For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളന്മാരില്‍ നിന്നും രക്ഷപ്പെടാന്‍ സെയ്ഫിന് കരീന പറഞ്ഞു കൊടുത്ത ഐഡിയ! ഇപ്പോള്‍ സമാധാനമെന്ന് താരം

  |

  സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള അധിക്ഷേപങ്ങളും ട്രോളുകളുമെല്ലാം താരങ്ങളെ സംബന്ധിച്ച് ഒഴിഞ്ഞ് മാറാന്‍ പറ്റാത്ത ഒന്നാല്‍. എന്നാല്‍ ഇത്തരക്കാരില്‍ നിന്നെല്ലാം രക്ഷപ്പെട്ടു പോകാന്‍ സെയ്ഫ് അലി ഖാന് ഗുണമായത് ഭാര്യയും നടിയുമായ കരീന കപൂര്‍ നല്‍കിയൊരു ഉപദേശമാണ്. ട്രോളന്മാരുടെ സ്ഥിരം ഇരകളാണ് സെയ്ഫും കരീനയും. ഈയ്യടുത്ത് രണ്ടാമത്തെ മകന് ജഹാംഗീര്‍ എന്ന് പേരിട്ടത്തിന്റെ പേരില്‍ പോലും ദമ്പതികള്‍ക്കെതിരെ ട്രോളുകളുണ്ടായിരുന്നു.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഇപ്പോഴിതാ തനിക്ക് കരീന തന്ന ഉപദേശത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍. ഒരു അഭിമുഖത്തിലാണ് സെയ്ഫ് മനസ് തുറന്നത്. ഒരിക്കല്‍ താന്‍ സ്ഥിരമായി തന്നെക്കുറിച്ച് എന്താണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നതെന്ന് പരിശോധിക്കുമായിരുന്നു. അതോടെ സെയ്ഫിന്റെ മനസമാധാനം നഷ്ടമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കരീന ഉപദേശവുമായി എത്തിയത്.

  Kareena Kapoor

  ''ട്രോളുകള്‍ വായിക്കരുത്. ഞാന്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. നല്ല സുഖമുണ്ട്. അതുകൊണ്ട് എനിക്ക് ഫോക്കസ് ചെയ്യാനും സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ടീവാകാന്‍ സാധ്യതയുള്ളതാണ്. ഞാന്‍ എന്താണ് പറഞ്ഞതെന്നും എന്തൊക്കെയാണ് എന്നെ പറ്റി പറയുന്നതെന്നുമൊക്കെ നോക്കിയ ശേഷം എന്നെക്കുറിച്ചുള്ള എന്തെങ്കിലും വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്റെ മനസമാധാനം പോകും. അപ്പോഴാണ് എന്റെ ഭാര്യ എന്നോട് നീ അതൊന്ന് നിര്‍ത്തി നോക്കെന്ന് പറയുന്നത്. കുറച്ച് നാള്‍ ഞാന്‍ നിര്‍ത്തി നോക്കി'' എന്നാണ് സെയ്ഫ് പറയുന്നത്.

  ''സോഷ്യല്‍ മീഡിയയിലെ ചില സ്വഭാവം അപകടകരമാണ്. ആരാണ് സംസാരിക്കുന്നതെന്ന് വെളിപ്പെടുത്താതെ തന്നെ എന്തും പറയാനാകും. അതുകൊണ്ടാണ് ആളുകള്‍ തോന്നുന്നത് വിളിച്ച് പറയുന്നത്'' എന്ന് നടന്‍ അര്‍ജുന്‍ കപൂറും സെയ്ഫിനെ അനുകൂലിച്ചു കൊണ്ട് പറഞ്ഞു. സെയ്ഫ് അലി ഖാന് ഇതുവരേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊന്നുമില്ല. എന്നാല്‍ കരീന 2020 മാര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാമിലെത്തിയിരുന്നു. താരത്തിന് ധാരാളം ഫോളോവേഴ്‌സുണ്ട്. സെയ്ഫും അര്‍ജുനും ജാക്വിലിന്‍ ഫെര്‍ണാണ്ടസും യാമി ഗൗതവും ഒരുമിച്ച് അഭിനയിക്കുന്ന ഭൂത് പോലീസ് റിലീസിന് തയ്യാറെടുക്കുകയാണ്.

  Also Read: വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനെന്നും പറയാതെ സെയ്ഫ്; കരീനയ്ക്ക് മുമ്പുള്ള നടന്റെ ഇറ്റാലിയന്‍ കാമുകി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സെയ്ഫും കരീനയും ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ഈയ്യടുത്താണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ എന്നാണ് രണ്ടാമത്തെ മകന്റെ പേര്. മകന്റെ പേരിനെ ചൊല്ലി താരങ്ങള്‍ക്കെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. നേരത്തെ തൈമുറിന്റെ പേരിനെ ചൊല്ലിയും താരങ്ങള്‍ക്കെതിരെ അധിക്ഷേപണങ്ങള്‍ നടന്നിരുന്നു. പ്രസവ ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് കരീന. ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ.

  Read more about: kareena kapoor
  English summary
  When Kareena Kapoor Asked Saif Ali Khan To Stop Reading About Him In Internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X