For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മരിച്ചാല്‍ ഷാരൂഖ് ഖാന്റെ പാട്ട് ടിവിയില്‍ കാണിക്കണം; മനസ് തുറന്ന് സോനു നിഗം

  |

  ബോളിവുഡിലെ സൂപ്പര്‍ ഗായകന്മാരില്‍ ഒരാളാണ് സോനു നിഗം. ഏത് തരത്തിലുള്ള പാട്ടും അസാധ്യ ശബ്ദമികവോടെ പാടുന്ന സോനു ഹിന്ദിയില്‍ മാത്രമല്ല മറ്റ് പല ഭാഷകളിലും പാട്ടുകള്‍ പാടിയിട്ടുണ്ട്. അവതാരകനായും നടനായുമെല്ലാം സോനു തിളങ്ങിയിട്ടുണ്ട്. പാട്ടും അഭിനയവും മാത്രമല്ല, മിമിക്രിയും സോനുവിന്റെ പക്കലുണ്ട്. മെലഡികള്‍ ആണ് സോനുവിനെ ആരാധകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. വ്യക്തിയെന്ന നിലയിലും സോനുവിന്റെ വാക്കുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്.

  സ്റ്റാർ മാജിക് താരം ഐശ്വര്യയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

  സോനുവിന്റെ പിതാവ് അഗം കുമാര്‍ നിഗവും അമ്മ ശോഭ നിഗവും ഗായകരായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. അച്ഛനും അമ്മയില്‍ നിന്നുമാണ് സോനുവിന് സംഗീതം ലഭിക്കുന്നത്. കുട്ടിക്കാലത്ത് സമ്പന്നതയിലായിരുന്നില്ല സോനു ജീവിച്ചിരുന്നത്. സോനുവിന്റെ ആഗ്രഹം പോല ഗിത്താറോ തബലയോ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. പഠനം കഴിഞ്ഞാല്‍ സ്റ്റേജില്‍ പാടിയും ഹാര്‍മോണിയം പരിശീലിച്ചുമൊക്കെയായിരുന്നു സോനുവിന്റെ ദിവസങ്ങള്‍ പിന്നിട്ടിരുന്നത്. ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ ആയിരുന്നു സോനുവിന്റെ ഗുരു. തന്റെ മൂന്നാം വയസില്‍ തന്നെ സോനു സ്റ്റേജില്‍ പാടിയിരുന്നു.

  തന്റെ പതിനെട്ടാം വയസിലാണ് സിനിമ ഗായകന്‍ ആവുക എന്ന ലക്ഷ്യത്തോടെ സോനു മുംബൈയിലെത്തുന്നത്. ആദ്യകാലത്ത് റിക്ഷ സ്‌കൂട്ടര്‍ ഓടിക്കേണ്ടി വന്നിരുന്നു സോനുവിന്. തന്നേക്കാള്‍ ഇരട്ടിപ്രായമുണ്ടായിരുന്ന കുമാര്‍ സാനുവും ഉദിത് നാരായണനും അഭിജീത്തുമൊക്കെയായിരുന്നു ആദ്യ കാലങ്ങളില്‍ സോനുവിന്റെ എതിരാളികള്‍. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ പലരും മടിച്ചിരുന്നു. ഒരു അവസരത്തിനായി മണിക്കൂറുകളോളം കാത്തു നില്‍ക്കുമായിരുന്നു സോനു.

  1990 ല്‍ ജനം എന്ന സിനിമയില്‍ പാടുന്നതോടെയാണ് സോനുവിന്റെ ജീവിതം മാറുന്നത്. സിനിമ റിലീസ് ആയില്ലെങ്കിലും ടി സീരീസ് ഉടമയായ ഗുല്‍ഷന്‍ കുമാര്‍ സോനുവിന് അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കി. അച്ചാ സില ദിയ തൂനെ എന്ന ഗാനത്തിലൂടെയാണ് സോനു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പുത്തന്‍ താരോദയമായി മാറുകയായിരുന്നു. ഇതിനിടെ അഭിനയത്തിലും ഒരു കൈ നോക്കിയെങ്കിലും അഭിനയത്തില്‍ പരാജയമായിരുന്നു സോനുവിന് നേരിടേണ്ടി വന്നത്.

  1995 ഡിസംബര്‍ 24 നാണ് സോനു തന്റെ ജീവിതത്തിലെ പ്രണയമായ മധുരിമയെ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നീണ്ട പ്രണയത്തിന് ഒടുവില്‍ 2002 ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരായി. 2007 ലാണ് സോനുവിനും മധുരിമയ്ക്കും മകന്‍ ജനിക്കുന്നത്. നേവാന്‍ എന്നാണ് ദമ്പതികളുടെ മകന്റെ പേര്. എന്നാല്‍ ഇതിനിടെ സോനുവിന്റേയും മധുരിമയുടേയും ജീവിതം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയിരുന്നു. സോനുവിന് മറ്റ് രണ്ട് സ്ത്രീകളുമായി പ്രണയ ബന്ധമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഗായിക സുനിധി ചൗഹാനും സ്മിത താക്കറെയുമായി സോനു പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇരുവരും പിരിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും എല്ലാം പിന്നീട് കെട്ടങ്ങി.

  Also Read: ദീപികയുടെ ലുക്കിനെക്കുറിച്ച് ചോദ്യം; നെറ്റ് വര്‍ക്കില്ലെന്ന് പറഞ്ഞ് അവഗണിച്ച അനുഷ്‌ക ശര്‍മ, വായിക്കാം

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  കടുത്ത ഷാരൂഖ് ഖാന്‍ ആരാധകനാണ് സോനു നിഗം. താന്‍ മരിക്കുമ്പോള്‍ ന്യൂസ് ചാനലുകള്‍ കല്‍ ഹോ ന ഹോയില്‍ താന്‍ പാടിയ ഹര്‍ ഗഡി ബദല്‍ രഹീ സിന്ദഗി എന്ന ഷാരൂഖ് അഭിനയിച്ച പാട്ടാകണം സംപ്രേക്ഷണം ചെയ്യേണ്ടതെന്ന് ഒരിക്കല്‍ സോനു പറഞ്ഞിരുന്നു.

  Read more about: sonu nigam
  English summary
  Unknown Facts About The Life Of Sonu Nigam And His Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X