For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ഥിരം യാത്ര ചെയ്യുന്ന വിമാനത്തിലെ എയർഹോസ്റ്റസ് ജീവിതസഖി; രണ്ടാം വിവാഹത്തെ പറ്റി മനസുതുറന്ന് വാരിസ് നിർമാതാവ്!

  |

  തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് നിർമ്മാതാവാണ് ദിൽ രാജു. വിജയ് നായകനായ വാരിസിന്റെ വിജയം ആഘോഷിക്കുകയാണ് ദിൽ രാജു ഇപ്പോൾ. ചിത്രം ഇതിനകം 200 കോടി കളക്ഷൻ നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2003 ൽ ദിൽ എന്ന തെലുങ്ക് സിനിമയുടെ സഹനിർമ്മാതാവായാണ് ദിൽ രാജു നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്നത്.

  തെലുങ്കിൽ സൂപ്പർ ഹിറ്റായ ആര്യ ഉൾപ്പടെയുള്ള സിനിമകൾ നിർമ്മിച്ചത് ദിൽ രാജു ആയിരുന്നു. തെലുങ്കിൽ നിരവധി ഹിറ്റുകൾ നിർമ്മിച്ച ശേഷമാണ് അദ്ദേഹം തമിഴിലേക്ക് എത്തിയത്. ഇതുവരെ ഏകദേശം മുപ്പതിലധികം സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

  Also Read: രാംചരണിന് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കണം; താരകുടുംബത്തില്‍ നിന്ന് ആഗ്രഹം പറഞ്ഞ് ചിരഞ്ജീവിയുടെ മകള്‍

  വാരിസിന്റെ റിലീസിന് പിന്നാലെ വാർത്തകളിലും ഇടം നേടിയിരിക്കുകയാണ് ദിൽ രാജു. ഇതുവരെ ആർക്കും അറിയാതിരുന്ന അദ്ദേഹത്തിന്റെ വ്യക്തി ജീവിതമൊക്കെ പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ രണ്ടാം ഭാര്യ തേജസ്വിനിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

  തന്റെ ഭാര്യയെ ആദ്യമായി കണ്ടു മുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. വിവാഹശേഷം തേജസ്വിനി വൈഗ റെഡ്ഢിയെന്ന് പേര് മാറ്റിയിരുന്നു. എയർ ഹോസ്റ്റസ് ആയിരുന്നു തേജസ്വിനി. തന്റെ പ്രണയവിവാഹത്തെ കുറിച്ച് ദിൽ രാജു അഭിമുഖത്തിൽ പറഞ്ഞത് വിശദമായി വായിക്കാം.

  'ഞാൻ സ്ഥിരമായി ഒരു എയർലൈനിൽ യാത്ര ചെയ്യുന്ന ആളാണ്, അവൾ അതിലെ എയർ ഹോസ്റ്റസ് ആയിരുന്നു. എനിക്ക് അവളെ കണ്ടപ്പോൾ ഇഷ്ടമായി. പതിയെ അടുക്കാനും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. അവളോട് വിവാഹാഭ്യർത്ഥന നടത്തുന്നതിന് മുമ്പ് ഒരു വർഷത്തോളം അവളെ നിരീക്ഷിച്ചു. അതിന് ശേഷമാണ് പ്രപ്പോസ് ചെയ്തത്,' ദിൽ രാജു പറഞ്ഞു.

  ആദ്യമായാണ് ദിൽ രാജു തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നത്. ഹൃദയാഘാതത്തെ തുടർന്ന് 47-ാം വയസ്സിൽ തന്റെ ആദ്യ ഭാര്യ പത്മാവതിയെ നഷ്ടപ്പെട്ടതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തിൽ അദ്ദേഹം തകർന്നുപോയി.

  പിന്നീട് മൂന്ന് വർഷത്തിന് ശേഷമാണ് ഒരു പങ്കാളിയെ വേണമെന്ന് അയാൾക്ക് തോന്നിയത്, വിധി അദ്ദേഹത്തെ തേജസ്വിനിയിലേക്ക് എത്തിക്കുകയായിരുന്നു. തേജസ്വിനിയോട് വിവാഹാഭ്യർത്ഥന നടത്തിയ ശേഷം വിവാഹത്തെ കുറിച്ച് മാതാപിതാക്കളോടും മകളോടും സംസാരിച്ചിരുന്നെന്നും അവരുടെ സമ്മത പ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്നും ദിൽ രാജു പറഞ്ഞു.

  'എന്റെ യു.എസ്.എയിലേക്കുള്ള ഷിഫ്റ്റിനിടയിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ ഏറെയും. ആദ്യം എന്നോട് ഒരു പേന ചോദിച്ചു. പിന്നീട് എന്റെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു' എന്ന് തേജസ്വിനിയും അഭിമുഖത്തിൽ പറഞ്ഞു.

  Also Read: ജയന്റെ മരണം അങ്ങനെ പറ്റിപ്പോയതാണ്! സിനിമയെ പറ്റി അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്; പ്രേം നസീറിന്റെ പ്രസംഗം വൈറൽ

  2020 ൽ ആയിരുന്നു വിവാഹം. ഒരു ക്ഷേത്രത്തിൽ വെച്ച് ആചാര പ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. ദിൽ രാജുവിന്റെ ആദ്യ ഭാര്യയിലെ മകൾ ഹൻഷിത റെഡ്ഡി ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്.

  അതേസമയം, വാരിസിന് ശേഷം സാമന്ത നായികയാകുന്ന ശാകുന്തളം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ദിൽ രാജു. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവ് മോഹൻ ആണ് ചിത്രത്തിൽ നായകനാകുന്നത്.

  Read more about: producer
  English summary
  Telugu Producer Dil Raju Opens Up How He Fall In Love With His Second Wife Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X