For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനിൽ കപൂറും മകളും പണത്തിനായി എന്തും ചെയ്യും', കമന്റിന് മറുപടി നൽകി താരം

  |

  വയസ് അറുപത്തിനാല് പിന്നിട്ടെങ്കിലും ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ സിനിമകളിലും പരസ്യങ്ങളിലുമായി നിറഞ്ഞുനിൽക്കുന്ന താരമാണ് ബോളിവുഡ് നടൻ അനിൽ കപൂർ. 1971ൽ അഭിനയ ജീവിതം ആരംഭിച്ച താരം ചന്ദ്രലേഖ എന്ന എക്കാലത്തെയും ഹിറ്റ് മലയാള സിനിമയിൽ ​ഗസ്റ്റ് റോളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളായ സോനവും ഹർഷ് വർധനും സിനിമയിലേക്ക് എത്തിയിരുന്നു. ചുരുങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് സോനം കപൂറും ‌ഉയർന്നു. മോഡലിങിലും അസാമാന്യ പ്രതിഭയുള്ള സോനത്തിന്റെ ഫാഷൻ സെൻസിനും ഒട്ടനവധി ആരാധകരുണ്ട്. സിനിമാ താരങ്ങൾക്കെതിരെ സോഷ്യൽമീഡിയകളിൽ മോശം കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത് സ്ഥിരമാണ്. ചില താരങ്ങൾ കൃത്യമായി മറുപടി നൽകും. മറ്റ് ചിലർ മറുപടിക്ക് നിൽക്കാതെ ചിരിച്ച് തള്ളും.

  ദളപതി വിജയ്‌യെ ആ ചിത്രത്തില്‍ അടിച്ച് താഴെയിട്ടു, തുടര്‍ന്ന് സംഭവിച്ചത് പറഞ്ഞ് ബൈജു ഏഴുപുന്ന

  അത്തരത്തിൽ അനിൽ കപൂറും, തന്നെയും മകളെയും കളിയാക്കികൊണ്ടുള്ള ഒരു ട്വീറ്റിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ്. അർബാസ് ഖാൻ അവതാരകനായ പിഞ്ച് സീസൺ 2വിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ അനിൽ കപൂറാണ് അതിഥിയായി എത്തുന്നത്. എപ്പിസോഡ് സംപ്രേഷണത്തിന് മുന്നോടിയായുള്ള പ്രമോയിലാണ് ഇത്തരം കളിയാക്കൽ ട്വീറ്റുകൾക്കും കമന്റുകൾക്കും താരം മറുപടി നൽകിയിരിക്കുന്നത്. 'നാണമില്ലാത്തവർ, പണത്തിന് വേണ്ടി എന്തും ചെയ്യും' എന്നായിരുന്നു ഇരുവർക്കുമെതിരെ വന്ന കമന്റ്. കമന്റിന് നൽകാനുള്ള മറുപടിയെ കുറിച്ച് അർബാസ് ഖാൻ അനിൽ കപൂറിനോട് ചോദിച്ചപ്പോൾ ചിരിച്ച് കൊണ്ട് 'കമന്റിടുമ്പോഴുള്ള അദ്ദേഹത്തിന്റെ അവസ്ഥ നിരാശയോ സങ്കടമോ നിറഞ്ഞതായിരുന്നിരിക്കണം' എന്നാണ് താരം പറഞ്ഞത്.

  anil kapoor

  ജോണ്‍ ഹൊനായ് ആയി റിസയെ തീരുമാനിച്ചതിന് കാരണം അതായിരുന്നു, പ്രിയ സുഹൃത്തിനെ കുറിച്ച് സിദ്ദിഖ്‌

  ട്വീറ്റുകൾ പോലുള്ള ചെയ്യുന്നതിന് മുമ്പ് ഒരു നടൻ എങ്ങനെയെല്ലാം ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള കമന്റിന് അനിൽ പറഞ്ഞത് 'എനിക്ക് ഒരു ജീവിതമേയുള്ളൂ. ഇവയെല്ലാം ഞാൻ ഗൗരവമായി എടുക്കുകയാണെങ്കിൽ... പിന്നെ ജീവിക്കാൻ എനിക്ക് എപ്പോൾ സമയം കിട്ടും?' എന്നായിരുന്നു. സൈബർ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്ന രണ്ട് ബോളിവുഡ് താരങ്ങളാണ് അനിൽ കപൂറും മകളും. അച്ഛനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചുവെന്നതിന്റെ പേരിൽ സോനം കപൂറിനെതിരെ നിരവധി പേർ നെ​ഗറ്റീവ് കമന്റുകളുമായി എത്തിയിരുന്നു. ഭക്ഷണപ്രിയനാണെങ്കിലും കൃത്യമായ ഡയറ്റ് സൂക്ഷിക്കുന്ന ബോളിവുഡിലെ ഫിറ്റ്നസ് ഫ്രീക്ക് നടന്മാരിൽ ഒരാൾ കൂടിയാണ് അനിൽ കപൂർ.

  ബ്ലാക്ക് ആന്റ് ബ്ലാക്കിൽ യുവതാരങ്ങളെ വെല്ലുന്ന ലുക്കിലാണ് അർബാസ് ഖാൻ ഷോയായ പിഞ്ച് സീസൺ 2വിൽ അനിൽ കപൂർ എത്തിയത്. അറുപത്തിനാലിലും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന്, 'യുവത്വവും ഊജസ്വലതയും കാത്ത് സൂക്ഷിക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്. പണം മുടക്കിയാണ് സിനിമാ കാണാൻ ആളുകൾ എത്തുന്നത്. അതിനാൽ ഒരു സീനിൽ പോലും എന്നെ ക്ഷീണിതനായിട്ടോ അവശനായിട്ടോ അവർ കാണരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. അങ്ങനെ ഞാൻ കാണപ്പെട്ടാൽ ‌അത് അവരെ വഞ്ചിക്കുന്നതിന് തുല്യമാണ്.' അറുപത്തിനാലിലും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടിയായി അനിൽ കപൂർ പറഞ്ഞു.

  ഫോറന്‍സ്ക്കിലെ മിടുക്കിപ്പെണ്ണ് വളർന്നൊരു സുന്ദരിയായി; പുതിയ ചിത്രങ്ങള്‍ കാണാം

  1979ൽ ഉമേഷ് മേഹ്റ സംവിധാനം ചെയ്ത ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ് അനിൽ കപൂർ അഭിനയ രംഗത്തേക്ക് എത്തുന്നത്. കന്നട ചിത്രമായ പല്ലവി അനു പല്ലവിയിലൂടെ ആദ്യമായി നായകവേഷം ചെയ്തു. പിന്നീട്ബോളിവുഡിലെ നായകനിരയിലേക്ക് ഉയർന്നു. മിസ്റ്റർ ഇന്ത്യ എന്ന ചിത്രമാണ് അനിൽ കപൂറിനെ ബോളിവുഡിൽ ശ്രദ്ധേയനാക്കിയത്. അനുരാ​ഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എകെ വേഴ്സസ് എകെ എന്ന സിനിമയായിരുന്നു ഏറ്റവും അസാനമായി റിലീസിനെത്തിയ അനിൽ കപൂർ സിനിമ. രാജ് മെഹ്ത സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അനിൽ കപൂർ അഭിനയിക്കുന്നുണ്ട്.

  ഭാഗ്യേച്ചി പോയപ്പോഴാണ് ഞാന്‍ എറ്റവും കൂടുതല്‍ കരഞ്ഞത്, കാരണം പറഞ്ഞ് സന്ധ്യ മനോജ്‌

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  കടപ്പാട് : ട്വിറ്റർ (സോനം കപൂർ)

  English summary
  A Netizen Hilariously Trolled Anil Kapoor And Sonam, Here's How The Actor Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X