twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോഡില്‍ വച്ച് വസ്ത്രം വലിച്ചുകീറി, വാഷ്‌റൂമില്‍ നിന്നും ഇറങ്ങിയതും പിടിച്ചു തല്ലി; ജീവിതം പറഞ്ഞ് ഹെയ്ദി സാദിയ

    |

    സമൂഹം നിരന്തരം അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്നവരാണ് ട്രാന്‍സ് വ്യക്തികള്‍. സമീപകാലത്തായി ട്രാന്‍സ് വ്യക്തികളോടുള്ള സമീപനത്തില്‍ നാട് ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് ദൂരം നമുക്ക് താണ്ടേതുണ്ട്. അതേസമയം ട്രാന്‍സ് സമൂഹത്തില്‍ നിന്നും ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് പ്രചോദനമായി മാറിയവരും ഒരുപാടുണ്ട്. അതിലൊരാലാണ് ഹെയ്ദി സാദിയ.

    Also Read: എനിക്ക് എത്ര ശ്രമിച്ചിട്ടും മമ്മൂക്കയെ തല്ലാൻ പറ്റുന്നില്ലായിരുന്നു, പിന്നെ സംഭവിച്ചത്!; ഷറഫുദ്ദീൻ പറയുന്നുAlso Read: എനിക്ക് എത്ര ശ്രമിച്ചിട്ടും മമ്മൂക്കയെ തല്ലാൻ പറ്റുന്നില്ലായിരുന്നു, പിന്നെ സംഭവിച്ചത്!; ഷറഫുദ്ദീൻ പറയുന്നു

    കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ര്‍ മാധ്യമപ്രവര്‍ത്തകയാണ് ഹെയ്ദി. ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ഹെയ്ദി സാധിയ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹെയ്ദി മനസ് തുറന്നത്. താരം പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    വസ്ത്രം വലിച്ചു കീറി

    ചെറുപ്പം മുതലേ എന്റെ വ്യക്തിത്വത്തിന്റെ പേരില്‍ പല തരത്തിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഹെയ്ദി പറയുന്നത്. പഠിയ്ക്കുന്ന സമയത്ത് കൂടെ പഠിയ്ക്കുന്ന ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നടുറോഡില്‍ വച്ച് ഉടുത്തിരിയ്ക്കുന്ന വസ്ത്രം വലിച്ചു കീറിയിട്ടുണ്ടെന്നാണ് ഹെയ്ദി വെളിപ്പെടുത്തുന്നത്. ഒന്നുകില്‍ നീ ആണായി ജീവിയ്ക്ക്, അല്ലെങ്കില്‍ പെണ്ണായി ജീവിയ്ക്ക് എന്നും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ഹെയ്ദി ഓര്‍ക്കുന്നത്. താന്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും നശിച്ചു പോകുമെന്നുമായിരുന്നു പലരും ധരിച്ചിരുന്നതെന്നാണ് ഹെയ്ദി പറയുന്നത്.

    Also Read: വിവാഹശേഷം പ്രണയം ഉണ്ടായിട്ടുണ്ട്; ആദ്യ വിവാഹത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണെന്ന് സനല്‍ കുമാര്‍ ശശിധരന്‍Also Read: വിവാഹശേഷം പ്രണയം ഉണ്ടായിട്ടുണ്ട്; ആദ്യ വിവാഹത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണെന്ന് സനല്‍ കുമാര്‍ ശശിധരന്‍

    ജീവനും കൊണ്ട് ഓടുകയായിരുന്നു

    കോഴിക്കോട് വച്ച് മര്‍ദ്ദിക്കപ്പെട്ട സംഭവത്തെക്കുറിച്ചും ഹെയ്ദി മനസ് തുറക്കുന്നുണ്ട്. തന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞതിന് ശേഷമായിരുന്നു സംഭവം. ഹിനയോടൊപ്പം കോഴിക്കോട് താമസിക്കുകയായിരുന്നു അപ്പോള്‍. പൂര്‍ണമായും സ്ത്രീയായി മാറിയിരുന്നില്ല. മുടിയും സ്ത്രീയുടെ വസ്ത്രവുമുണ്ടായിരുന്നു. ഒരു ദിവസം പൊതു വാഷ്‌റൂം ഉപയോഗിക്കാന്‍ പോയി. ആദ്യം പോയത് ജെന്റ്‌സ് ടോയ്‌ലെറ്റിലായിരുന്നു. അവിടെ നിന്നും മോശം അനുഭവമുണ്ടായതോടെ ലേഡീസ് റൂമിലേക്ക് പോയി.

    Also Read: അന്ന് നയൻസിന്റെ മുന്നിൽ ചെറുതാവാനില്ലെന്ന് പറഞ്ഞ് പിൻമാറി; ‌ഒടുവിൽ തൃഷയും നയൻസും ഒരുമിച്ചെത്തുന്നു?Also Read: അന്ന് നയൻസിന്റെ മുന്നിൽ ചെറുതാവാനില്ലെന്ന് പറഞ്ഞ് പിൻമാറി; ‌ഒടുവിൽ തൃഷയും നയൻസും ഒരുമിച്ചെത്തുന്നു?

    എന്നാല്‍ പുറത്തിറങ്ങിയപ്പോഴേക്കും ഒരാള്‍ വന്ന് തങ്ങളെ പിടിച്ചടിക്കുകയായിരുന്നുവെന്നാണ് ഹെയ്ദി പറയുന്നത്. ആളുകള്‍ കൂടിയതോടെ തങ്ങള്‍ അവിടെ നിന്നും ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്നാണ് ഹെയ്ദി സാദിയ പറയുന്നത്. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായതോടെ നാടു വിട്ടു. നോര്‍ത്തിലേക്ക് പോകുന്നത് അവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളത് കൊണ്ട് അല്ലെന്ന് ഹെയ്ദി വ്യക്തമാക്കുന്നുണ്ട്.

    ഡല്‍ഹിയില്‍

    നിര്‍ബന്ധിച്ച് സെക്സ് വര്‍ക്ക് ചെയ്യിപ്പിയ്ക്കുകയും നിര്‍ബന്ധിച്ച് പിച്ച എടുപ്പിയ്ക്കുകയും ഒക്കെ ചെയ്യും. എന്നാല്‍ അങ്ങനെ കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് വലിയൊരു പങ്ക് ഗുരുവിന് കൊടുക്കുകയും വേണമായിരുന്നുവെന്നാണ് ഹെയ്ദി പറയുന്നത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു താന്‍ എന്നാണ് ഹെയ്ദി പറയുന്നത്. ഡല്‍ഹിയില്‍ ട്രാന്‍സ് ജെന്റര്‍ കമ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് മൂന്ന് തൊഴിലാണ് ഉള്ളത്, സെക്സ് വര്‍ക്ക്, ഭിക്ഷാടനം, ബദായി. അതില്‍ ബദായിയാണ് താന്‍ ചെയ്തിരുന്നതെന്നും ഹെയ്ദി പറയുന്നു.

    ബദായി


    കല്യാണം, കുട്ടിയുടെ ജനനം പോലുള്ള ചടങ്ങുകള്‍ക്ക് പോയി അനുഗ്രഹിക്കുന്നതാണ് ബദായി. അങ്ങനെ നേടിയ കുറച്ച് സമ്പാദ്യവും ആയിട്ടാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നതും തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുന്നതുമെന്നുമാണ് ഹെയ്ദി സാദിയ പറയുന്നത്. മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയാണ് ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹെയ്ദി സാദിയ കൈരളി ന്യൂസിലാണ് വാര്‍ത്താ അവതാരകയായി പ്രവര്‍ത്തനം ആരംഭിച്ചത്.

    Read more about: media
    English summary
    Transgender Journalist Heidi Sadiya Recalls The Hardships She Had To Overcome
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X