For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? ഓണ്‍ലൈന്‍ കരുതല്‍ വീരനെ തുറന്നു കാട്ടി അശ്വതി, മറുപടി വൈറല്‍

  |

  സോഷ്യല്‍ മീഡിയയിലെ തട്ടിപ്പുക്കാരുടേയും വ്യാജന്മാരുടേയും പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍ വരെ ഇത്തരക്കാരില്‍ നിന്നും രക്ഷപ്പെട്ടവരായും കുടുങ്ങിപ്പോയവരുമായുണ്ട്. അധികൃതരും ഇത്തരക്കാരെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഒരു വ്യാജനില്‍ നിന്നുമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടി അശ്വതി. സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അശ്വതി.

  പുതിയ ലുക്കിൽ നടി സംയുക്ത മേനോൻ, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

  നിരവധി പരമ്പരകളില്‍ അഭിനയിച്ച് മലയാളി മനസില്‍ ഇടം നേടിയ നടിയാണ് അശ്വതി. ഇപ്പോള്‍ താരം വിദേശത്താണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ റിവ്യൂകളിലൂടേയും ഈയ്യടുത്ത് അശ്വതി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അശ്വതിയുടെ പുതിയ പോസ്റ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് അശ്വതി തുറന്നെഴുതിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  ''എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ATC യില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്. ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്‍കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി'' അശ്വതി പറയുന്നു. തനിക്ക് ലഭിച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.


  പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി. c u later പറഞ്ഞു ബ്ലോക്ക് ചെയ്തു. എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്.
  മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല. അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും എന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  തനിക്ക് ലഭിച്ച മെസേജിന്റെ സക്രീന്‍ ഷോട്ട് താരം പങ്കുവച്ചിട്ടുണ്ട്. എന്തൊക്കെ ഒരുപാട് ദുഖം ഉള്ളത് പോലെ എന്നാണ് ഒരു മെസേജ്. ഇതിന് മറുപടിയായി സി യു ലേറ്റര്‍ എന്ന് അശ്വതി മെസേജ് അയച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴും നിര്‍ത്താന്‍ കൂട്ടാക്കാത്തയാള്‍ തുടര്‍ന്നും മെസേജ് അയക്കുകയാണ്. ശല്യം ആയി അല്ലേ, സോറി, ഓപ്പണ്‍ ആയിട്ട് ചോദിച്ചു എന്ന് ഉള്ളൂ, അവോയ്ഡ് ആക്കിയാലും ആ കണ്ണിനോടുള്ള കടുത്ത ആരാധന തന്നെ, എന്ത് തന്നെ ആയാലും ഒരുപാട് ദുഖം ഉണ്ട് ആ നല്ല മനസില്‍, ആരോടും ഒന്നും പറയുക ഇല്ല എന്നും ഈ വ്യക്തി മെസേജ് അയച്ചിട്ടുണ്ട്.

  Actress Arya Babu takes a break from social media | FilmiBeat Malayalam

  പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ''ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളത് ഇത്രക് ഓവര്‍ ആകാന്‍.. നിങ്ങള്‍ ഈ പറഞ്ഞത് അയച്ച ആള്‍ക്ക് ആ മെസ്സേജില്‍ തന്നെ മറുപടി കൊടുത്ത് ബ്ലോക്ക് ആക്കിയാല്‍ പോരെ'' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അശ്വതി നല്‍കിയ മറുപടി ''ബ്ലോക്ക് ചെയ്തു മിണ്ടാതിരുന്നാല്‍ ഈ വ്യക്തി വേറൊരാള്‍ക്കും ഇതുപോലെ മെസ്സേജ് അയക്കും.. ഇതേ വ്യക്തി മറ്റൊരു ആക്ടര്സ്സിന് മെസ്സേജ് ചെയ്തു എന്ന് ഈ പോസ്റ്റ് കണ്ടപ്പോള്‍ എന്നെ അറിയിച്ചു. അപ്പോള്‍ നാളെ മറ്റൊരാള്‍ക്ക് ഈ അനുഭവം ഉണ്ടാകാന്‍ പാടില്ല എന്ന നല്ല ഉദ്ദേശമെ ഉള്ളൂ'' എന്നായിരുന്നു.

  Also Read: നിലയുടെ ആദ്യത്തെ വിമാന യാത്ര ഇങ്ങനെയായിരുന്നു, വിശേഷം പങ്കുവെച്ച് പേളി മാണി


  താങ്കളെ അടുത്തറിയുന്നര്‍ക്കൊക്കെ താങ്കളുടെ ഉള്ളില്‍ ദുഃഖം ആണെന്ന് അറിയാം എന്നല്ലേ ആ പറഞ്ഞതിന് അര്‍ത്ഥം എന്നായിരുന്നു മറ്റൊരു കമന്റ്. വിഷമങ്ങള്‍ ഇല്ലാതിരിക്കാന്‍ ഞാന്‍ ഇന്ന് ജനിച്ച കുഞ്ഞല്ലല്ലോ.. ആര്‍ക്കാ സഹോദരാ വിഷമങ്ങള്‍ ഇല്ലാത്തതു എന്നായിരുന്നു ഇതിന് അശ്വതി നല്‍കിയ മറുപടി.

  Read more about: serial aswathy
  English summary
  Serial Actress Aswathy Exposed An Online Bully, Actress Latest Social Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X