»   » മിനിസ്‌ക്രീനിലെ വില്ലനും കണ്ണീര്‍ നായികയും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്, വീഡിയോ വൈറല്‍, കാണൂ!

മിനിസ്‌ക്രീനിലെ വില്ലനും കണ്ണീര്‍ നായികയും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്, വീഡിയോ വൈറല്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനിലെ പ്രിയപ്പെട്ട താരങ്ങള്‍ ഒരുമിച്ചെത്തുന്ന പരിപാടിയാണ് തകര്‍പ്പന്‍ കോമഡി. മഴവില്‍ മനോരമയിലാണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച താരങ്ങളാണ് ഈ പരിപാടിയില്‍ അതിഥികളായി എത്തുന്നത്. ആത്മസഖി, സ്ത്രീപദം തുടങ്ങിയ പരമ്പരകളിലെ പ്രധാന താരങ്ങളാണ് ഇപ്പോള്‍ അതിഥികളായി എത്തിയിട്ടുള്ളത്.

പരസ്പരത്തില്‍ കാണുന്നത്ര നിസ്സാരനല്ല സൂരജ്, ഒരേ സമയം പാവത്താനും നായകനുമാവുന്ന വിവേകാണ് താരം!

വില്ലനും കണ്ണീര്‍ നായികയും പോലീസ് ഓഫീസറുമൊക്കെ ഒരുമിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു ഗംഭീര വിരുന്നായി മാറുകയായിരുന്നു. കഥാപാത്രങ്ങളില്‍ നിന്നും മുക്തരായി അതാത് വ്യക്തികളായാണ് താരങ്ങള്‍ എത്തിയത്. അവതാരകര്‍ നല്‍കുന്ന രസകരമായ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ബദ്ധപ്പെടുന്ന താരങ്ങളെയും പരിപാടിയില്‍ കാണാം.

ഡബ്ലുസിസിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി, വിപുലീകരിക്കാനുള്ള നടപടി തുടങ്ങിയെന്ന് താരം!

താരജാഡയില്ലാതെ താരങ്ങള്‍

പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച താരങ്ങള്‍ താരജാഡയില്ലാതെ സാധാരണക്കാരെപ്പോലെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കഥാപാത്രത്തിന്റെ അപ്പിയറന്‍സില്‍ നിന്ന് മാറി താരങ്ങളെത്തുമ്പോള്‍ അവരെക്കുറിച്ച് കൂടുതല്‍ അറിയാനും അവരുടെ പെര്‍ഫോമന്‍സ് കാണാനും ആരാധകര്‍ക്കും താല്‍പര്യമുണ്ടാവും. ഇത്തരത്തിലുള്ള പരിപാടികള്‍ വിജയിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും അതാണ്.

ആത്മസഖിയിലെ താരങ്ങള്‍

ഒരുകാലത്ത് ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രി കൂടിയായ സംഗീത മോഹന്‍ തിരക്കഥയെഴുതിയൊരുക്കുന്ന ആത്മസഖി വിജയകരമായി മുന്നേറുകയാണ്. മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യുന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ റെയ്ജനും ചിലങ്കയും തകര്‍പ്പന്‍ കോമഡിയില്‍ അതിഥികളായി പങ്കെടുക്കുന്നുണ്ട്.

സ്ത്രീപദത്തിലെ നായികയും നായകനും

ഇതേ ചാനലിലെ തന്നെ മറ്റൊരു ജനപ്രിയ പരമ്പരയായ സ്ത്രീപദത്തിലെ താരങ്ങളായ ഷെല്ലിയും വിഷ്ണുപ്രസാദും പരിപാടിയില്‍ അതിഥികളായെത്തുന്നുണ്ട്. വില്ലനായാണ് വിഷ്ണുപ്രസാദ് പരമ്പരയില്‍ പ്രത്യക്ഷപ്പെടുന്നത്. പതിവ് പോലെ തന്നെ ഇത്തവണയും ഷെല്ലി കണ്ണീര്‍ നായികയാണ്.

കഥാപാത്രങ്ങളില്‍ നിന്നും മാറി

വില്ലത്തരവും കണ്ണീര്‍ വേഷവുമൊക്കെ മാറ്റി വെച്ചാണ് താരങ്ങള്‍ തകര്‍പ്പന്‍ കോമഡിയില്‍ പങ്കെടുക്കാനെത്തിയത്. അവതാരകരുടെ കുസൃതി ചോദ്യത്തിനും അപ്രതീക്ഷിതമായി നല്‍കുന്ന ടാസ്‌ക്കുകളോടും ഇവര്‍ പ്രതികരിക്കുന്നതാണ് ഈ പരിപാടിയില്‍ കാണിക്കുന്നത്.

മോഹന്‍ലാലും ശോഭനയും

തേന്‍മാവിന്‍കൊമ്പത്ത് സിനിമയിലെ മോഹന്‍ലാലും ശോഭനയുമായി വിഷ്ണുപ്രസാദും ചിലങ്കയുമെത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് പ്രസ്തുത എപ്പിസോഡ് പ്രേക്ഷപണം ചെയ്യുന്നത്.

പ്രമോ വീഡിയോ കാണൂ

മഴവില്‍ മനോരമ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ.

English summary
Thakarppan Comedy latesy episode getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam