»   » സ്ലീവ്‌ലെസ് ടോപ്പിടാന്‍ ഇല്ല: വിദ്യ ബാലന്‍

സ്ലീവ്‌ലെസ് ടോപ്പിടാന്‍ ഇല്ല: വിദ്യ ബാലന്‍

Posted By:
Subscribe to Filmibeat Malayalam
മുന്‍ തെന്നിന്ത്യന്‍ മാദക താരം സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന മിലാന്‍ ലുധിരയുടെ 'ഡേര്‍ട്ടി പിക്ചര്‍' എന്ന ചിത്രത്തിലഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് വിദ്യാ ബാലന്‍.

സില്‍ക്ക് സ്മിതയുടെ ജീവിതം അഭ്രപാളിയിലെത്തിയ്ക്കുന്നത് അല്പം റിസ്‌ക്കുള്ള പരിപാടിയാണെന്ന് വിദ്യയ്ക്കു നന്നായിട്ടറിയാം. പ്രത്യേകിച്ചും കോസ്റ്റിയൂമിന്റെ കാര്യത്തില്‍. എന്നാല്‍ എല്ലാം നേരിടാന്‍ തയ്യാറായിട്ടു തന്നെയാണ് വിദ്യ ഈ ചിത്രത്തിലഭിനയിക്കാന്‍ യെസ് മൂളിയത്.

എന്നാല്‍ തന്നോട് സ്ലീവ് ലെസ് ടോപ്പുകളണിയാന്‍ പറയരുതെന്നാണ് വിദ്യയുടെ ഡിമാന്‍ഡ്. കൈയ്ക്കു വണ്ണം കൂടിപ്പോയതാണത്രേ കാരണം.

 വിദ്യ കോസ്റ്റിയൂമിന്റെ കാര്യത്തില്‍ അത്ര കടും പിടുത്തക്കാരിയല്ലെന്ന് വിദ്യയുടെ സുഹൃത്തുക്കള്‍ പറയുന്നു. സംവിധായകന്‍ നിശ്ചയിക്കുന്ന കോസ്റ്റിയൂമണിയാന്‍ വിദ്യ എന്നും തയ്യാറായിട്ടുണ്ടെന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം.

English summary
Vidya Balan is currently shooting in Hyderabad for Milan Luthria's Dirty Picture where she will be enacting yesteryear south siren Silk Smitha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam