twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതമായിരുന്നു, വേലായുധ പണിക്കര്‍ ആകാൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് സിജു വിത്സൻ

    |

    മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സിജു വിത്സൻ. ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ സിജു എന്ന നടൻ സുപരിചിതനായത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടാണ് സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലെ നായക കഥാപാത്രം ചെയ്ത് കൂടുതൽ ശ്രദ്ധ നേടി.

    ഇപ്പോള്‍ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ചരിത്ര പുരുഷനായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. വിനയന്‍ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവായാണ് ചിത്രത്തെ അടയാളപ്പെടുത്തപ്പെടുന്നത്. സിജു വിത്സൻ അവതരിപ്പിച്ചത് ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ്.

    വേലായുധ പണിക്കർ

    വേലായുധ പണിക്കർ ആകാൻ ചെയ്ത ശാരീരിക അധ്വാനത്തെക്കുറിച്ചും സിനിമക്ക് വേണ്ടിയുള്ള മറ്റ് ട്രെയിനിങ്ങുകളെക്കുറിച്ചും ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിജു വിത്സൻ. ആറ് മാസത്തോളം കാലം ജിമ്മിൽ വെയിറ്റ് ട്രെയിനിങ്ങും കുതിരയോട്ടവും കളരിപ്പയറ്റും ഒക്കെയായിരുന്നു. നല്ല രീതിയിൽ ബുദ്ധിമുട്ടിയിരുന്നു.

     ചെറിയ പ്രശ്നം ഉണ്ടായിരുന്നു, സീരിയസായിരുന്നു എന്ന് അവസാനമാണ് അറിഞ്ഞത്, അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ച് പാർവ്വതി ചെറിയ പ്രശ്നം ഉണ്ടായിരുന്നു, സീരിയസായിരുന്നു എന്ന് അവസാനമാണ് അറിഞ്ഞത്, അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ച് പാർവ്വതി

    ശാരീരിക ബുദ്ധിമുട്ട്

    'വെയ്റ്റ് ട്രയിനിങ്, കുതിരയോട്ടം, കളരി പയറ്റ്, എല്ലാം പഠിച്ചു. വെയിറ്റ് ട്രെയിനിങ് പണ്ട് ജിമ്മില്‍ പോയി കുറച്ചൊക്കെ ട്രൈ ചെയ്തിരുന്നു. ഇന്ന് കുറച്ചുകൂടി പ്രൊഫഷണലായി വൃത്തിയായി അത് ചെയ്‌തെടുത്തു. ആറ് മാസമായിട്ട് ഇത് തന്നെയായിരുന്നു പരിപാടി, വേറെ ഒന്നുമില്ലായിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ കളരി പ്രാക്ടീസാണ്. രാവിലെ വമ്പന്‍ ബില്‍ഡപ്പോടെ എണീക്കാനൊന്നും കഴിയില്ല'.

    'കട്ടിലിന്റെ സൈഡില്‍ ഒടിഞ്ഞുതൂങ്ങി എണീറ്റിരുന്ന്, ഇന്ന് പോണമല്ലോ, എന്ന് ചിന്തിച്ച് കൊണ്ടാണ് എഴുന്നേൽക്കുന്നത്. എഴുന്നേറ്റിരിക്കുമ്പോള്‍ തന്നെ നമ്മള്‍ ജീവിതത്തില്‍ ഇതുവരെ അറിയാത്ത കുറേ മസിലുകള്‍ ഇങ്ങനെ കുത്തി ഇക്കിളിയാക്കും, അയ്യോ ഓർക്കാൻ കൂടി കഴിയുന്നില്ല'.

    Also Read: ഞങ്ങൾ തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേ ഉള്ളൂ, വിഷ്ണുവിന് ഇഷ്ടമുള്ള പേരാണ് കുഞ്ഞിന് നൽകിയതെന്ന് അനുശ്രീ

    ശരീര വേദന

    നല്ല ശരീര വേദന ആയിരുന്നു. കാരണം രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെയുള്ള മൂന്ന് മണിക്കൂര്‍ കളരി പ്രാക്ടീസ് ചെയ്യും, പത്ത് മണിയാകുമ്പോള്‍ ജിമ്മില്‍ പോയി ഒരു മണി വരെ വെയിറ്റ് ട്രെയിന്‍ ചെയ്യും.

    അത് കഴിഞ്ഞ് വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്, എണ്ണയും കുഴമ്പുമൊക്കെ തേച്ച് കുളിച്ച്, കുറച്ചുനേരം കിടന്നുറങ്ങി, രാവിലെ ഒരു നാല് മണിയാകുമ്പോള്‍ എഴുന്നേറ്റ് ഹോഴ്‌സ് റൈഡിങ്ങിന് പോകും, ഏഴ് മണിയാകുമ്പോള്‍ വീട്ടില്‍ വരും. ഇതായിരുന്നു ആറു മാസത്തെ ഒരു റൊട്ടീൻ, സിജു പറഞ്ഞു.

    പിന്നെ ഒന്നിനുമുള്ള ആരോ​ഗ്യം ഉണ്ടാകില്ല. ചിലപ്പൊൾ ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. ആ ദിവസങ്ങളിൽ ഒന്നും ഒരു സിനിമ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതമായിരുന്നു.

    Also Read: 'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

    കഥാപാത്രങ്ങൾ

    സിജു വില്‍സണ് പുറമെ ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, ടിനി ടോം, പൂനം ബജ്‌വ, സുദേവ് നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

    പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണം ഇങ്ങനെയാണ്.. സിനിമ വളരെ മികച്ച നിലവാരം പുലര്‍ത്തി.

    100 ശതമാനം എനര്‍ജിയോടെ രക്ഷസ രാജാവും, ദാദ സാഹിബും, എടുത്ത വിനയന്‍ അതെ എനര്‍ജിയോടെ തിരിച്ചു വന്നിരിക്കുന്നു. സിജു വില്‍സന്റെ നായകപരിവേഷവും സിനിമയിലെ ആക്ഷന്‍ സ്വീക്വന്‍സുകളും അവിസ്മരണീയം. താരതമ്യേന ചെറിയ ബജറ്റില്‍ അധികം ഗ്രാഫിക്‌സ് ബഹളമില്ലാതെ കലാമൂല്യമുള്ള ഒരു ചരിത്ര സിനിമ എടുക്കാമെന്ന് താങ്കള്‍ തെളിയിച്ചു. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ആര്‍ട്ട് ഡയറക്ഷനും എടുത്തു പറയേണ്ടത് തന്നെയാണ്.

    Read more about: siju wilson
    English summary
    Actor Siju Wilson Open ups about the workout for the movie Pathonpatham Noottandu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X