For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക പദുകോണിന്റെയും രൺവീർ സിങ്ങിന്റേയും ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം ഇതാണ്....

  |

  ബോളിവുഡിലെ മാത്യക ദമ്പതികളാണ് ദീപികയും രൺവീറും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 നവംബരിൽ ൽ വിവാഹിതരാവുകയായിരുന്നു. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം പൂർത്തിയായിരിക്കുകയാണ് ദീപ്വീർ. പ്രേക്ഷകർ ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് മുൻപ് ഇവരുടെ പ്രണയത്തെ കുറിച്ച് നിരവധി വാർത്തകൾ ഗോസിപ്പ് കോളങ്ങിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിനോടൊന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷമാണ് താരങ്ങൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുന്നത് ദീപയ്ക്ക് വേണ്ടി താൻ കാത്തിരിക്കുകയായിരുന്നു എന്ന് വിവാഹത്തിന് ശേഷം ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞിരുന്നു.

  Deepika Padukone- ranveer singh

  ചേട്ടനെ കുടുക്കാൻ അനിയത്തി ശരണ്യയെ കൂട്ടുപിടിച്ച് വേദിക, പുതിയ കഥാഗതിയിൽ കുടുംബവിളക്ക്

  ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറലാവുന്നത് താരങ്ങളുടെ ദാമ്പത്യ ജീവിതം നൽകുന്ന പാഠത്തെ കുറിച്ചാണ്. വിവാഹബന്ധം പകുതിയിൽ ഉപേക്ഷിക്കുന്നത് ബോളിവുഡിൽ സർവസാധാരണമാണ്. അതുപോലെ തന്നെ ഡേറ്റിംഗിന് ശേഷവു രണ്ട് വഴികളിലേയ്ക്ക് താരങ്ങൾ പോകാറുണ്ട്. ഇവര്ക്ക് ദീപ്വീർ ജീവിതം നൽകുന്ന പാഠങ്ങൾ വലുതാണ്. ദീപിക പദുകോൺ ബോളിവുഡിൻരെ താരറാണിയായി തിളങ്ങി നിൽക്കുന്ന സമയത്താാണ് രൺവീർ സിനിമയിൽ എത്തുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക. എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തിന് തടസമായിരുന്നില്ല. തങ്ങളുടെ സന്തോഷവും ദുഃഖങ്ങളും വളർച്ചയും താഴ്ചയുമെല്ലാം ഈഗോയില്ല ഒന്നിച്ച് നേരിടുകയായിരുന്നു. തന്റെ താരമൂല്യത്തെ പരിഗണിച്ചിരുന്നില്ല എന്നതായിരുന്നു രൺവീറിൽ ദീപിക കണ്ടെത്തിയ ഒരു പോസിറ്റീവ് ഗുണം.

  നിക്കിന്‌റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പ്രിയങ്കയുടെ ബുദ്ധി,നടിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ

  ദീപികയുടെ സന്തോഷത്തിലും വളർച്ചയിലും ഏറ്റവും കൂടുതൽ സന്തോഷിച്ചതും അഭിമാനിച്ചതും രൺവീർ ആയിരുന്നു. അതുപോലെ തന്നെ പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ തന്നെയുണ്ടായിരുന്നു.ദീപികയ്ക് ഹോളിവുഡിൽ വിൻ ഡീസലിനൊപ്പം അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടിയതും രൺവീർ ആയിരുന്നു. തന്റെ പല നേട്ടത്തിനും പിന്നിൽ രൺവീറാണെന്നും ദീപിക ഒരിക്കൽ ഒരു അഭമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അവൻ തന്റെ വിജയത്തിൽ വളരെ സംത്യപ്തനാണ്. അല്ലെങ്കിൽ അവൻ എങ്ങനെയാണ് എന്നെ ഇത്രയും പിന്തുണയ്ക്കുക? ദീപിക ചോദിക്കുന്നു. ഞങ്ങൾ വളരെ നല്ല ടീമാണ്. ഇരുവരും പരസ്പം പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ രൺവീർ തന്റ അടുത്ത സുഹൃത്താണെന്നും ദീപിക പറഞ്ഞിരുന്നു.

  വിവാഹത്തിന് മുൻപ് തനിക്ക് ഒരു വിചിത്രമായ സ്വഭാവമുണ്ടായിരുന്നു, താൻ പഴഞ്ചനാണെന്ന് ദീപിക പദുകോൺ

  അതുപോലെ തന്നെ ദീപികയെ കുറിച്ചും രൺവീർ മനസ് തുറക്കാറുണ്ട്. പല പുരസ്കാരനിശയിലും ഭാര്യയെ കുറിച്ച് വളരെ ഇമേഷണലായും അഭിമാനത്തോടേയും താരം സംസാരിക്കാറുണ്ട്. ഇത് കാണികളുടെ ഇടയിൽ നിറ കണ്ണുകളോടെ കണ്ടിരിക്കുന്ന ദീപികയുടെ ദൃശ്യം പുരസ്കാരദാന ചടങ്ങുകളിൽ നിത്യ കാഴ്ചയാണ്. പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രൺവീറും ദീപികയും ഓൺസ്ക്രീനിലേതു പോലെ ഓഫ്സ്ക്രീനിലും മികച്ച ജോഡിയാണ്. സിനിമയിലെ പ്രകടനങ്ങള്‍ക്ക് പരസ്പരം അഭിനന്ദിച്ചും തെറ്റുകൾ ചൂണ്ടികാണിച്ചും ജീവിതത്തിലേതു പോലെ കരിയറിലും ഇവർ മുന്നേറുകയാണ്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതുപോല തന്നെ ദീപികയുടെ മുൻകാമുകൻ രൺബീർ കപൂർ രൺവീറിന്റെ അടുത്ത സുഹൃത്താണ്. ബ്രേക്കപ്പിന് ശേഷവും ദീപിക രൺബീറിനോടൊപ്പം സിനിമയിൽ എത്താറുണ്ട്. കൂടാതെ പുരസ്കാരവേദികളിലും ഒന്നിച്ചെത്താറുണ്ട്. ബ്രേക്കപ്പിന് ശേഷം മുഖം കൊടുക്കാത്തവരാണ് അധികം താരങ്ങളു. ഇതിൽ നിന്ന് വ്യത്യസ്മാണ് ഇവർ. രൺബീറിനോടൊപ്പം ഒരു സിനിമ ചെയ്യണമെന്നുളള ആഗ്രഹം രൺവീർ ഒരിക്കൽ പ്ര കടിപ്പിച്ചിരുന്ന. തമാശ എന്ന സിനിമയിലെ ദീപികയുടെ മികച്ച പ്രകടനത്തിന് ആദ്യം അഭിനന്ദനമറിയിച്ചത് രൺവീറാണ്. അതേ സിനിമയിൽ അഭിനയിച്ച രൺബീറിനേയും അഭിനന്ദിച്ച് നടൻ എത്തിയിരുന്നു. ജോലിയും ജീവിതവും ഒന്നിച്ച കൊണ്ട് പോകൻ ബുദ്ധിമുട്ടുന്നവർക്ക് ദീപ്വീർ ഒരു മാത്യകയാണ്.

  Read more about: deepika padukone ranveer singh
  English summary
  This is the Secret behind deepika Padukone and Ranveer Singh married life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X