For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എട്ട് വർഷമായി സീരിയലിൽ, രണ്ടുവയസുള്ള കുഞ്ഞുങ്ങൾ പോലും തിരിച്ചറിഞ്ഞ് തുടങ്ങിയത് ഇപ്പോഴാണ്: അനുമോൾ

  |

  മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്ക്. സീരിയലുകളിലൂടെയും കോമഡി ഷോകളിലൂടെയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്നത്. സ്‌കിറ്റുകളും ഗെയിമുകളും മത്സരാർത്ഥികളുടെ മത്സരിച്ചുള്ള കൗണ്ടറുകളുമാണ് ഷോയുടെ പ്രധാന ആകർഷണം.

  നിരവധി സീരിയൽ താരങ്ങളും കോമഡി താരങ്ങളുമൊക്കെ ജനപ്രിയരായതും ആരാധകരെ ഉണ്ടാക്കിയതും സ്റ്റാർ മാജിക്ക് ഷോയിൽ എത്തിയത് മുതലാണ്. അക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സീരിയൽ നടിയായ അനുമോൾ.

  Also Read: മരണത്തിന്റെ വക്കിലായിരുന്നു, ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ; അസുഖം ബാധിച്ച കാലത്തെക്കുറിച്ച് സലിം കുമാർ

  കുസൃതി നിറഞ്ഞ ചിരിയും സംസാരവുമൊക്കെയാണ് അനുമോൾ എന്ന അനുകുട്ടിയെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാക്കിയത്. ഷോയിൽ ഏറ്റവും ആക്ടീവായ താരങ്ങളിൽ ഒരാളാണ് അനുമോൾ. തങ്കച്ചനുമായിട്ടുള്ള അനുവിന്റെ ഓൺസ്‌ക്രീൻ പ്രണയവും നിഷ്‌കളങ്കമായിട്ടുള്ള സംസാരവുമാണ് പ്രേക്ഷകർക്ക് അനുവിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം. സ്കിറ്റുകളിലൊക്കെ മികച്ച പ്രകടനമാണ് അനു എപ്പോഴും കാഴ്ചവെക്കാറുള്ളത്.

  വർഷങ്ങളായി മലയാളം മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന അനുമോൾ മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പരയിലൂടെയാണ് മിനി സ്ക്രീനിലേക്ക് എത്തുന്നത്.

  ഒരിടത്ത് ഒരു രാജകുമാരി, സീത എന്നീ പരമ്പരകളിലൂടെയും ടമാർ പടാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയാണ് അനുവിനെ പ്രേക്ഷകർ പിന്നീട് കൂടുതൽ അടുത്തറിയുന്നതും. അനു താരമാകുന്നതും. പാവങ്ങളുടെ പ്രയാഗ മാർട്ടിനായും കാവ്യ മാധവനായുമൊക്കെയാണ് അനുമോളെ സ്റ്റാർ മാജിക്ക് ഷോയിലെ സഹ താരങ്ങളും ഒപ്പം ആരാധകരും ആരാധകർ വിശേഷിപ്പിക്കാറുള്ളത്.

  സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരമിന്ന്. സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം പ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അനു ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്. അതിന് കൂടുതൽ കരുത്തായത് സ്റ്റാർ മാജിക്ക് ഷോയും.

  ഇപ്പോഴിതാ, തന്റെ ഇത്രയും നാളത്തെ യാത്രയെ കുറിച്ച് സ്റ്റാർ മാജിക് വേദിയിൽ സംസാരിച്ചിരിക്കുകയാണ് അനുമോൾ. കഴിഞ്ഞ എട്ടു വർഷമായി അഭിനയരംഗത്ത് സജീവമാണ് താരം. എട്ടു വർഷത്തിനിടെ ഒട്ടേറെ പരമ്പരകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ, അന്നൊന്നും തന്നെ തിരിച്ചറിയില്ലായിരുന്നു, മേക്കപ്പിടാതെ പുറത്തുപോയാൽ തന്നെ ആരും അറിയില്ലായിരുന്നു എന്ന് പറയുകയാണ് താരം.

  അനു അല്ലെ എന്നൊക്കെ പലർക്കും സംശയം തോന്നുമെങ്കിലും സീരിയലുകൾ കാണുന്ന അമ്മമാർക്കും ചേച്ചിമാർക്കും മാത്രമേ തന്നെ അറിയുമായിരുന്നുള്ളു. എന്നാൽ, സ്റ്റാർ മാജിക്കിൽ വന്നതോടെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. രണ്ടുവയസുള്ള കുഞ്ഞുങ്ങൾ പോലും ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. അത് ഒത്തിരി സന്തോഷം നൽകുന്ന കാര്യമാണെന്നും അനു പറഞ്ഞു.

  Also Read: അർജുനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അമ്മ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നപ്പോൾ സംഭവിച്ചത്!; സൗഭാഗ്യ പറഞ്ഞത്

  അതേസമയം, അനുവിന് ലഭിക്കുന്ന ആരാധക സ്നേഹം സോഷ്യൽ മീഡിയയിലൂടെ തിരിച്ചറിയാൻ കഴിയും. അനുവിന്റെ ചിത്രങ്ങൾക്കും വീഡിയോക്കും നിരവധി പേരാണ് കമന്റകളുമായി എത്താറുള്ളത്. അനുമോൾ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന വിഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.

  Read more about: artist
  English summary
  Serial Actress Anumol Opens Up About Her Career And Life Journey On Star Magic Show;
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X