For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്കീ ദേവിയെ തൊഴേണ്ട, അമ്പലത്തിൽ നിന്ന് ഇറങ്ങി'; അനുഭവം പങ്കുവെച്ച് വിധുബാല

  |

  മലയാള സിനിമയിലെ പഴയ കാല നായികയാണ് വിധുബാല. സിനിമയിലെ ഏറ്റവും മികച്ച സമയത്ത് അഭിനയ രം​ഗത്ത് നിന്ന് വിടപറഞ്ഞ വിധു ബാല ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിധുബാല. കടുത്ത മൃ​ഗസ്നേഹിയാണ് താനെന്ന് വിധുബാല പറയുന്നു. മൃ​ഗങ്ങളോടുള്ള സ്നേഹത്തിന്റെ പേരിൽ ഒരു ക്ഷേത്രത്തിൽ വെച്ച് ക്ഷുഭിതയായ സംഭവവും വിധുബാല ഓർത്തു.

  'ഈറോടിൽ എന്റെ അച്ഛൻ പഠിപ്പിച്ചിരുന്ന കാലത്ത് ടാക്സിയൊന്നുമില്ല. കുതിര വണ്ടിയാണ്. പിന്നെ മനുഷ്യർ തന്നെ വലിച്ചു കൊണ്ടു പോവുന്ന കൈ റിക്ഷയുണ്ടായിരുന്നു. അതിൽ ഞാൻ കയറില്ല. കുതിര വണ്ടിയിൽ കയറിയാൽ ചാട്ട എടുത്ത് പിന്നാമ്പുറത്ത് ഒളിപ്പിച്ചു വെക്കും. വയസ്സനായിട്ടുള്ള ഒരു കുതിരവണ്ടിക്കാരനുണ്ടായിരുന്നു അന്ന്. അയാൾ ചാട്ട എടുത്ത് മാറ്റിവെക്കും'

  'സ്കൂളിൽ പോവുമ്പോൾ സുഖമില്ലാത്ത പട്ടിയെ കണ്ടാൽ ഞാൻ വീട്ടിൽ കൊണ്ടുപോവും. അച്ഛൻ മാജിക് ഷോ തുടങ്ങിയ സമയത്ത് ഞങ്ങളുടെ വീട്ടിൽ‌ മിനി സൂ തന്നെ ഉണ്ടായിരുന്നു. ഒരു കാലത്ത് വീട്ടിൽ പതിനാറ് പൂച്ചയും പട്ടിയും താറാവ് പ്രാവ്, ​ഗിനി പി​ഗ്സ്, മുയലുകൾ എല്ലാം ഉണ്ടായിരുന്നു. മ‍ൃ​ഗങ്ങളെ തല്ലുന്നവരെ കണ്ടാൽ അവരെ തല്ലണമെന്ന് തോന്നാറുണ്ട്. ഇതുവരെ ചെയ്തിട്ടില്ല'

  Also Read: ഇതിലെവിടെയാണ് അഭിനയം! ഷാരൂഖ് ഖാനെ പരസ്യമായി കളിയാക്കി ഇര്‍ഫാന്‍ ഖാന്‍

  'പക്ഷെ ഞാൻ വൈൽഡ് ആവും. ഞാനൊരിക്കൽ നേപ്പാളിൽ ഒരു അമ്പലത്തിൽ തൊഴാൻ പോയി. അവിടെ വരിയിൽ നിൽക്കുമ്പോൾ മുന്നിലുള്ളവർ കോഴിയെയും ആടിനെയും ഒക്കെ പിടിച്ച് നിൽക്കുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചു. ഏതോ ഭാ​ഗ്യത്തിന് അവിടെ ഒരു തമിഴൻ ഉണ്ടായിരുന്നു. ബലി കൊടുക്കാനാണെന്ന് അയാൾ പറഞ്ഞു. ബലി കൊടുക്കാനോ ഇത് മ​ഹാലക്ഷ്മിയുടെ അമ്പലം ആണെന്ന് പറഞ്ഞല്ലോ എന്ന് ഞാൻ ചോദിച്ചു. മഹാലക്ഷ്മിയുടെ അമ്പലമാണ് പക്ഷെ ഇവിടെ എല്ലാം അമ്പലങ്ങളിലും ബലി കൊടുക്കുമെന്ന് അവർ പറഞ്ഞു'

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  'എന്നെക്കൊണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല, അമ്പലത്തിലേ തൊഴേണ്ട എന്ന് പറഞ്ഞ് ഞാൻ ആ വേലിയിൽ പുറത്തേക്ക് ചാടി. വയലന്റായി പോയി. ഇതിവിടെ സമർപ്പിക്കുകയേ ഉള്ളൂ കൊല്ലുന്നത് വേറെ എവിടെയോ ആണെന്ന് അവർ പറഞ്ഞു. അവസാനം എന്റെ ഭർത്താവ് ഇതുവരെ വന്നില്ലേ തൊഴൂ എന്ന് പറഞ്ഞ് പിടിച്ച് കൊണ്ട് പോയി എന്നെ അകത്തേക്ക് കയറ്റി'

  'അകത്തേക്ക് കയറിയതും ഒന്നും തൊഴുത് അപ്പോൾ തന്നെ പുറത്തേക്ക് ചാടി. എനിക്കാ ദേവിയെ കാണാൻ പോലും തോന്നിയില്ല. അത്രയും ദൈവ വിശ്വാസിയാണ്. അങ്ങനെയുള്ള എനിക്ക് ദേവിയെ തൊഴാൻ പോലും തോന്നിയില്ല,' വിധുബാല പറഞ്ഞു.

  Also Read: 'റാഗിങ്ങിലൂടെ പരിചയം, ആദ്യം പ്രണയം നിരസിച്ചു പിന്നെ പതിയെ സെറ്റായി'; പ്രണയകഥ പറഞ്ഞ് ബേസിൽ ജോസഫ്

  ചെറുപ്പത്തിലേ തുടങ്ങിയ മുറുക്ക് എന്ന ശീലം ഇപ്പോഴും തുടരുന്നുണ്ടെന്നും വിധുബാല തുറന്നു പറഞ്ഞു. ചെറുപ്പത്തിൽ തറവാട്ടിലെ മുത്തശ്ശിമാരോടാെപ്പം തുടങ്ങിയതാണ് മുറുക്ക്. ഇപ്പോഴും എനിക്കിഷ്ടമാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മുറുക്കുക എന്നല്ല. സദ്യയൊക്കെ കഴിഞ്ഞാൽ ഒരു മുറുക്ക് എനിക്കിഷ്ടമാണ്. മുറുക്കിന് ആരോ​ഗ്യ പ്രശ്നങ്ങളില്ല. ആരോ​ഗ്യത്തിന് നല്ലതാണ്. ദഹനത്തിന് വളരെ നല്ലതാണ്.

  വെറ്റിലയും ചുണ്ണാമ്പും പാക്കും. പുകയിലയൊന്നും ഞാൻ ഇടാറില്ല. വീട്ടിൽ തന്നെ വെറ്റിലക്കൊടി ഉണ്ട്. കുറച്ച് ചുണ്ണാമ്പും അടയ്ക്കും ഇട്ട് മുറുക്കുമെന്നും വിധുബാല പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിധുബാല.

  Read more about: vidhubala
  English summary
  actress vidhubala about her love for animals; shares an incident from temple in nepal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X