For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴിൽ നായികയായി, മലയാളത്തിന് എന്റെ സൗന്ദര്യം പോരായിരുന്നു; സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചില്ലെന്ന് ഉമ നായർ

  |

  കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ഉമ നായര്‍. വില്ലത്തിയായും സഹനടിയായുമെല്ലാം നിരവധി സീരിയലുകളിലാണ് താരം തിളങ്ങിയിട്ടുള്ളത്. ഏകദേശം 20 വർഷത്തോളമായി മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായ ഉമ നായർ ഏകദേശം എഴുപതോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

  പ്രേക്ഷകർ ഏറ്റെടുത്ത നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഉമ നായർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നതും വാനമ്പാടി എന്ന പരമ്പരയിലൂടെയാണ്. പരമ്പരയില്‍ നിര്‍മ്മല എന്ന കഥാപാത്രമായിട്ടാണ് ഉമാ നായര്‍ എത്തിയത്.

  Also Read: പരാജയങ്ങളെ നേരിടേണ്ടി വരും, പക്ഷെ തോറ്റ് കൊടുക്കില്ലെന്ന് ദില്‍ഷ; പുതിയ തട്ടിപ്പാണോന്ന് സോഷ്യല്‍ മീഡിയ

  വാനമ്പാടിക്ക് ശേഷം പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ എന്നീ സീരിയലുകളിലും നടി അഭിയനയിച്ചിരുന്നു. നിലവിൽ സൂര്യ ടിവിയിലെ കളിവീട് എന്ന പാരമ്പരയിലാണ് ഉമ അഭിനയിക്കുന്നത്. ആദ്യം ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സൂര്യന്റെ മരണം എന്ന പാരമ്പരയിലൂടെയാണ് ഉമ നായർ സീരിയൽ രംഗത്തേക്ക് എത്തുന്നത്.

  അതേ സമയത്ത് തന്നെ സിനിമയിലും നടി അരങ്ങേറ്റം നടത്തിയിരുന്നു. തമിഴ് സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. നിനൈത്താലേ സുഖം താനേടി എന്ന സിനിമയിൽ നായിക ആയിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും ഉമ എത്തിയെങ്കിലും സിനിമയിൽ നിന്ന് ഒരു നേട്ടമുണ്ടാക്കാൻ നടിക്ക് സാധിച്ചിരുന്നില്ല.

  ജെയിംസ് ആൻഡ് ആലീസ്, ലക്ഷ്യം, കോടതി സമക്ഷം ബാലൻവക്കീൽ, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ ചെറിയ ക്യാരക്ടർ റോളുകൾ മാത്രമാണ് നടിക്ക് ലഭിച്ചത്. ഇപ്പോഴിതാ, മലയാള സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ച് മനസ് തുറക്കുകയാണ് ഉമ നായർ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.

  'ശരിക്കും തമിഴിലാണ് ഞാൻ ആദ്യമായി നായികയായിട്ട് അഭിനയിച്ചത്. ഒറ്റ സിനിമയിലെ എനിക്ക് ചെയ്യാൻ പറ്റിയിട്ടുള്ളു. പിന്നെ എനിക്ക് മലയാളത്തിലേക്ക് വന്നപ്പോൾ, എന്റെ സൗന്ദര്യം മലയാളത്തിന് പോരായിരുന്നു. മലയാളത്തിൽ അതീവ സുന്ദരിമാരായ നടിമാരെ മതി എന്നുള്ളത് കൊണ്ടാകാം, അല്ലെങ്കിൽ അഭിനയ ശേഷി കുറവുള്ളത് കൊണ്ടാകാം എന്തുകൊണ്ടോ സെക്കൻഡ് ഹീറോയിൻ ഒക്കെ ആയിട്ടാണ് എനിക്ക് അവസരങ്ങൾ ലഭിച്ചത്.

  അതും ഞാൻ ഈ പറഞ്ഞപോലെ മലയാളത്തിന് സുന്ദരികളെ മാത്രം മതി. നമ്മൾ ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മുക്കോ നമ്മുടെ വീട്ടുകാരോ മാത്രം കാണുന്ന പാകത്തിൽ ആവരുതല്ലോ. ഞാൻ അതിന് ഇടയിൽ ഉണ്ട് എന്ന് ചൂണ്ടികാണിക്കേണ്ടി വരുന്ന പാകത്തിൽ ആവരുത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഒന്നും ആയിട്ടില്ല. എങ്ങും എത്തിയിട്ടില്ല. ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്നാണ് ഒരു വലിയ ആഗ്രഹമാണ്,' ഉമ പറഞ്ഞു.

  Also Read: ഭര്‍ത്താവിന്റെ കൂടിയാവുമ്പോള്‍ എനിക്കുമിത് സന്തോഷമാണ്; ഗോപി സുന്ദറിനൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് അമൃത

  അതേസമയം, സീരിയലിൽ താൻ ഹാപ്പിയാണെന്ന് ഇതേ അഭിമുഖത്തിൽ ഉമ നായർ പറയുന്നുണ്ട്. ലക്ഷങ്ങളിൽ ഒരാളായി തുടരാൻ കഴിയുന്നത് സീരിയലിലൂടെ ആണ്. കുടുംബത്തെ മുന്നോട്ട് കൊണ്ട് പോവുന്നത് സീരിയൽ കൊണ്ടാണ്. കാണുന്നവരിൽ എന്ത് ബോറാണ് എന്ന് പറയുന്നവരുണ്ട്. എന്നാൽ അത് അത് ആസ്വദിക്കുന്നവരും ഉണ്ടെന്ന് ഉമ നായർ പറഞ്ഞു.

  Read more about: uma nair
  English summary
  Viral: Serial Actress Uma Nair Opens Up That She Never Got Better Offers From Malayalam Cinema - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X