»   » റാണിയ്ക്ക് പേടി; പൃഥ്വിച്ചിത്രം നേരത്തെ

റാണിയ്ക്ക് പേടി; പൃഥ്വിച്ചിത്രം നേരത്തെ

Posted By:
Subscribe to Filmibeat Malayalam
Prithviraj-Rani Mukerji
പൃഥ്വിരാജിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ 'അയ്യ'യുടെ റിലീസ് മാറ്റി. ഒക്ടോബര്‍ 24ന് തീയേറ്ററുകളിലെത്തിയ്ക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഒക്ടോബര്‍ 12ന് തന്നെ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റാണി മുഖര്‍ജിയുടെ നിര്‍ബന്ധപ്രകാരമാണത്രേ ചിത്രം നേരത്തെ റിലീസ് ചെയ്യുന്നത്.

മൂന്ന് എന്ന അക്കം തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസക്കാരിയാണ് റാണി. അയ്യ എന്ന ചിത്രത്തില്‍ മുപ്പത്തിനാലുകാരിയായ റാണി വന്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ റിലീസിങ് ഡേറ്റ് പോലും ചിത്രത്തെ പ്രതികൂലമായി ബാധിക്കരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ട്. ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനും പ്രമോഷന്‍ ജോലികള്‍ക്കുമായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചു കഴിഞ്ഞു ഈ സുന്ദരി.

ഓഫ് ബീറ്റ് ചിത്രമായ അയ്യ സെപ്തംബര്‍ 28ന് പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്തായാലും തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഭാവി അറിയുന്നതിന് മുന്‍പ് തന്നെ പൃഥ്വിയെ തേടി വീണ്ടും ബി ടൗണില്‍ നിന്ന് വിളിയെത്തി. യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വി സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
The release of Rani Mukherji’s upcoming movie ‘Aaiya’ has been proponed from October 24 to October 12 for three being the lucky number for the actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam