For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സഹിക്കാവുന്നതിലും അപ്പുറമാണ്... ഞാൻ മരിക്കാൻ പോകുന്നു', വിവാഹമോചന ശേഷമുള്ള സാമന്തയുടെ വാക്കുകൾ!

  |

  അപ്രതീക്ഷിതമായിരുന്നു സാമന്ത-നാ​ഗചൈതന്യ വിവാഹം. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ആ​ഗ്രഹിച്ചിരുന്നത് സാമന്തയ്ക്കും നാ​ഗചൈതന്യയ്ക്കും ലഭിച്ച പോലൊരു വിവാഹ ജീവിതമായിരുന്നു. മാതൃകാ ദമ്പതികളെ പോലെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. എല്ലായിടത്തും ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. സാമനന്തയുടെ കൊച്ച് കൊച്ച് ആ​ഗ്രഹങ്ങൾ സാധിച്ച് കൊടുത്തും കുസൃതികൾ കണ്ട് ചിരിച്ചും സാമന്തയുടെ ഭർത്താവും സുഹൃത്തുമായിരുന്നു നാ​ഗചൈതന്യ. 2021നെ വരവേറ്റത് പോലും ഇരുവരും ഒരുമിച്ചായിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ഇരുവരും പിരിയാൻ പോകുകയാണെന്ന് വാർത്തകൾ വന്നു. വൈകാതെ കേട്ടത് സത്യമാണെന്ന് നാ​ഗചൈതന്യയും സാമന്തയും സ്ഥിരീകരിച്ചു.

  Also Read: 'ഇക്കര നിൽക്കുമ്പോൾ അക്കരെ പച്ച', സിദ്ധുവെന്താണ് ഇങ്ങനെയെന്ന് കുടുംബവിളക്ക് ആരാധകർ!

  നാ​ഗചൈതന്യയ്ക്കൊപ്പമുള്ള ആദ്യ സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. ഏഴ് വർഷത്തോളം പ്രണയം നീണ്ടുനിന്നും ശേഷം ഇരുവരും 2017ൽ വിവാഹിതരായി. വിവാഹ ജീവിതത്തിന്റെ നാലം വർഷത്തിൽ എത്തി നിൽക്കുമ്പോഴാണ് ഇരുവരും വിവാഹമോചിതരാകാൻ പോകുന്നുവെന്ന് അറിയിച്ചത്. വിവാഹമോചന വാർത്തകൾ പുറത്തുവന്നപ്പോൾ വന്ന വാർത്തകളിൽ ഏറെയും സാമന്തയ്ക്ക് എതിരായിരുന്നു. മറ്റുള്ളവരുമായി സാമന്തയ്ക്ക് ബന്ധമുണ്ട്, തുടര്‍ച്ചയായി ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു സാമന്ത എന്നീ തരത്തിലാണ് വ്യാജ വാർത്തകൾ ഏറെയും വന്നിരുന്നു. അന്ന് സാമന്ത ഇതിനെതിരെ രം​ഗത്ത് വരികയും കോടതിയെ സമീപിക്കുകയുമെല്ലാം ചെയ്തിരുന്നു.

  Also Read: 'ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന് മക്കൾ ഭയന്നിരുന്നു', വിവാഹജീവിതത്തിന്റെ ഒന്നാം വർഷത്തിൽ യമുന

  ഇപ്പോൾ വീണ്ടും സാമന്ത-നാ​ഗചൈതന്യ വിവാഹമോചനം വീണ്ടും വാർത്തകളിൽ നിറയുകയാണ്. സാമന്തയുടേതായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് കാരണം. വിവാഹമോചനം തന്നിലുണ്ടാക്കിയ മാറ്റങ്ങളും അതിലൂടെ അനുഭവിച്ച വേദനകളും പിന്നീട് വീണ്ടും തിരികെ ജീവിതത്തിലേക്ക് എത്താൻ നടത്തിയ പരിശ്രമങ്ങളെ കുറിച്ചുമെല്ലാമാണ് വീഡിയോയിൽ സാമന്ത പറയുന്നത്. നാഗ ചൈതന്യയി വിവാഹ മോചിതയാകുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം തൊട്ടും ആ വസ്തുതയെ അംഗീകരിച്ച് കഴിഞ്ഞപ്പോള്‍ മുതലും മരിക്കുകയാണ് എന്ന തോന്നലാണ് ആദ്യം വന്നത് എന്നാണ് വീഡിയോയിൽ സാമന്ത പറയുന്നത്. മുന്നോട്ട് ഇനി ജീവിതമില്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും സാമന്ത പറയുന്നു.

  'പൊതുവെ നമ്മള്‍ കടന്ന് പോകുന്നത് വളരെ അധികം കഷ്ടത നിറഞ്ഞ വഴിയിലൂടെയാണ്. അത് പകുതിയും എത്തിക്കഴിഞ്ഞു എന്ന വസ്തുത തിരിച്ചറിയുമ്പോള്‍ അത് അംഗീകരിയ്ക്കുകയും അതിനോട് പൊരുതുകയും ശബ്ദമുയര്‍ത്തുകയുമാണ് ചെയ്യുന്നത്. ഞാന്‍ ചെയ്തതും അതാണ്. നാഗ ചൈതന്യയി വിവാഹ മോചിതയാകുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം... ആ വസ്തുതയെ ഞാന്‍ അംഗീകരിച്ച് കഴിഞ്ഞപ്പോള്‍ തകര്‍ന്ന് പോയി. ഞാന്‍ മരിക്കുകയാണ്.... മുന്നോട്ട് ഇനി ഇല്ല എന്ന് പോലും ചിന്തിച്ചു. പക്ഷെ ഈ വേദനകളോടെ എല്ലാം ഞാന്‍ ഇനിയും ജീവിക്കും എന്ന ഉറച്ച തീരുമാനം എടുത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. വേര്‍പിരിയലിന്റെ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ എനിക്ക് കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ അതിന് സാധിച്ചു. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു. ഞാന്‍ എത്ര ശക്തയാണ്. എല്ലാത്തിനേയും മറികടക്കാൻ ഞാന്‍ എന്റേതായ വഴികള്‍ കണ്ടെത്തുകയായിരുന്നു. ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ട് തന്നെയാണ് സിനിമാ ജീവിതം കടന്ന് പോയത്. ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളെ ഇല്ലാതാക്കാനും കഠിന പ്രയത്‌നങ്ങള്‍ക്ക് മാത്രമേ കഴിയൂ. കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യണം എന്നതാണ് ലക്ഷ്യം' സാമന്ത പറയുന്നു.

  Recommended Video

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  സാമന്ത എപ്പോഴും സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ള സെലിബ്രിറ്റിയാണ്. ജീവിതത്തിലെ ഓരോ നിമിഷത്തിലെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. വിവാഹമോചന ശേഷം ഇന്ത്യയുടെ വിവിധ പുണ്യ സ്ഥലങ്ങളിലേക്കും സാമന്ത യാത്ര നടത്തിയിരുന്നു. ഫാമിലി മാൻ 2വിന് ശേഷം സിനിമകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു സാമന്ത. ഇപ്പോൾ വീണ്ടും താരം നിരവധി സിനിമകളുമായി സജീവമാകുകയാണ്. ശാകുന്തളം അടക്കം നിരവധി സിനിമകളാണ് ഇനി സാമന്തയുടേതായി വരാനിരിക്കുന്നത്.

  Read more about: samantha naga chaithanya
  English summary
  'i thought will die soon', Samantha Ruth Prabhu revealed her life after divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X