Music Director
പ്രശസ്ത സംഗീതഞ്ജനും വയലിനിസ്റ്റുമാണ് ബാലഭാസ്‌ക്കര്‍.തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുളള കുടുംബത്തിൽ ജനിച്ച ബാലഭാസ്കറിന് വഴിക്കാട്ടിയായത് അമ്മാവൻ ബി ശശികുമാറായിരുന്നു.12ാം വയസ്സിലാണ് ആദ്യമായി കച്ചേരി അവതരിപ്പിക്കുന്നത്.പിന്നീട് 17 വയസ് ആയപ്പോൾ തന്നെ സിനിമയിൽ പാട്ടൊരുക്കാൻ അവസരം ലഭിച്ചു.അതോടു കൂടി മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.മംഗല്യപ്പലക്ക് എന്ന ചിത്രത്തിനു പുറമെ പാഞ്ചജന്യം മോക്ഷം,കണ്ണാടിക്കടവത്ത് തുടങ്ങിയ സിനിമകള്‍ക്കും അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിവും യുണിവേഴ്സിറ്റി കോളേജിലുമായിരുന്നു വിദ്യാഭ്യാസം.മാർഇവാനിയോസിൽ നിന്ന് പ്രീഡിഗ്രിയും യുണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎ, എംഎയും നേടി.കോളേജ് കാലഘട്ടത്തിൽ കലോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു.കോളേജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍ എന്ന മ്യൂസിക്ക് ബാന്‍ഡ് ബാലഭാസ്‌ക്കര്‍ തുടങ്ങിയിരുന്നു.തുടര്‍ന്ന് ഈസ്റ്റ്‌കോസ്റ്റുമായി ചേര്‍ന്ന് ബാലുവിന്റെ ബാന്‍ഡ് പ്രവര്‍ത്തിച്ചു. ഈസ്റ്റ്‌കോസ്റ്റുമായി ചേര്‍ന്നുളള ബാലുവിന്റെ സംഗീത ആല്‍ബങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സംഗീത പ്രേമികള്‍ നല്‍കിയിരുന്നു. നിനയ്ക്കായ്,നീ അറിയാന്‍ തുടങ്ങിയവ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ആല്‍ബങ്ങളായിരുന്നു. സിനിമ എന്ന ഗ്ലാമർ ലോകമല്ലായിരുന്നു ഈ കലാകരന്റെ ലക്ഷ്യം.ഫ്യൂഷനാണ് തന്റെ കരിയറെന്ന് അന്നെ ബാലു തിരിച്ചറിഞ്ഞിരുന്നു.അതിനു പിന്നാലെയായിരുന്നു പിന്നീട് ബാലുവിന്റെ യാത്ര.ഇലക്ട്രിക് വയലിൻ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തത് ബാലഭാസ്കറാണ്.കര്‍ണാടക സംഗീതവും പാശ്ചാത്യസംഗീതവും കൂട്ടിയിണക്കി കൊണ്ടുള്ള സംഗീത മെഡ് ലിയായിരുന്നു ബാല പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയത്.ഒരിക്കൽ പോലും പാരമ്പര്യത്തെ വിട്ടുകളയാനോ വഴിയിൽ ഉപേക്ഷിക്കാനോ ഇദ്ദേഹം തയ്യാറായിരുന്നില്ല. ശേഷം മനസ്സിനേയു കാതിനേയും കുളിരണിയിപ്പിക്കുന്ന തരത്തിലുള്ള നിരവധി ഫ്യൂഷനുകൾ ബാലുവിന്റെ വയലിനിൽ നിന്ന് പിറന്നു.ബാലഭാസ്കറിന്റെ സംഗീത വളർച്ച എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. യേശുദാസ്, ചിത്ര, ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സ്റ്റീഫന്‍ ദേവസ്യ, ശങ്കർ മഹാദേവൻ എന്നിങ്ങനെ സംഗീത കുലപതികൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചിരുന്നു.കോളേജ് കാലത്ത് രൂപം നൽകിയ കൺഫ്യൂഷൻ എന്ന ബ്രാൻഡ് പിരിഞ്ഞതിനു ശേഷം ദ ബിഗ് ബാൻഡ് രൂപീകരിച്ചു.2018 സെപ്റ്റംബർ 25 നുണ്ടായ കാർ അപകടത്തിൽ പരിക്കേക്കേറ്റതിനെ തുടര്‍ന്ന് 2018 ഒക്ടോബര്‍ 2ന് അന്തരിച്ചു.തൃശൂരിൽ നിന്ന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ബാലഭാസ്കറിനും കുടുംബത്തിനു അപകടം സംഭവിച്ചത്.കാർ അപകടത്തിൽ മകൾ തേജസ്വിനി തൽക്ഷണം തന്നെ മരണപ്പെട്ടിരുന്നു.
| പേര് | ബാലഭാസ്‌ക്കര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ബാലഭാസ്‌ക്കര്‍ ആസ്തി |
|
| ആസ്തി | |
The age of ബാലഭാസ്‌ക്കര്‍ in the 2026 was NA.
The most recent movies for ബാലഭാസ്‌ക്കര്‍ is മംഗല്യപ്പല്ലക്ക്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.