For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭം ധരിക്കാന്‍ ഡാന്‍സ് ഒരുപാട് പേരെ സഹായിച്ചെന്ന് ഉത്തര; വിവരക്കേട് പറയരുതെന്ന് സോഷ്യല്‍ മീഡിയ

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഉത്തര ഉണ്ണി. നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര നടിയും നര്‍ത്തകിയുമാണ്. ഇപ്പോഴിതാ ഉത്തരയുടെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭം ധരിക്കാന്‍ ഡാന്‍സ് എങ്ങനെ സഹായകമായെന്നാണ് ഉത്തര കുറിപ്പില്‍ പറയുന്നത്. ഉത്തരയുടെ കുറിപ്പ് വായിക്കാം.

  മേക്കപ്പില്ലാതെ എത്തി മനസ് കവര്‍ന്ന് തമന്ന; എന്തൊരഴക്!

  ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടുവോ എന്നറിയില്ല, പക്ഷെ നൃത്തത്തിന് പല ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങളേയും പരിഹരിക്കാനാകും. പിസിഒഡിസ്, പഎംഎസ് തുടങ്ങി സ്ത്രീകള്‍ നേരിടുന്ന പലതും. എനിക്കറിയുന്ന പല നര്‍ത്തകരുടേതും നോര്‍മല്‍ ഡെലിവറിയായിരുന്നു. അതിന്റെ ക്ലാസിക് ഉദാഹരണമാണ് എന്റെ അമ്മ. ഇന്നത്തെ അത്ര ഉന്നതമായ മെഡിക്കല്‍ സംവിധാനമൊന്നുമില്ലാതിരുന്ന, മൂന്ന് പതിറ്റാണ്ട് മുമ്പ് യാതൊരു വേദനയുമില്ലാത്തൊരു നോര്‍മല്‍ പ്രസവം ആയിരുന്നു അമ്മയുടേത്. എന്നാണ് ഉത്തര പറയുന്നു.

  ഡെലിവറി സമയത്ത് യാതൊരു വേദനയും അനുഭവിച്ചിട്ടില്ലെന്ന് അമ്മ ഇന്നും പറയും. നമ്മളില്‍ പലര്‍ക്കും അത് വിശ്വസിക്കാനാകില്ല. കുറച്ച് മാസങ്ങള്‍ തന്നെ നൃത്തം പരിശീലിക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ മാറിയെന്ന് എന്റെ പല വിദ്യാര്‍ത്ഥിനികളും പറഞ്ഞിട്ടുണ്ട്. ആര്‍ത്തവ സമയത്തെ വേദന കുറഞ്ഞുവെന്നും മെഡിക്കേഷന്‍ നിര്‍ത്തിയെന്നും ചിലര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഗര്‍ഭിണിയാവുകയും പരിശീലനം നിര്‍ത്തുകയും ചെയ്ത ഒരുപാട് വിദ്യാര്‍ത്ഥിനികളുണ്ട്.

  നീ ഡാന്‍സ് ക്ലാസാണോ ഫെര്‍ട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നതെന്ന് ചില സുഹൃത്തുക്കള്‍ പരിഹസിക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്. എട്ട് വര്‍ഷമായി കുട്ടികളുണ്ടാകാതിരുന്ന, നാല് വര്‍ഷം ചികിത്സ നടത്തിയതിന് ശേഷം ഗര്‍ഭിണിയാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞ, എന്റെ ഒരു വിദ്യാര്‍ത്ഥിനി ഗര്‍ഭം ധരിച്ചിരിക്കുന്നു. എന്റെ ക്ലാസില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍. ഇത് ശരിക്കും മാജിക് ആണ്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കി ഭരതനാട്യം സഹായിക്കും. ഇതില്‍പരം സന്തോഷമില്ല. ഡാന്‍സിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് തോന്നുന്നു. വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്. എന്നു പറഞ്ഞാണ് ഉത്തര കുറിപ്പ് അവസാനിപ്പിക്കുന്നത്.

  അതേസമയം ഉത്തരയുടെ കുറിപ്പിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. തികഞ്ഞ അശാസ്ത്രീയതയാണ് ഉത്തര പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേര്‍ പോസ്റ്റുകളിലൂടേയും കമന്റുകളിലൂടേയും വിമര്‍ശനം അറിയിക്കുന്നുണ്ട്. ഡാന്‍സ് സ്‌കൂളിന് പ്രൊമോഷന് വേണ്ടിയാണോ ഇതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. സെലിബ്രിറ്റിയാണെന്ന് കരുതി വിവരക്കേട് വിളിച്ച് പറയരുതെന്നും ചിലര്‍ പറയുന്നു.

  Uthara Unni Exclusive Interview | Filmibeat Malayalam

  നര്‍ത്തകിയായ ഉത്തര ഇടവപ്പാതി എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. ധാരാളം ഡാന്‍സ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭരതനാട്യ നര്‍ത്തകിയായ ഉത്തരയുടെ വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. ആദ്യത്തെ ലോക്ക്ഡൗണിനിടെ വിവാഹം മാറ്റിവച്ചതും പിന്നീട് ആഗ്രഹം പോലെ നടന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നതാണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരികയാണ് ഉത്തര ഇപ്പോള്‍.

  Read more about: uthara unni
  English summary
  Social Media Slams Uthara Unni For Claiming Dance Helped Her Students To Get Pregnant, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X