For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ഉമ്മ വെക്കാന്‍ പോലും സമ്മതിച്ചില്ല; നാഗ ചൈതന്യയുടെ ആദ്യ ഭാര്യയുടെ ശല്യത്തെക്കുറിച്ച് സമാന്ത

  |

  ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. ഓണ്‍ സ്‌ക്രീനിലെ പ്രിയ ജോഡി ജീവിതത്തിലും കൈ കോര്‍ത്തപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. ഇരുവരും പ്രണത്തിലാണെന്ന വാര്‍ത്തകള്‍ ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. 2017 ലാണ് നാഗ ചൈതന്യയും സമാന്തയും വിവാഹം കഴിക്കുന്നത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അങ്ങനെ അവര്‍ ആരാധകരുടെ പ്രിയ ജോഡിയായി മാറി. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2021 ല്‍ നാഗ ചൈതന്യയും സമാന്തയും പിരിഞ്ഞു.

  Also Read: പലവട്ടം പെട്ടി പാക്ക് ചെയ്തിട്ടുണ്ട്, എണ്ണാന്‍ വിരല്‍ തികയില്ല! ഡിവോഴ്‌സിനെക്കുറിച്ച് രശ്മി

  ഒരു മാശത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് നാഗ ചൈതന്യയും സമാന്തയും പിരിയുന്നത്. ഇരുവരും പിരിയുന്നുവെന്നത് തുടക്കത്തില്‍ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ തങ്ങളുടെ നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മുമ്പ് പങ്കുവച്ചൊരു പൊതു പ്രസ്താവനയിലൂടെ ഇരുവരും തങ്ങള്‍ പിരിഞ്ഞതായി അറിയിച്ചതോടെ ആരാധകര്‍ക്ക് കടുത്ത നിരാശയായി.

  എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയും നാഗ ചൈതന്യയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങള്‍ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോ കഥകള്‍ മെനയുകയാണ്. ഇതിനിടെ ഇപ്പോഴിതാ സമാന്തയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. 2019 ലേതാണ് വീഡിയോ. ഫീറ്റ് അപ്പ് വിത്ത് ദ സ്റ്റാര്‍സ് എന്ന ഷോയില്‍ അതിഥിയായി എത്തിയ സമാന്തയുടെ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ പ്രണയകാലത്തും വിവാഹത്തിന് ശേഷവും കിടപ്പുമുറിയില്‍ വന്ന മാറ്റത്തെക്കുറിച്ചാണ് സമാന്തയോട് ചോദിക്കുന്നത്.

  Also Read: കമല്‍ ഹാസൻ്റെ മൂന്നാമത്തെ ബന്ധം തകർത്തത് താരപുത്രിമാരല്ല; നടനുമായുള്ള ദാമ്പത്യ പ്രശ്‌നത്തെ കുറിച്ച് നടി ഗൗതമി


  ''ചൈതന്യയുടെ ആദ്യത്തെ ഭാര്യ അവന്റെ തലയണയാണ്. എനിക്ക് ഉമ്മ വെക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ആ തലയണയുണ്ടാകും. ഇപ്പോഴത്തേക്ക് അത് മതി. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവെന്ന് തോന്നുന്നു'' എന്നായിരുന്നു സമാന്ത നല്‍കിയ രസകരമായ മറുപടി. ഈയ്യടുത്ത് കോഫി വിത്ത് കരണില്‍ സമാന്ത അതിഥിയായി എത്തിയിരുന്നു. ഷോയില്‍ വച്ച് തനിക്കും നാഗ ചൈതന്യയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തിന്റെ ആഴം വ്യക്തമാക്കിയിരുന്നു സമാന്ത.

  ''ഇപ്പോഴത്തെ അവസ്ഥയില്‍ ഞങ്ങള്‍ രണ്ടു പേരേയും ഒരു മുറിയില്‍ അടച്ചിടുകയാണെങ്കില്‍ മൂര്‍ച്ചയുള്ളതൊക്കെ മാറ്റി വേക്കേണ്ടി വരും. നിലവില്‍ ഇത് പരിഹരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. ഭാവിയില്‍ ചിലപ്പോള്‍ ആയേക്കാം'' എന്നായിരുന്നു സമാന്തയുടെ പ്രതികരണം. അതേസമയം ഈയ്യടുത്താണ് സമാന്ത തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. തനിക്ക് മയോസൈറ്റിസ് ആണെന്നണ് സമാന്ത തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നാഗ ചൈതന്യ നയന്‍താരയെ ഫോണ്‍ വിളിച്ചുവെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

  ഇതിനിടെ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. സമാന്തയുടെ യശോദ ഈയ്യടുത്താണ് തീയേറ്ററുകളിലെത്തിയത്. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. സമാന്തയുടെ ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കില്‍ സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത് ഖുഷി, ശാകുന്തളം എന്നീ സിനിമകളാണ്. പിന്നാലെ താപ്‌സി പന്നു നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രത്തിലും സമാന്തയെത്തും.

  അതേസമയം ലാല്‍ സിംഗ് ഛദ്ദയാണ് നാഗ ചൈതന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നാഗ ചൈതന്യ. താരത്തിന്റെ പുതിയ സിനിമ കസ്റ്റഡിയാണ്. വെങ്കട്ട് പ്രഭുവാണ് ഈ സിനിമയുടെ സംവിധാനം. ചിത്രത്തില്‍ നാഗ ചൈതന്യ പോലീസ് വേഷത്തിലാണ് എത്തുന്നത്. ഇന്ന് നാഗ ചൈതന്യയുടെ ജന്മദിനമാണ്. ഈ അവസരത്തില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.

  English summary
  When Samantha Opened Up About Naga Chaitanya's First Wife Who Doesn't Even Let Her Kiss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X