For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വയം മുങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചു; ദില്‍ഷയ്ക്ക് പറ്റിയത് വലിയ മണ്ടത്തരമെന്ന് കുറിപ്പ്

  |

  ബിഗ് ബോസുമായി ബന്ധപ്പെട്ട നാടകങ്ങള്‍ക്ക് അവസാനമില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിന്നറായ ദില്‍ഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബിഗ് ബോസ് വീടിനകത്ത് തന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ബ്ലെസ്ലിയും റോബിനുമായുള്ള സൗഹൃദം താന്‍ അവസാനിപ്പിച്ചെന്നാണ് ദില്‍ഷ വീഡിയോയില്‍ പറയുന്നത്.

  Also Read: ഇതിന്റെ ഇരട്ടി സൈബര്‍ അറ്റാക്ക് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്, പക്ഷെ കരഞ്ഞിട്ടില്ല; തുറന്നടിച്ച് നിമിഷ

  സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേർ എത്തുമ്പോള്‍ ദില്‍ഷയെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടർന്ന്.

  ദിൽഷയുടെ ഇപ്പോഴത്തെ സ്ട്രോങ്ങ് നിലപാടിനോട് പേഴ്സണലീ ഞാൻ കൂടെ യോജിക്കുന്നു. ഇഷ്ടം തോന്നിയ ഒരാളോട് സമയമെടുത്ത് ആളെ മനസ്സിലാക്കിതന്നെയായിരിക്കണം ഓരോ വ്യക്തിളും പരസ്പരം ജീവിത പങ്കാളികളായി തിരഞ്ഞെടുക്കേണ്ടത്.ഇത് ടോക്സിക്കായ ഒരു സമൂഹത്തിനോടുള്ള ബോൾഡായ ഒരു സ്റ്റേറ്റ്മൻ്റ് തന്നെയാണ്.


  'ദിൽഷ' സ്ട്രോങ്ങ് ആയ ഒരു കണ്ടസ്റ്റൻ്റ് ആയിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടാസ്ക്കുകളിലും സംസാരത്തിലും ദിൽഷയിൽ പ്രകടമായിരുന്ന ഒരു മത്സരാർത്ഥി തീർച്ചയായും ഉണ്ടായിരുന്നു. പല സ്റ്റേറ്റുമൻ്റുകളും പ്രവർത്തികളും വാക്കുകളും പലർക്കും അവിടെ പാളിപ്പോയിട്ടുണ്ട് എന്നുള്ളത് സത്യമാണ്.

  പക്ഷേ ദിൽഷ സുഹൃത്തുക്കളായി തിരഞ്ഞടുത്ത വ്യക്തികൾ റോങ്ങ് ആയി എന്നുതന്നെയാണ് അപ്പോഴും ഇപ്പോഴും പറയാനുള്ളത്. കൂടെ സ്റ്റാറ്റർജിയുമായി വന്നവരെ ഉപയോഗിക്കാൻ സ്വയം നിന്നുകൊടുത്ത ഏറ്റവും വലിയ മണ്ടത്തരം സപ്പോർട്ടായി ഉണ്ടായിരുന്നവർക്കൊപ്പം സ്വയം ഉണ്ടാവേണ്ടിയിരുന്നതുമായ ഒരു വലിയ സപ്പോർട്ടേഴ്സിനെ ദിൽഷക്ക് ഉണ്ടാക്കാൻ സാധിച്ചില്ല എന്നത് ഈ മണ്ടത്തരം കൊണ്ട് ദിൽഷക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്.


  നമുക്ക് തിരഞ്ഞടുപ്പുകൾ പാളിപ്പോവാറുള്ള മനുഷ്യർതന്നെയാണ് പാളിച്ചകളെ ബ്രേക്ക് ചെയ്യുന്നിടത്ത് തന്നെയാണ് നമ്മൾ കൂടുതൽ സ്ട്രോങ് ആവുന്നതും വിജയിക്കുന്നതും. 'ദിൽഷ' വളരെ പൊട്ടൻഷ്യൽ ഉള്ള വളരെ എനർജറ്റിക് ആയിട്ടുള്ള പ്രൊഫഷണൽ ഡാൻസർ ആയിരിക്കേ ഈ മേഖലയിലേക്ക് ഉയർന്നുവരാൻ താൽപര്യപ്പെടുന്ന പിന്നോക്കം സ്വയംമാറിനിക്കേണ്ടി വരുന്നതോ ആയ മറ്റു പെൺകുട്ടികൾക്ക് ഏറ്റവും പ്രജോദനമാകുമായിരുന്നു. ഒരു പക്ഷേ പലർക്കും പ്രജോദനമായിട്ടുണ്ടായിരിക്കാം.

  എങ്കിലും ഒരു വലിയ പോയിൻ്റിൽ ദിൽഷ ചർച്ചചെയ്യപ്പെടാതെ പോയതും ആ വഴിയിലേക്ക് പിന്നിൽ വരുന്നവർക്ക് ഒരു സ്ട്രോങ്ങ് ലേഡിയാണ് ദിൽഷ എന്ന് ചർച്ച തിരിച്ചുവിടാതിരുന്ന ദിൽഷയെ ആത്മാർത്ഥമായി സപ്പോർട്ട് ചെയ്തവർക്ക് കഴിയാതെ പോയതും റോബിൻ-ബ്ലസ്ലിയിൽ കുടുങ്ങിപ്പോയ മോശം സിറ്റുവേഷൻ കൊണ്ടായിരിക്കാം എന്ന് വിശ്വസിക്കുന്നു. അതു കൊണ്ട് എത്ര എഫേർട്ട് ഇട്ടാലും സ്വയം മുങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് തന്നെ സ്വയം കൊണ്ടത്തിച്ചതിൽ ദിൽഷ സ്വയം പഴിക്കുകയായിരിക്കാം.

  ദിൽഷ ഇപ്പോഴെടുത്ത തീരുമാനം! ഹാറ്റ്സ് ഓഫ്യൂ ലേഡീ. ടോക്സിക്കായ ഒരു വലിയ സമൂഹത്തിലേക്ക് രണ്ട് വ്യക്തികളാൽ എറിയപ്പെട്ട, ഒരാൾടെ തീരുമാനത്തെ മാനിക്കാതെ വളരെ മോശമായി എന്തും വിളിക്കാൻ ഉണ്ടാക്കിയെടുത്ത, മറുഭാഗത്തുള്ള വ്യക്തിയുടെ അഭിപ്രായം അറിയാതെയും മനസ്സിലാക്കാതെയും എല്ലാ വേദികളിലും ഓടി നടന്നു സ്വന്തം ഇഷ്ടത്തെ നടപ്പിലാക്കാൻ മുറവിളികൂട്ടുകയും അയാൾ ഉണ്ടാക്കിയെടുത്ത സൈബർ ടോക്ക്സിക് ഗുണ്ടകളിലേക്ക് ഒരു വ്യക്തിയുടെ പേഴ്സണൽ ചോയ്സിനെ തൻ്റെതായ അഹങ്കാരഭാവത്തിൽ ഇട്ട് കൊടുക്കുകയും അവരെക്കൊണ്ട് തെറിവിളിപ്പിക്കുകയും മോശം വാക്കുകൾക്കൊണ്ട് അഭിഷേകം നടത്താൻ ഉണ്ടാക്കിയെടുത്ത ആ സമൂഹമുണ്ടല്ലോ.....!

  മിസ്റ്റർ റോബിൻ, അവർ നിങ്ങളുടെ കൈകളിൽ നിന്നും പോയിരിക്കുന്നു. നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും തിരുത്തപ്പെടാത്ത അത്രയും ദൂരം അവർ നിങ്ങളെയും ബഹുദൂരം പിന്നിലാക്കി നടന്നു കയറിയിരിക്കുന്നു. നിങ്ങളിനി എത്ര അലറിക്കൂവി വിളിച്ചാലും കേൾക്കാത്ത അത്രയും ദൂരത്തിലേക്ക് നിങ്ങളേക്കാൾ മോശമായി ഓടി അകന്നിരിക്കുന്നു റോബിൻ.


  ഇനി ബ്ലെസ്ലി എന്ന വ്യക്തിയോട് ഇപ്പോഴും സ്വയം താഴ്ന്നു പോകുന്ന സ്റ്റേറ്റുമൻ്റുകളിലേക്ക് വീണ്ടും വീണ്ടും നിങ്ങൾ താഴ്ന്ന് കൊണ്ടിരിക്കുന്നു. നിങ്ങൾ ഓരോ തവണയും ഓപ്പോസിറ്റു നിൽക്കുന്ന വ്യക്തിയുടെ അഭിപ്രായത്തെ മാനിക്കാതെ സ്വയം ഇഷ്ടം പറയുന്ന തവണകളത്രയും കുറ്റക്കാരി ഒരു സ്ത്രീ തന്നെ ആവുന്ന തരത്തിലാണ് ഈ സമൂഹം ഇപ്പോഴും നിലനിൽക്കുന്നത് എന്ന് എന്താണ് സ്വയം മനസ്സിലാക്കാതെ പോകുന്നത്.

  Recommended Video

  ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss

  മറ്റൊരാളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ഈ വിഷയം മിണ്ടാതിരിക്കാൻ നിങ്ങൾക്കെന്താണ് കഴിയാത്തത്. 70 ദിനങ്ങൾ വരെയുള്ള ബ്ലെസ്ലിയെ നിങ്ങളിലെ ഗെയിമിനെ ചില സ്റ്റേറ്റുമൻ്റുകളിൽ വിയോജിച്ചു കൊണ്ട് തന്നെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് നിങ്ങളൊരു വലിയ ദുരന്തം തന്നെയായിരുന്നു പടുത്തുയർന്നു വന്ന ഒരു ഭീകര ടോക്സിക് സമൂഹത്തിലേക്ക് ഒരു സ്ത്രീയെ ഇട്ടുകൊടുത്തതിൽ നിങ്ങൾക്കും ഒരു വലിയ പങ്കു തന്നെയുണ്ട് മിസ്റ്റർ ബ്ലെസ്ലീ.

  നിങ്ങളുടെയും നിങ്ങളുടെ പെങ്ങളുടെയും കഴിവിൽ വളരെ ബഹുമാനത്തോടെതന്നെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. നിങ്ങൾ തിരുത്തുമെന്നതിൽ ഇനി ഒരിടത്തും നിങ്ങളിലെ വൺവേ പ്രണയത്തെ കോട്ട് ചെയ്യില്ല എന്നതിലുമൊക്കെ എനിക്ക് നിങ്ങളിൽ ഭയങ്കര വിശ്വാസമുണ്ട് ബ്ലസ്ലീ. ഇതെൻ്റെയോ ഒരുപക്ഷേ മറ്റു പലരുടെയും വിശ്വാസമോ ഒക്കെ ആയിരിക്കാം.

  ഇനി ഒരൊറ്റ കാര്യമേ ദിൽഷയോട് പറയാനുള്ളൂ, ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും. Go ahead dilsha prasannan with your blasting energy. നിങ്ങൾ താണ്ടിവന്ന നിങ്ങളുടെ കരിയർ ഇതേ മേഖലയിലേക്ക് വരാൻ ആഗ്രഹം ഉണ്ടായിട്ടും വരാൻ കഴിയാതെ പോകുന്ന മറ്റു പെൺകുട്ടികൾക്ക് പ്രചോദനമാകട്ടേ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Social Media Comes in support of dilsha, calls her bold to take a stand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X