For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫ്രണ്ട്സിൽ ജ​ഗതിക്ക് പകരം എത്തേണ്ടിയിരുന്നത് ഇന്നസെന്റ്; അവസാന ഘട്ടത്തിൽ മാറ്റം വന്നതിന് കാരണമിങ്ങനെ

  |

  1999 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ഫ്രണ്ട്സ്. സിനിമയിലെ ഹാസ്യ രം​ഗങ്ങൾ ഇന്നും ഏറെ ജനപ്രിയമാണ്. ജ​ഗതി ശ്രീകുമാർ അവതരിപ്പിച്ച ലാസർ എന്ന കഥാപാത്രവും സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ നടൻ ഇന്നസെന്റ് അവതരിപ്പിക്കേണ്ട കഥാപാത്രം ആയിരുന്നു ഇത്. ഇതിൽ മാറ്റം വരാനുണ്ടായ കാരണത്തെ പറ്റി സംവിധായകൻ സിദ്ദിഖ് പറഞ്ഞത് വായിക്കാം.

  'വിഷുവിന് റിലീസ് ചെയ്യാൻ ജനുവരിയിൽ ഷൂട്ട് തുടങ്ങാനിക്കെയാണ് ഡിസംബർ അവസാനം ആയപ്പോഴേക്കും ഇന്നസെന്റ് ചേട്ടൻ വിളിച്ചത്. എനിക്കാ പടത്തിൽ ചെയ്യാൻ പറ്റില്ലാട്ടോ എന്ന് പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ട അതേ ഡേറ്റ് മൂന്ന് സംവിധായകർ ചോദിക്കുകയാണ്. ഒന്ന് സത്യൻ അന്തിക്കാടും പ്രിയദർശനും പിന്നെ ഞാനും. ഞങ്ങൾ മൂന്ന് സംവിധായകരും ഇന്നസെന്റ് ചേട്ടന് വളരെ അടുപ്പമുള്ളവരാണ്'

  ' ആർക്ക് ഡേറ്റ് തന്നാലും മറ്റുള്ളവർക്ക് പരാതി ആവും. അതുകൊണ്ട് ഞാൻ ആ ഡേറ്റിൽ ഒരു സിനിമയിലും അഭിനയിക്കുന്നില്ല. ഞാൻ വെറുതെ വീട്ടിൽ ഇരിക്കുന്നു. നിങ്ങൾ വേറെ ആരെയെങ്കിലും വെച്ച് എടുത്തോ, ഇത് തന്നെ ഞാൻ സത്യനോടും പ്രിയനോടും പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു'

  Also Read: കാമുകന്റെ പേരിൽ തർക്കം, മത്സരം; ഒടുവിൽ ദീപികയുടെ കല്യാണത്തിന് കത്രീന എത്തിയപ്പോൾ

  'അയ്യോ അതെന്തിനാ ചേട്ടാ ഏതെങ്കിലും ഒരു പടത്തിൽ അഭിനയിച്ചോ നമുക്ക് കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ പറഞ്ഞു അത് വേണ്ട അത് ശരിയാവില്ല, നിങ്ങളുടെ പടത്തിലുമില്ല, സത്യന്റെ പടത്തിലുമില്ല പ്രിയന്റെ പടത്തിലുമില്ല, വിഷു പടത്തിന് ഞാനില്ല എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിൽ ഇന്നസെന്റ് ചേട്ടന് ഏത് പടത്തിൽ വേണമെങ്കിലും അഭിനയിക്കാമായിരുന്നു'

  'അങ്ങനെയാണ് പകരം അമ്പളി ചേട്ടനെ വിളിക്കുന്നത് (ജ​ഗതി ശ്രീകുമാർ). അമ്പിളി ചേട്ടനോട് ഞങ്ങൾ കാര്യം പറഞ്ഞു. ഇങ്ങനെയാണെന്ന്. അതിനെന്താ ഞാൻ ചെയ്യാലോ എന്ന് അദ്ദേഹം പറഞ്ഞു. കഥ കേട്ടപ്പോൾ അമ്പിളി ചേട്ടനും ഭയങ്കര താൽപര്യം ആയി'

  Also Read:കമന്റുകള്‍ മാറിടത്തേയും ശരീരഭാഗങ്ങളേയും കുറിച്ച്! കുട്ടന്‍ ചേട്ടന്റെ വീഴ്ച ഒറിജിനല്‍; അഞ്ജന പറയുന്നു

  'അങ്ങനെ ഇന്നസെന്റ് ചേട്ടന് പകരം വന്നതാണ് ചക്കച്ചാം പറമ്പിൽ ലാസർ ആയി അമ്പിളി ചേട്ടൻ. അമ്പിളി ചേട്ടൻ ​ഗംഭീരമായി അത് ചെയ്തു. അമ്പിളി ചേട്ടൻ വന്നപ്പോൾ ആ കഥാപാത്രത്തിൽ കുറേ മാറ്റങ്ങൾ വരുത്തി. ഭയങ്കര ചൂടനായ ഇളയപ്പനാക്കി. ടെൻഷനാണ് അയാൾക്ക്. ഇന്നസെന്റ് ചേട്ടന്റെ ടെൻഷൻ വേറൊരു വിധത്തിലാണ്. അമ്പിളി ചേട്ടന്റെ ടെൻഷൻ വേറൊരു വിധത്തിലും. ആ സിനിമ തിയറ്ററിൽ വന്നു. അതും വലിയ ഹിറ്റ് ആയി'

  Also Read: അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവും, ആദ്യ പ്രണയം പതിമൂന്നാം വയസില്‍; വിവാഹത്തെക്കുറിച്ചും ഇനിയ

  സിനിമയിൽ‌ ജയറാം അവതരിപ്പിച്ച അരവിന്ദൻ എന്ന കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചിരുന്നത് സുരേഷ് ​ഗോപിയെ ആയിരുന്നു. ഇതിൽ മാറ്റം വരാനുള്ള കാരണവും സിദ്ദിഖ് വിശദീകരിച്ചു. സുരേഷ് ​ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നിവരെ ആയിരുന്നു സിനിമയിൽ ആദ്യം തീരുമാനിച്ചത്. ചിത്രത്തിന്റെ കാർഡ് വന്നപ്പോൾ മുകേഷിന്റെ പേര് ആയിരുന്നു ആദ്യം.

  സുരേഷ് ​ഗോപിയല്ല സിനിമയിലെ നായകൻ എന്ന് ആരോ നടനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും ഇതോടെ നടൻ മറ്റ് സിനിമകളുടെ തിരക്ക് പറഞ്ഞ് പിൻമാറുകയായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

  Read more about: jagathy innocent
  English summary
  actor innocent was supposed to act in friends movie; director siddique explains why jagathy replaced him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X