For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗർഭിണിയായതിന് ശേഷം പോയിട്ടില്ല; കുഞ്ഞിന് മൂന്ന് മാസമായതോടെ വീണ്ടും തുടങ്ങിയെന്ന് മൃദുലയും യുവയും

  |

  മൃദുല വിജയ്-യുവ കൃഷ്ണ താരദമ്പതിമാരെ പോലെ അവരുടെ മകളും ഇപ്പോള്‍ സുപരിചിതയാണ്. ജനിച്ചിട്ട് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോളൊരു താരമാണ്. ഗര്‍ഭകാലം മുതലെ തന്റെ വിശേഷങ്ങള്‍ മൃദുല യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായത് മുതല്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ ഇപ്പോള്‍ നേടിയെടുക്കുന്ന സന്തോഷത്തിലാണ് നടി.

  അതില്‍ പ്രധാനം യാത്ര പോവുക എന്നതായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷം നിറഞ്ഞ ദിവസത്തെ പറ്റിയാണ് പുതിയ വ്‌ളോഗിലൂടെ നടി പറഞ്ഞിരിക്കുന്നത്. ഒപ്പം ഇത്രയും കാലത്തെ ഇടവേള അവസാനിപ്പിക്കുകയാണെന്നും മുന്നോട്ട് ചില ലക്ഷ്യങ്ങളുണ്ടെന്നും താരദമ്പതിമാര്‍ ഒരുപോലെ പറയുന്നു.

  Also Read: ജയൻ്റെ ബന്ധുവാണെന്ന് പറഞ്ഞുള്ള വിവാദം; ആദിത്യനുമായി സംസാരിച്ചു, വിവാദം റീച്ച് ഉണ്ടാക്കി തന്നെന്ന് നടി ഉമ നായർ

  വര്‍ക്കലയിലുള്ള റിസോര്‍ട്ടിലെ മുറിയില്‍ നിന്നുള്ള വീഡിയോയുമായിട്ടാണ് മൃദുല എത്തിയത്. അവസാനം കാന്തല്ലൂരില്‍ ആണ് പോയത്. അത് ഗര്‍ഭിണിയാവുന്നതിന് മുന്‍പുള്ള യാത്രയായിരുന്നു. ഞാന്‍ ഗര്‍ഭിണിയായതിന് ശേഷം ഞങ്ങള്‍ രണ്ട് പേരും എവിടേക്കും യാത്ര പോയിട്ടില്ല. ഇപ്പോള്‍ വാവയ്ക്ക് മൂന്ന് മാസമായി. ഇനി വര്‍ക്കലയില്‍ നിന്ന് തന്നെ യാത്ര തുടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മൃദുല പറയുന്നത്.

  കുഞ്ഞ് കാറില്‍ നിന്നും ബഹളം വെച്ചിട്ടുള്ള അനുഭവം ഉള്ളതിനാല്‍ ഒരു റിസ്‌ക് എടുത്താണ് ഞങ്ങള്‍ ഇറങ്ങിയത്. എന്തായാലും ധ്വനി ബേബിയുടെ ആദ്യ യാത്രയാണിതെന്നും ഏകദേശം ഒരു വര്‍ഷത്തിന് ശേഷം നമ്മള്‍ ഒരുമിച്ച് വാവയെയും കൊണ്ട് ഇറങ്ങിയതാണെന്നും യുവ പറയുന്നു.

  മൃദുലയും ഞാനും കല്യാണം കഴിഞ്ഞത് മുതല്‍ ഒരുപാട് യാത്ര ചെയ്തിരുന്നു. സ്ഥിരമായി ട്രിപ്പുകള്‍ പോയിരുന്ന ഞങ്ങള്‍ക്ക് കുഞ്ഞുവാവ വന്നതോടെ ഒരു ബ്രേക്ക് ആയി പോയി. ആ ബ്രേക്ക് മറികടന്ന് മുന്നോട്ട് പോവുകയാണെന്നും യുവ സൂചിപ്പിച്ചു.

  വര്‍ക്കലയില്‍ നിന്നും മൂന്നാര്‍, വയനാട്, അങ്ങനെ കേരളം മുഴുവന്‍ കറങ്ങിയതിന് ശേഷം സൗത്ത് ഇന്ത്യയാകെ കറങ്ങും. പിന്നെ നോര്‍ത്ത് ഇന്ത്യ, വെസ്റ്റ് ഇന്ത്യ, ഒക്കെ കഴിഞ്ഞതിന് ശേഷമേ ഞങ്ങള്‍ ഇന്റര്‍നാഷണല്‍ ട്രിപ്പിന് ഇറങ്ങുകയുള്ളുവെന്നും യുവ കൂട്ടിച്ചേര്‍ത്തു. പുതിയ യാത്രയില്‍ കുറച്ച് സാഹസികത കൂടി പരീക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു യുവ. ഇത്തവണ സര്‍ഫിങ് ഒക്കെ നടത്താനുള്ള പ്ലാനുമായിട്ടാണ് താരമെത്തിയത്.

  എന്തായാലും മൃദുലയ്ക്കും യുവയ്ക്കും ആശംസകളുമായി എത്തുകയാണ് ആരാധകര്‍. കുറേ കാലത്തിന് ശേഷമാണെങ്കിലും കുടുംബസമേതം എല്ലാവരെയും കാണാന്‍ സാധിച്ചതിന്റെ സന്തോഷമാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. അച്ഛനെ പോലെ ധ്വനിമോള്‍ സുന്ദരിയായിരിക്കുന്നു. ഇനിയും നിങ്ങളുടെ വ്‌ളോഗ് കാണാന്‍ കാത്തിരിക്കുകയാണെന്ന് ചിലര്‍ പറയുമ്പോള്‍ മൃദുലയോട് അഭിനയത്തിലേക്ക് തിരികെ വരുന്നതിനെ പറ്റിയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്.

  യുവയുമായിട്ടുള്ള കല്യാണം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തുമ്പപ്പൂ എന്ന സീരിയലില്‍ മൃദുല അഭിനയിച്ചിരുന്നു. എന്നാല്‍ വൈകാതെ ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. പ്രസവത്തിനൊക്കെ ശേഷം തിരികെ അഭിനയത്തിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും ഉടനെ ഒരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന കാര്യം നടി വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ മകള്‍ ധ്വനിയെ സീരിയലില്‍ അഭിനയിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

  യുവ അഭിനയിക്കുന്ന മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സീരിയലിലാണ് ധ്വനി ബാലതാരമായി അഭിനയിക്കുന്നത്. സീരിയലില്‍ ഒരു കുഞ്ഞിന്റെ ആവശ്യം വന്നപ്പോള്‍ പെട്ടെന്ന് മകളെ കുറിച്ചോര്‍ത്തതാണ്. അങ്ങനെയാണ് മകള്‍ കൂടി അഭിനയത്തിലേക്ക് ചുവടുവെച്ചതെന്നാണ് അന്ന് യുവ പറഞ്ഞത്. വൈകാതെ മൃദുല കൂടി അതിലേക്ക് എത്തിയാല്‍ കുടുംബം ഒന്നടങ്കം അഭിനയിക്കുന്നത് പോലെയാവുമെന്നും ആരാധകര്‍ പറയുന്നു.

  English summary
  Viral: Mridula Vijay And Yuva Krishna About Their New Journey After Daughter Dwani Krishna's Birth. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X