For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാരൊന്നും പറഞ്ഞില്ല, പക്ഷെ നാട്ടുകാര്‍...; സ്വിം സ്യൂട്ട് ലുക്കിന് കിട്ടിയ കമന്റുകളെക്കുറിച്ച് ഭാഗ്യശ്രീ

  |

  സല്‍മാന്‍ ഖാന്റെ കരിയറിനെ മാറ്റി മറിച്ച മേനെ പ്യാര്‍ കിയ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായികയാണ് ഭാഗ്യശ്രീ. വളരെ കുറച്ച് സിനിമകള്‍ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും ബോളിവുഡിലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളാണ് ഭാഗ്യശ്രീ. തന്റെ കുടുംബത്തിന് വേണ്ടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഭാഗ്യശ്രീ. എന്നാല്‍ ഇപ്പോഴിതാ ഭാഗ്യശ്രീ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണഅ. ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഭാഗ്യശ്രീയുടെ തിരിച്ചുവരവ്. ജയലളിതയുടെ ജീവതം പറഞ്ഞ തലൈവിയിലൂടെയാണ് ഭാഗ്യശ്രീയുടെ തിരിച്ചുവരവ്. ജയലളിതയുടെ അമ്മയുടെ വേഷത്തിലാണ് താരസുന്ദരി എത്തിയത്.

  ലളിതം, മനോഹരം; അതിസുന്ദര ചിത്രങ്ങളുമായി ആന്‍ ശീതല്‍

  ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ പേരില്‍ മാത്രമല്ല ഭാഗ്യശ്രീ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. താരം പങ്കുവച്ച തന്റെ ഗ്ലാമറസ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സ്വിംസ്യൂട്ട് ധരിച്ച് സ്വിമ്മിങ് പൂളില്‍ നിന്നുമുള്ള ചിത്രങ്ങളായിരുന്നു വൈറലായി മാറിയത്. താരത്തിന് കൈയ്യടിച്ചും വിമര്‍ശനം നടത്തിയുമെല്ലാം നിരവധി പേര്‍ രംഗത്ത് എത്തുകയുണ്ടായി. ഇപ്പോഴിതാ തന്റെ ചിത്രങ്ങള്‍ വൈറലായി മാറിയതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാഗ്യശ്രീ.

  Bhagyashree

  സൂം ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ''എന്റെ ശരിക്കും ആസ്വദിച്ച സമയത്ത് എടുത്ത ചിത്രങ്ങളായിരുന്നു അത്. ഞങ്ങള്‍ ഒരു അവധി ദിവസത്തിലായിരു്‌നനു. അതുകൊണ്ട് തന്നെ വീട്ടിലാരും തന്നെ ഒന്നും പറഞ്ഞിരുന്നില്ല. ഒഴിവ് ദിവസം ഞങ്ങള്‍ ഇങ്ങനൊക്കെ തന്നെയാണ്. ചുമ്മാ ആസ്വദിക്കും. മറ്റെല്ലാം മറന്ന് ആഘോഷിക്കും'' എന്നായിരുന്നു ഭാഗ്യശ്രീ പറഞ്ഞത്. തന്റെ ചിത്രങ്ങളോട് വീട്ടുകാര്‍ പ്രതികരിച്ചത് എങ്ങനെയാണെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചത് എങ്ങനെയാണെന്നും ഭാഗ്യശ്രീ പറയുന്നുണ്ട്.

  ''വീട്ടില്‍ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല. പക്ഷെ മറ്റുള്ളവരില്‍ നിന്നും പ്രതികരണം ലഭിച്ചിരുന്നു. ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു അത്. സന്തോഷം തോന്നി. ഒരുപാട് പേരുടെ സ്‌നേഹം നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിച്ചത്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി പറയുന്നു'' എന്നായിരുന്നു ഭാഗ്യശ്രീയുടെ പ്രതികരണം. നേരത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും കാലം പോലും നിശ്ചലമായി പോയെന്നാണ് തോന്നുന്നത് എന്നൊക്കെയായിരുന്നു ഭാഗ്യശ്രീയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ച കമന്റുകള്‍.

  അതേസമയം അഭിനയത്തില്‍ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് ഭാഗ്യശ്രീ. തലൈവിയ്ക്ക് ശേഷം മറ്റൊരു തെന്നിന്ത്യന്‍ സിനിമയിലാണ് ഭാഗ്യശ്രീ അഭിനയിക്കുന്നത്. പ്രഭാസും പൂജ ഹെഗ്‌ഡെയും പ്രധാന വേഷത്തിലെത്തുന്ന രാധേ ശ്യാമിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. 2022 ജനുവരിയാലിയിരിക്കും രാധേ ശ്യാം റിലീസ് ചെയ്യുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബോളിവുഡിലേക്കേുള്ള ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

  മേനെ പ്യാര്‍ കിയാ ആയിരുന്നു ഭാഗ്യശ്രീയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിരുന്നു. ചിത്രം വന്‍ വിജയമായി മാറിയെങ്കിലും അതിനകം തന്നെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ ഭാഗ്യശ്രീ തീരുമാനിച്ചിരുന്നുവെന്നതാണ് വസ്തുത. ഹിമാലയ ദസനിയെ വിവാഹം കഴിച്ച ഭാഗ്യശ്രീ കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാനാണ് സിനിമ വിടാന്‍ തീരുമാനിച്ചത്.

  വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു, വായിക്കാം

  മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

  പിന്നീട് സിനിമയില്‍ ഇടയ്ക്കിടയ്ക്ക് വന്നു പോയെങ്കിലും സ്ഥിര സാന്നിധ്യമായി മാറാന്‍ ഭാഗ്യശ്രീ ഉദ്ദേശിച്ചിരുന്നു. ഭാഗ്യശ്രീയുടെ മകന്‍ അഭിമന്യു ദസനിയും സിനിമയിലെത്തിയിട്ടുണ്ട്. നിരൂപക പ്രശംസ നേടിയ മര്‍ദ് കോ ദര്‍ദ് നഹി ഹോത്തായിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം. മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും അഭിമന്യുവിന് ലഭിച്ചു.

  Read more about: bhagyasree
  English summary
  Bhagyashree Opens Up About Comments She Recieved For Swinsuit Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X