For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേവേട്ടന്റെ ആദ്യ ഭാര്യയെ കാണാന്‍ ഞാനും പോയി, ഞെട്ടിപ്പോയി; മനസ് തുറന്ന് യമുന

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് യമുന റാണി. പരമ്പരകളിലൂടെയാണ് യമുന റാണി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. യമുനയെ പോലെ തന്നെ ഭര്‍ത്താവും ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടയാളാണ്. ഈയ്യടുത്തായിരുന്നു യമുനയുടെ രണ്ടാം വിവാഹം. പിന്നാലെ സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ യമുനയും ഭര്‍ത്താവ് ദേവനുമെത്തിയിരുന്നു.

  Also Read: ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

  ഇപ്പോഴിതാ തന്റെ ആദ്യ ഭാര്യയെക്കുറിച്ച് ദേവന്‍ മനസ് തുറക്കുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും ഒരുമിച്ചെത്തുകയും ദേവന്റെ ആദ്യ ഭാര്യയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഈയ്യടുത്ത് ദേവന്റെ ആദ്യ ഭാര്യയെ കണ്ടതിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  കണ്ടിരുന്നു. ഞങ്ങള്‍ രണ്ടു പേരും കൂടെയാണ് റിസീവ് ചെയ്യാന്‍ പോയത്. നമ്മളുടെ ഷോയുടെ സമയത്ത് തന്നെയാണ്. നമ്മളുടെ നാട്ടില്‍ പറയുന്നത് തന്നെ അവര്‍ അടിച്ചുപിരിഞ്ഞുവെന്നാണ്. പിരിയുന്നതിന് അടിച്ചു തന്നെ പിരിയണമെന്നില്ല. ഞങ്ങള്‍ വിവാഹിതരായിരുന്ന സമയത്തു പോലും തമ്മില്‍ തല്ലുകയുണ്ടായിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒരു ചീത്ത വാക്കു പോലും പറഞ്ഞിട്ടില്ല. ആള് പ്രൊഫസറായിരുന്നു. ഇപ്പോള്‍ ഡീനാണ്.

  Also Read: 'പെൺപിള്ളേർക്ക് നാല് വയസ് വ്യത്യാസം മാത്രമുള്ളവരെ കല്യാണം കഴിക്കാനാണ് താൽപര്യം, എനിക്ക് 38 വയസുണ്ട്'; ബിജേഷ്

  എനിക്ക് വളരെ സിംപിളായൊരു ഫാമിലിയായിരുന്നു വേണ്ടത്. ഞങ്ങള്‍ രണ്ടുപേരുടേയും വഴി ഒന്നായിരുന്നു. അവരുടെ വളര്‍ച്ചയെ എനിക്ക് തടയാനാകില്ല.ഞാനും മോളുമായിരുന്നു എപ്പോഴും ഒരുമിച്ച്. പുള്ളിക്കാരിയെ കിട്ടാറുണ്ടായിരുന്നില്ല. അങ്ങനെ പിരിഞ്ഞതാണ്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പരസ്പരമുള്ള വളര്‍ച്ചയെ തടായാതിരിക്കുക. കോഫി കുടിച്ചോണ്ട് നമ്മള്‍ക്ക് എന്നാല്‍ പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ എനിക്കിപ്പോഴും ആ കുടുംബത്തില്‍ സ്ഥാനമുണ്ടെന്നും ദേവന്‍ പറയുന്നു.

  ദേവനെ അവിടുത്തെ എല്ലാവരും വിളിക്കുമെന്നാണ് യമുന പറയുന്നത്. ഞാന്‍ കണ്ടിട്ടുള്ളതാണ്. ഹോളി എന്നാണ് പേര്. അമേരിക്കക്കാരിയാണ്. ചേച്ചിയുടെ സഹോദരിമാരും അമ്മയും അച്ഛനുമൊക്കെ ദേവേട്ടനെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യാറുണ്ടെന്നും യമുന പറയുന്നു. അവരെ ഞാന്‍ എന്റെ സഹോദരിമാരായി കണ്ടതാണ് അത് മാറ്റേണ്ടതില്ലല്ലോ. ഇന്ത്യയില്‍ വന്നാല്‍ എന്റെ കുടുംബത്തെ പോലെയാണ് ഞാന്‍ ട്രീറ്റ് ചെയ്യുന്നതെന്നും ദേവന്‍ പറഞ്ഞു.

  നമുക്ക് ഇതൊരു അത്ഭുതമാണ്. എനിക്ക് അത്ഭുതമാണ്. ഇന്ന് നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പുറത്ത് പോകാമെന്ന് ദേവേട്ടന്‍ പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. ഒരാളെ കാണാനുണ്ട് ഓക്കെയാണോ എന്ന് ചോദിച്ചു. ഞാന്‍ കരുതി ദേവേട്ടന്റെ ഏതെങ്കിലും സുഹൃത്തായിരിക്കുമെന്നാണ്. നീയിതുവരെ കാണാത്ത ആളാണ്, താല്‍പര്യമില്ലെങ്കില്‍ വരണ്ട എന്ന് പറഞ്ഞു. ആരെന്ന് ചോദിച്ചപ്പോള്‍ സിയോണയുടെ അമ്മ എന്നാണ് പറഞ്ഞത് എന്നാണ് ഹോളിയെ കാണാന്‍ പോയതിനെക്കുറിച്ച് യമുന പറയുന്നത്.

  എനിക്കത് അത്ഭുതമായിരുന്നു. ദേവേട്ടന്റെ ഭയങ്കര കൂളായിട്ടാണ്. പറഞ്ഞത്. എനിക്ക് കാണണമെന്ന് തോന്നി. ഇവിടെയായിരുന്നുവെങ്കില്‍ നിങ്ങള്‍ പോകരുതെന്നേ പറയുകയുള്ളൂ. എന്റെ ജീവിതത്തിലെ ഏറ്‌റവും വലിയ അനുഭവമായിരുന്നു. കുറേ കാര്യം അവരില്‍ നിന്നും എനിക്ക് പഠിക്കാനായി. യുവര്‍ ഹസ്ബന്റ് എന്ന് പറഞ്ഞാണ് ചേച്ചി സംസാരിക്കുന്നത്. അതൊക്കെ കണ്ടു പഠിക്കേണ്ടതാണെന്നും നടി പറയുന്നു.

  എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ ഹോളിയെ വിളിക്കണമെന്ന് ദേവേട്ടന്‍ മുമ്പ് പറഞ്ഞിരുന്നു. എനിക്ക് അന്ന് അത് മനസിലായില്ല. പക്ഷെ നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് എത്ര വലിയ മനസിന് ഉടമയാണെന്ന് മനസിലാക്കിയതെന്നും യമുന പറയുന്നുണ്ട്.

  രണ്ടു വര്‍ഷം മുന്‍പായിരുന്നു യമുന റാണിയുടെ രണ്ടാം വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന വിവാഹം ചെയ്തത്. വിവാഹത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സദാചാര ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു താരത്തിന്. യമുനയുടെ വിവാഹത്തിന് മക്കളും സാന്നിധ്യമായുണ്ടായിരുന്നു.

  Read more about: serial യമുന
  English summary
  Yamuna Rani Recalls Meeting Devan's Ex Wife Holly And Why She Admires Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X