»   » അയ്യ: പുറത്തിറങ്ങും മുമ്പേ പൃഥ്വി തടിയൂരി

അയ്യ: പുറത്തിറങ്ങും മുമ്പേ പൃഥ്വി തടിയൂരി

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജിന്റെ ബി ടൗണിലെ അരങ്ങേറ്റച്ചിത്രം അയ്യ ഒക്ടോബര്‍ 12ന് തീയേറ്ററുകളിലെത്തുകയാണ്. എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ക്രെഡിറ്റും റാണിയ്ക്ക് നല്‍കിയിരിക്കുകയാണ് പൃഥ്വി.

അയ്യ എന്ന ചിത്രം അതിലെ നായികയായ റാണി മുഖര്‍ജിയുടെ പേരിലാവും അറിയപ്പെടുകയെന്ന് പൃഥ്വി പറയുന്നു. അങ്ങനെ അറിയപ്പെടുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ. ബി ടൗണില്‍ താനൊരു പുതിയയാളാണ്. അതുകൊണ്ടു തന്നെ തീയേറ്ററുകളിലെത്തുന്നവര്‍ റാണിയുടെ പ്രകടനം കാണാനായാണ് വരുന്നത്.

ബി ടൗണില്‍ തുടക്കക്കാരനായ തന്റെ പേരില്‍ സിനിമ അറിയപ്പെടണമെന്ന് വാശി പിടിയ്ക്കാനാകില്ലെന്നും പൃഥ്വി പറയുന്നു. ബി ടൗണില്‍ ഇനിയും സിനിമകള്‍ ചെയ്യണമെന്നുണ്ട്. ബോളിവുഡിലെ വമ്പന്‍ താരങ്ങളോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പൃഥ്വി പറഞ്ഞു.

ഒക്ടോബര്‍ 24ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന അയ്യ റാണി മുഖര്‍ജിയുടെ താത്പര്യപ്രകാരമാണ് ഒക്ടോബര്‍ 12ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മൂന്ന് എന്ന അക്കം തനിക്ക് ഭാഗ്യം കൊണ്ടു വന്ന് നല്‍കുമെന്ന് റാണിയുടെ വിശ്വാസമാണേ്രത ഇതിന് കാരണം. പൃഥിരാജിനു പുറമേ മറാത്തി സംവിധായകന്‍ സച്ചന്‍ കുന്ദാല്‍ക്കറിന്റെ കൂടി ആദ്യബോളിവുഡ് ചിത്രമാണ് അയ്യ.

അയ്യയിലെ 'ഡ്രീമം വേക്കപ്പം' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പലരുടെയും നെറ്റി ചുളിപ്പിച്ചു കഴിഞ്ഞു. പാട്ട് അടിപൊളിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഇതിത്തിരി അധികമായിപ്പോയില്ലെയെന്നാണ് മറ്റുചിലര്‍ പറയുന്നത്. സിക്സ് പാക്കിന്റെ പവറില്‍ പൃഥ്വിയും ഗ്ളാമര്‍ റോളിലില്‍ റാണിയും ആടിത്തിമിര്‍ക്കുന്ന ഗാനം എന്തായാലും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

English summary
Normally, males dominate the film but the main reason behind ‘Aiyyaa’s’ hype is not Prithviraj but Rani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam