X
ഹോം » താരങ്ങള്‍ » ശ്യാമപ്രസാദ്
ശ്യാമപ്രസാദ്

ശ്യാമപ്രസാദ്

Director/Actor/Screenplay Writer
ജീവചരിത്രം:  മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര ഡോക്യുമെന്ററീ സംവിധായകനുമാണ് ശ്യാമപ്രസാദ്. ബി.ജെ.പി. നേതാവ്  ഒ. രാജഗോപാലും പരേതയായ ഡോ. ശാന്തകുമാരിയുമാണ് മാതാപിതാക്കള്‍. ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴിലായിരുന്നു പഠനം. തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബാച്ചിലര്‍ ബിരുദം നേടിയശേഷം ആകാശവാണിയിലും ദൂരദര്‍ശനിലും പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തു.  1989ല്‍ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് നേടി യു.കെയിലെ ഹള്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തി. അവിടെ  നിന്ന് മീഡിയാ പ്രൊഡക്ള്‍ഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ മാധ്യമ ഗവേഷകനായും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാനല്‍ ഫോറില്‍ ശ്രദ്ധേയമായ നിരവധി പരിപാടികള്‍ അക്കാലത്ത് നിര്‍മ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്. അമൃത ടിവിയുടെ പ്രോഗ്രം വിഭാഗം പ്രസിഡന്റാണ് ശ്യാമപ്രസാദ്. 1998ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാമേഖലയിലേക്ക് കടന്നുവന്നു. ഇതുവരെ പതിനഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഷീബയാണ് ശ്യാമപ്രസാദിന്റെ ഭാര്യ.  രണ്ട് മക്കളുണ്ട്. 
കൂടുതൽ വായിക്കുക

ശ്യാമപ്രസാദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശ്യാമപ്രസാദ്

പേര് ശ്യാമപ്രസാദ്
തൊഴില്‍
ജനിച്ച ദിവസം 07 Nov 1960
പ്രായം 66
ജനിച്ച സ്ഥലം Trivandrum
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശ്യാമപ്രസാദ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+