക്കണം എന്ന് തന്നെയായിരുന്നു കരുതിയിരുന്നത്. തേര്‍ഡ് ഇയര്‍ കഴിഞ്ഞ് ഞാന്‍ പുറത്ത് വന്ന ശേഷം, അന്ന് ഞാന്‍ ബൈക്കിലൊക്കെയാണ് പോകുന്നത്, ആ കുട്ടിയുടെ കൂട്ടുകാരോ ആരോ പറഞ്ഞു കൊടുത്തു ഇവന് ഭയങ്കര കാശുകാരനാണ്, കള്ളനാണ് എന്നൊക്കെ. ഈ കുട്ടി ആളൊരു പാവമായിരുന്നു. അവരത് വിശ്വസിച്ചു.
നമ്മുടെ കയ്യില്‍ ഒരു പുണ്ണാക്കുമില്ലായിരുന്നുവെന്നതാണ് സത്യം. പക്ഷെ ആ കുട്ടി അതൊക്കെ വിശ്വസിച്ചു. പിന്നെ അവരുടെ വീട്ടുകാരും ബ്രെയിന്‍ വാഷ് ചെയ്തു. അങ്ങനെ ആ കുട്ടി എന്നോട് മിണ്ടാതായി. അവര്‍ ഇപ്പോള്‍ എവിടെയോ ഉണ്ട്. അന്വേഷിച്ചിട്ടില്ല. ഈ പരിപാടി കാണുമ്പോള്‍ മനസിലാകും. എന്റെ കൂടെ പഠിച്ചവര്‍ക്കും മനസിലാകുമെന്നും ഷാജു പറയുന്നു. പിന്നാലെ താന്‍ നിര്‍മ്മാണം ആരംഭിച്ചതിനെക്കുറിച്ചും ഷാജു പറയുന്നത്.
രസത്തിന് വേണ്ടിയല്ല ലാഭത്തിന് വേണ്ടി തന്നെയായിരുന്നു താന്‍ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് താരം പറയുന്നത്. നെടുമുടി വേണുവായിരുന്നു സറ്റയര്‍ സ്വഭാവമുള്ള ആ പരമ്പരയുടെ കഥ പറയുന്നത്. നെടുമുടി വേണുവുമായി വര്‍ഷങ്ങളായി പരിചയമുണ്ടെന്നും ഷാജു പറയുന്നു. പത്ത് എപ്പിസോഡുകളും ചിത്രീകരിക്കുകയും ചെയ്തു. അത് സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് കൊവിഡ് വരുന്നത്. അതോടെ സംപ്രേക്ഷണം മാറ്റി വെക്കുകയായിരുന്നുവെന്നാണ് ഷാജു പറയുന്നത്.
എന്നാല്‍ കൊവിഡ് കേസുകള്‍ കൂടുകയും ലോക്ക്ഡൗണ്‍ നീണ്ടു പോവുകയും ചെയ്തതോടെ ബാക്കി ചിത്രീകരിക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് ഷൂട്ട് തുടങ്ങാമെന്ന് കരുതിയിരിക്കെയായിരുന്നു നെടുമുടി വേണുവിന്റെ മരണമെന്നും ഷാജു പറയുന്നുണ്ട്. സീരിയല്‍ മുടങ്ങിപ്പോയതോടെ 20 ലക്ഷത്തോളം രൂപ നഷ്ടമായെന്നും താരം പറയുന്നുണ്ട്. ജ്വാലയായ് എന്ന പരമ്പര ചെയ്തിരുന്ന കാലത്താണ് നെടുമുടി വേണുവിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും അത് വലിയ ഭാഗ്യമായി കരുതുന്നുണ്ടെന്നും ഷാജു പറയുന്നുണ്ട്.
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!