ഈ ഓണക്കാലം ആഘോഷമാക്കാന്‍ സൂര്യ ടിവി! പുത്തന്‍ ചിത്രങ്ങളുടെ നീണ്ടനിര

Recommended Video

മലയാള ടെലിവിഷൻ ചാനലുകളിലെ ഓണചിത്രങ്ങൾ | filmibeat Malayalam

പുത്തന്‍ സിനിമകളുടെ പ്രിമിയര്‍ ഷോകളില്ലാതെ ചാനലുകള്‍ക്കും ഓണക്കാലത്തേക്കുറിച്ച് ചിന്തിക്കാനാകില്ല. ഇക്കുറി ഒരുപിടി പുതുപുത്തന്‍ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ഓണ സമ്മാനമായി സൂര്യ ടിവി ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തിയറ്ററിലെത്തി സൂപ്പര്‍ ഹിറ്റുകളായി മാറിയ ചിത്രങ്ങളാണ് ഓണം പ്രിമിയര്‍ ചിത്രങ്ങളായി സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നത്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ റിലീസ് ചിത്രം മുതല്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച മമ്മൂട്ടി ചിത്രം വരെ ഈ ലിസ്റ്റിലുണ്ട്.

ഗതികേട് കൊണ്ടാണ് ചിലരെങ്കിലും ലൈംഗികവൃത്തിക്ക് പോകുന്നത്! അഞ്ജലിയ്‌ക്കെതിരെ തുറന്നടിച്ച് ശ്യാമ

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി സൂര്യ ടിവിയുടെ ഓണം പ്രിമിയര്‍ ചിത്രങ്ങളിലെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 12ന് തിയറ്ററില്‍ റിലീസിനെത്തിയ നീരാളി മൂന്ന് കോടിയിലധികം ഗ്രാഫിക്‌സിന് വേണ്ടി മാത്രം ചെലവഴിച്ച ചിത്രമാണ്. സുരാജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നാദിയ മൊയ്തുവായിരുന്നു നായിക. സന്തോഷ് ടി കുരുവിളിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

dsply


റംസാന്‍ റിലീസായി ജൂണ്‍ 16ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. സൂര്യ ടിവിയിലെ ഓണം പ്രിമിയറുകളിലെ മമ്മൂട്ടി സാന്നിദ്ധ്യമാണ് ഈ ചിത്രം. ദ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂര്‍ ആണ്. പുലിമുരുകന് ശേഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയ സിനിമ നിര്‍മിച്ചിരിക്കുന്നത് ടിഎല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്.

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ജയസൂര്യ ട്രാന്‍സ്ജന്‍ഡറായി എത്തിയ സിനിമ റംസാന്‍ റിലീസായി ജൂണ്‍ 15നായിരുന്നു തിയറ്ററിലെത്തിയത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച ചിത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടി. ചിത്രവും ഇക്കുറി ഓണം പ്രിമിയറായി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍ നായകനായി കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ എത്തിയ ചിത്രമാണ് കുട്ടനാടന്‍ മാര്‍പ്പാപ്പ. നവാഗതനമായ ശ്രീജിത് വിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതിഥി രവി നായികയായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായി അഭിനയിച്ചത് ശാന്തി കൃഷ്ണയായിരുന്നു. മാര്‍ച്ച് 29നായിരുന്നു ചിത്രം റിലീസിനെത്തിയത്.

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് മായാനദി. കഴിഞ്ഞ ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തി ചിത്രമാണ്. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്യാംപുഷ്‌കരനും ദിലീഷ് നായരും ഏറെക്കാലത്തിനും ശേഷം ഒരുമിച്ച തിരക്കഥ ഒരുക്കിയ ചിത്രമാണ് മായാനദി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X