14 Apr, 1963 |
Actress
പ്രശസ്ത മലയാള ചലച്ചിത്ര നടിയാണ് ശാരി.പി. പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടർന്ന് ധാരാളം നല്ല ചലച്ചിത്രങ്ങളിലൂടെ ശാരി 1980, 1990 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രവേദിയിൽ സജീവമായിരുന്നു. പത്മരാജൻ ചിത്രങ്ങളിലൂടെയാണ് ശാരി ഒരു അഭിനേത്രി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.പത്മരാജൻറെ ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലെത്തിയ ശാരിക്ക് തുടക്കത്തിൽ മലയാളം സംസാരിക്കാൻ അറിയില്ലായിരുന്നു.പിന്നീട് തൻറെ തന്നെ അഭിമുഖങ്ങൾ വാരികയിൽ വായിച്ചാണ് ശാരി മലയാളം പഠിച്ചതെന്ന് ഒരിക്കൽ ശാരി തന്നെ പറയുകയുണ്ടായിട്ടുണ്ട്. പത്മരാജൻറെ തന്നെ ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ കഥാപാത്രം ശാരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.ഒരു മേയ് മാസപ്പുലരിയിൽ, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.1980-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന ശാരി അതിനുശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ചോക്കലേറ്റ് എന്ന ചിത്രത്തിലൂടെയാണ്, മലയാളചലച്ചിത്രവേദിയിലേക്ക് ശാരി തിരിച്ചുവന്നത്. ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു കോളേജ് അദ്ധ്യാപികയുടെ കഥാപാത്രമാണ് ശാരി കൈകാര്യം ചെയ്തത്.
| പേര് | ശാരി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 14 Apr 1963 |
| പ്രായം | 63 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശാരി ആസ്തി |
|
| ആസ്തി | |
The age of ശാരി in the 2026 was 63.
The DOB for ശാരി was 14 Apr 1963.
The most recent movies for ശാരി is പൊൻമുട്ടയിടുന്ന താറാവ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.