For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെക്‌സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരെന്ന് മുകേഷ് ഖന്ന; ശക്തിമാൻ എയറിൽ

  |

  തൊണ്ണൂറുകളിലെ കുട്ടികളടക്കമുള്ള ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ ഹരമായിരുന്നു സൂപ്പർഹീറോ ശക്തിമാൻ. കൈപൊക്കി ചൂണ്ടുവിരലുയർത്തി ആപത്തിൽ പെട്ടവരെ രക്ഷിക്കാനെത്തുന്ന ശക്തിമാനെ അക്കാലത്ത് ഉണ്ടായിരുന്ന ആരും മറക്കില്ല. ദുരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയൽ ആ പരമ്പരയുടെ ശ്രദ്ധേയനായ താരമാണ് മുഖേഷ് ഖന്നയും.

  സ്‌ക്രീനിൽ ശക്തിമാനെ അവതരിപ്പിച്ച് കുട്ടികളുടെ അടക്കം മനസ്സിൽ സൂപ്പർതാര പരിവേഷം നേടിയെടുത്ത നടനാണ് മുകേഷ് ഖന്ന. എന്നാൽ അടുത്തിടെയായി ഞെട്ടിപ്പിക്കുന്ന വളരെ വിചിത്രമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയാണ് താരം വാർത്തകളിൽ നിറയുന്നത്. 2020-ൽ മീടൂവിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മുതിർന്ന നടൻ വിമർശനത്തിന് വിധേയനായിരുന്നു.

  സ്ത്രീകൾ പുറത്തിറങ്ങി ജോലിക്ക് പോയതിന് ശേഷമാണ് ലൈംഗികാതിക്രമവും പീഡനങ്ങളും വർധിച്ചതെന്നായിരുന്നു അന്നത്തെ വിവാദ പ്രസ്‌താവന. ഇന്ന് താരം നടത്തിയ മറ്റൊരു വിചിത്രമായ സ്ത്രീവിരുദ്ധ പ്രസ്‌താവനയാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.

  മുകേഷ് അടുത്തിടെ തന്റെ യൂട്യൂബ് ചാനലായ ഭീഷം ഇന്റർനാഷണലിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദമായ പ്രസ്‌താവന. 'അത്തരം പെൺകുട്ടികൾ നിങ്ങളെയും വശീകരിക്കുമോ?' എന്ന ടൈറ്റിലിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ സെക്‌സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരാണെന്നാണ് മുകേഷ് ഖന്ന പറയുന്നത്.

  Also Read: ദിലീപുമായി വീഡിയോ കോളിൽ സംസാരിച്ച് റോബിൻ; സന്തോഷം പങ്കിട്ട് താരം

  "ഏതെങ്കിലും പെൺകുട്ടി ഒരു ആൺകുട്ടിയോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാൽ, അവൾ ഒരു പെൺകുട്ടിയല്ല, അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്കൃത സമൂഹത്തിൽ പെട്ട ഒരു മാന്യയായ പെൺകുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയില്ല" ശക്തിമാൻ താരം വീഡിയോയിൽ പറഞ്ഞു.

  Also Read: അയാളോട് സഹതാപം മാത്രം, ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്തു; മണിക്കുട്ടനെക്കുറിച്ച് ഡിംപല്‍

  ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പറയുന്ന പകുതി കാര്യങ്ങളും സ്ത്രീവിരുദ്ധമാണ് . ഇൻറർനെറ്റിലും യഥാർത്ഥ ജീവിതത്തിലും സ്ത്രീകളാൽ വശീകരിക്കപ്പെടാതിരിക്കാൻ പുരുഷന്മാരോട് താരം പറയുന്നുണ്ട് കൂടാതെ സെക്‌സ് റാക്കറ്റുകൾ നടത്തുന്നതും നിരപരാധികളായ പുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് സ്ത്രീകൾ ആണെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു.

  താനുമായി സൗജന്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പറഞ്ഞ് യുവതികൾ സന്ദേശമയക്കാറുണ്ടെന്നും എന്നാൽ താൻ അതിനു മറുപടി നൽകാറില്ലെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

  Also Read:

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  സ്ത്രീകൾ അവരുടെ പരിധിക്കുള്ളിൽ നിൽക്കണമെന്നും പാരമ്പര്യങ്ങളെ ബഹുമാനിക്കണമെന്നും മുകേഷ് ഖന്ന പറഞ്ഞു. 90 കളിലെ മുഴുവൻ കുട്ടികളും ആരാധിച്ചിരുന്ന നടനാണ് മുകേഷ് ഖന്ന. എന്നാൽ നടന്റെ ഇത്തരം പരാമർശങ്ങളിൽ പൊട്ടിത്തെറിക്കുകയാണ് അവർ.

  ഒരു ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിന് താഴെ നടനെതിരെ രൂക്ഷവിമർശനവുമായി ധാരാളം പേരാണ് എത്തുന്നത്. ഇത്തരത്തിൽ ഒരാളെ ആണലോ തങ്ങൾ കുട്ടികാലത്ത് ആരാധിച്ചിരുന്നത്. തന്റെ കുട്ടിക്കാലം നഷ്ടമായി എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. എന്നാൽ മുകേഷ് ഖന്ന തന്റെ യൂട്യൂബിൽ പങ്കുവച്ച വീഡിയോക്ക് താഴെ നിരവധിപേർ താരത്തെ അനുകൂലിച്ചും രംഗത്തെത്തുന്നുണ്ട്.

  Read more about: mukesh khanna
  English summary
  Viral: Netizens slamms Shaktimaan star Mukesh Khanna on his controversial statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X