twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂജ ഹെഗ്‌ഡെയ്ക്ക് പ്രഭാസും സമാന്തയുമായി എന്താണ് പ്രശ്‌നം? ആ സംഭവം തന്നെ തളര്‍ത്തിയെന്ന് താരം

    |

    താരങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയും വഴക്കുമൊക്കെ എന്നും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നതാണ്. പല താരങ്ങള്‍ക്കിടയിലേയും പ്രശ്‌നങ്ങള്‍ വാര്‍ത്തയായി മാറിയിട്ടുണ്ട്. എന്നാല്‍ എല്ലായിപ്പോഴും ഈ വാര്‍ത്തകള്‍ സത്യമാകണമെന്നില്ല. പല ഭിന്നതകളും സോഷ്യല്‍ മീഡിയയുടേയോ മാധ്യമങ്ങളുടേയോ ഭാവനയില്‍ വിരിഞ്ഞതായിരിക്കും. ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ പിണക്കമായിരുന്നു പ്രഭാസും പൂജ ഹെഗ്‌ഡെയും തമ്മിലുള്ളത്. പ്രഭാസുമായി മാത്രമല്ല തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമാന്തയുമായും പൂജ ഹെഗ്‌ഡെയ്ക്ക് ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി സോനം കപൂര്‍; ഭാര്യയ്ക്ക് ചുംബനം നല്‍കി ആനന്ദുംഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി സോനം കപൂര്‍; ഭാര്യയ്ക്ക് ചുംബനം നല്‍കി ആനന്ദും

    എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് പൂജ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജ മനസ് തുറന്നത്. നെഗറ്റിവിറ്റിയാണ് വില്‍ക്കപ്പെടുന്നതെന്നായിരുന്നു പൂജയുടെ പ്രതികരണം. സത്യമതായിരിക്കില്ലെങ്കിലും ആളുകള്‍ക്കിഷ്ടം അങ്ങനെ സംസാരിക്കാനാണന്നും പൂജ പറയുന്നു. പൂജ ഹെഗ്‌ഡെയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    നെഗറ്റിവിറ്റി

    ''നിര്‍ഭാഗ്യവശാല്‍ നെഗറ്റിവിറ്റിയാണ് വില്‍ക്കപ്പെടുക. സത്യം അതായിരിക്കില്ലെങ്കിലും ആളുകള്‍ അതെക്കുറിച്ച് സംസാരിക്കാനാകും ഇഷ്ടപ്പെടുക. എനിക്ക് ചെയ്യാന്‍ സാധിക്കുക പോസിറ്റിവിറ്റി പ്രചരിപ്പിക്കുകയെന്നതാണ്. എന്റെ സോഷ്യല്‍ മീഡിയ നിറയെ പോസിറ്റിവിറ്റിയാണ്. പുറത്ത് നേരത്തെ തന്നെ ഒരുപാട് നെഗറ്റിവിറ്റിയുള്ളതിനാല്‍ അതിലേക്ക് കൂട്ടിചേര്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. എല്ലാം അവഗണിക്കാനും ജീവിതത്തിലെ നല്ല വശങ്ങളില്‍ ശ്രദ്ധിക്കാനാണ് എനിക്കിഷ്ടം'' എന്നാണ് പൂജ പറഞ്ഞത്.


    ഈയ്യടുത്തിറങ്ങിയ രാധെ ശ്യാമില്‍ പ്രഭാസും പൂജയുമായിരുന്നു പ്രധാന താരങ്ങള്‍. സിനിമയുടെ ലൊക്കേഷനില്‍ പൂജയുടെ പെരുമാറ്റത്തില്‍ പ്രഭാസ് അതൃപ്തിയുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തുകയായിരുന്നു. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പൂജയും പ്രഭാസും പരസ്പരം വളരെയധികം ബഹുമാനിക്കുന്നവരാണെന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ഭിന്നത ഭാവനാ സൃഷ്ടിയായിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

    രാധെ ശ്യാം

    രാധെ ശ്യാമിന് ലഭിച്ച മോശം പ്രതികരണങ്ങളെക്കുറിച്ചും പൂജ മനസ് തുറക്കുന്നുണ്ട്. എല്ലാ സിനിമകള്‍ക്കും അതാദ് സിനിമകളുടെ വിധിയുണ്ടെന്നായിരുന്നു പൂജ പറഞ്ഞത്. പിങ്ക് വില്ലയോടായിരുന്നു പൂജയുടെ പ്രതികരണം. ''എല്ലാ സിനിമകള്‍ക്കും അതിന്റേതായ വിധിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിലപ്പോള്‍ ചില സിനിമ കാണുമ്പോള്‍ ഒക്കെ സിനിമയാണെന്ന് തോന്നും പക്ഷെ സിനിമ വന്‍ വിജയമായിരിക്കും. ചിലപ്പോള്‍ വളരെ നല്ല സിനിമയാണെന്ന് തോന്നുമെങ്കിലും വിജയിച്ചെന്ന് വരില്ല്. ഇങ്ങനെ ഓരോ സിനിമകള്‍ക്കും അ്തിന്റേതായ വിധിയുണ്ട്'' എന്നായിരുന്നു പൂജ പറഞ്ഞത്.

    തുടക്കകാലത്ത് നേരിട്ട പരാജയം

    ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട പരാജയത്തെക്കുറിച്ചും പൂജ മനസ് തുറക്കുന്നുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ മുഗമൂടിയിലൂടെയായിരുന്നു പൂജയുടെ അരങ്ങേറ്റം. ''സത്യത്തില്‍ അതെ എന്റെ മനസിനെ ബാധിക്കാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. മിസ് ഇന്ത്യയില്‍ പങ്കെടുത്തതിലൂടെയാണ് ആ അവസരം കിട്ടിയത്. ആ ഓഫര്‍ വന്നപ്പോള്‍ ചെയ്യണമോ വേണ്ടയോ എന്നായിരുന്നു ചിന്ത. മുമ്പ് അഭിനയിച്ചിരുന്നില്ല. സ്വയം ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. ശ്രമിച്ച് നോക്കാതെ എങ്ങനെ അറിയുമെന്നായിരുന്നു അമ്മ ചോദിച്ചത്. അങ്ങനെ ഞാന്‍ ചെയ്തു. പക്ഷെ ഈ സിനിമ വിജയിച്ചില്ല്. ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് ധാരണയില്ലാത്തൊരു കുട്ടിയായിരുന്നു ഞാന്‍ ചെറുപ്പത്തില്‍. ആ ചിത്രം പരാജയപ്പെട്ടുവെങ്കിലും സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ പഠിച്ചു. പക്ഷെ ഒരു വര്‍ഷം എനിക്ക് സിനിമകളൊന്നും ലഭിച്ചില്ല. ഒരു ജോലിയും ലഭിച്്ചില്ല. ഓഡിഷനുകളില്‍ പോയെങ്കിലും ഒന്നും ശരിയായില്ല'' എന്നാണ് പൂജ പറയുന്നത്.

    Recommended Video

    പ്രഭാസ് മലയാളത്തിലേക്ക്...ഞാനും പൃഥ്വിയും ഒന്നിക്കുകയാണ്
    തിരിച്ചുവരവ്


    അങ്ങനെയിരിക്കെയാണ് തനിക്ക് രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പരസ്യം ലഭിക്കുന്നതെന്നും അതിലൂടെ തനിക്ക്് മോഹന്‍ജോ ദാരോ എന്ന ബോളിവുഡ് ചിത്രവും നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ലഭിക്കുകയും ചെയ്തുവെന്നാണ് പൂജ പറയുന്നത്. ആ പരസ്യമാണ് എല്ലാം നല്‍കിയതെന്നാണ് പൂജ പറയുന്നത്. എന്നാല്‍ പൂജയുടെ ബോളിവുഡ് അരങ്ങേറ്റമായ മോഹന്‍ജോ ദാരോയും പരാജയപ്പെട്ടു. താനാകാതെ തകര്‍ന്നു പോയെന്നാണ് പൂജ പറയുന്നത്. ഹൃത്വിക് റോഷന്‍ നായകനായ ചിത്രത്തിന് വലിയ ഹൈപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെന്നുമാണ് പൂജ പറയുന്നത്. ഇതോടെ തനിക്ക് ഓഫറുകള്‍ നഷ്ടമായെന്നും പൂജ പറയുന്നു.

    തന്റെ രണ്ട് വര്‍ഷം ആ സിനിമയ്ക്കായി താന്‍ നഷ്ടപ്പെടുത്തിയെന്നും എന്നിട്ടും സിനിമ പരാജയപ്പെട്ടതോടെ തനിക്ക് വലിയ വേദനയായിരുന്നുവെന്നും പൂജ പറയുന്നു. ഇതോടെയാണ് താന്‍ തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധിക്കാന്‍് തുടങ്ങിയതെന്നാണ് പൂജ പറയുന്നത്. തെന്നിന്ത്യയില്‍ നിന്നും തനിക്ക് നല്ല സിനിമകള്‍ ലഭിച്ചുവെന്നും ഇതിലൂടെയാണ് താന്‍ തിരിച്ചുവരവ് നടത്തിയതെന്നും പൂജ പറയുന്നു.

    Read more about: pooja hegde prabhas samantha
    English summary
    Pooja Hegde About Her Reported Fall Out With Prabhas And Samantha And Radhe Shyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X