»   » കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍ നായികയാവുന്നത് ആരാണെന്ന് അറിയാമോ ?

കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍ നായികയാവുന്നത് ആരാണെന്ന് അറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍ നായികയാവുന്നത് ആരായിരിക്കും. പുറത്തു വന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രിയങ്ക ചോപ്ര, കല്‍പ്പന ചൗളയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ്.

ഇപ്പോള്‍ കല്‍പ്പന ചൗളയുടെ സിനിമക്കായി പ്രിയങ്കയുടെ ടീമാംഗങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും വാര്‍ത്തകളുണ്ട്.

കല്‍പ്പന ചൗള

കല്‍പ്പന ചൗള ഹരിയാനയിലെ കര്‍ണാലില്‍ നിന്നും എയറോനോട്ടിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബിരുധമെടുത്ത കല്‍പ്പന ചൗള ഇന്ത്യയില്‍ നിന്നും ആദ്യമായി ബഹിരാകാശത്തു കാലു കുത്തിയ വനിതയാണ.

കല്‍പ്പനയായി പ്രിയങ്കയെത്തുമോ ?

കല്‍പ്പനയുടെ ജീവിതം സിനിമാക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആരാണ് കല്‍പനയാവുന്നതെന്നുള്ള കാര്യത്തില്‍ വിശദീകരണമൊന്നുമായിട്ടില്ലായിരുന്നു. എന്നാല്‍ പുറത്തു വന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പ്രിയങ്ക കല്‍പ്പനയുടെ വേഷം ചെയ്യുമെന്നാണ്.

മേരി കോമായി പ്രിയങ്ക എത്തിയിരുന്നു

മുമ്പ് ഒളിംപ്യന്‍ മേരി കോമിന്റെ ജീവിതം സിനിമയാക്കിയപ്പോള്‍ പ്രിയങ്കയായിരുന്നു നായികയായി എത്തിയത്. ശേഷം കല്‍പ്പനയാവുന്നതും പ്രിയങ്ക തന്നെയാണ്. അതിനായിട്ടുള്ള ഒരുക്കങ്ങള്‍ പ്രിയങ്കയുടെ ടീമാംഗങ്ങള്‍ തുടങ്ങിയെന്നാണ് അറിയാന്‍ കഴിയുന്നത്.

കല്‍പ്പനയുടെ യാത്രകള്‍

സിനിമയുടെ ഇതിവൃത്തം കല്‍പ്പനയുടെ ബഹിരാകാശയാത്രകളെ പ്രധാനപ്പെടുത്തി തന്നെയാവും. രണ്ടു തവണയാണ് കല്‍പ്പന നാസയുടെ ബഹിരാകാശ യാത്രയില്‍ പങ്കാളികളായത്.

കൊളംബിയ ബഹിരാകാശ വാഹനാപകടം

2003 ലെ കൊളംബിയ ബഹിരാകാശ വാഹനാപകചടത്തിലാണ് കല്‍പ്പന കെല്ലപ്പെട്ടത്. ഒപ്പം മറ്റ് ആറു പേരുമുണ്ടായിരുന്നു. മാത്രമല്ല 1997 ലും നാസയുടെ ബഹിരാകാശയാത്രയില്‍ കല്‍പ്പന അംഗമായിരുന്നു.

English summary
Priyanka Chopra to star in Kalpana Chawla biopic?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam