twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകൾ മരിച്ചാലും കുഴപ്പമില്ല, ദുഃഖം അനുഭവിക്കരുത്; കൈ മുറിച്ചു കളയണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത്: വിധുബാല

    |

    ഒരുകാലത്ത് മലയാള സിനിയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു വിധുബാല. എഴുപതുകളിൽ ബാലതാരമായാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. അധികം വൈകാതെ നായികയായ വിധു ബാല അക്കാലത്തെ മുൻനിര നായകന്മാരുടെ എല്ലാം നായികയായിട്ടുണ്ട്.

    മലയാളത്തിലും തമിഴിലുമായി നൂറിലധികം ചിത്രങ്ങളിലാണ് വിധുബാല അഭിനയിച്ചിട്ടുള്ളത്. എന്നാൽ വിവാഹശേഷം മകൻ ജനിച്ചതോടെ നടി അഭിനയം വിടുകയായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ നിത്യവസന്തം ആയിരുന്നു വിധുബാലയുടെ അവസാന ചിത്രം. പ്രേം നാസിറായിരുന്നു നായകൻ.

    Also Read: രണ്ടെണ്ണം അടിച്ചാൽ അച്ഛൻ അടിപൊളി ആയിരുന്നു; ശ്രീനിവാസനെക്കുറിച്ച് വിനീത്

    അത്രയേറെ ശ്രദ്ധനേടിയിരുന്നു

    ആ സമയത്ത് മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്ന വിധു ബാല. പ്രേം നസീറിന് പുറമെ, മധു, വിൻസെന്റ്, മോഹൻ, ജയൻ, സോമൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പമെല്ലാം വിധു ബാല അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം ഓൺ സ്‌ക്രീനിൽ നിന്ന് പൂർണമായും മാറി നിന്ന വിധു ബാല. 2005 ൽ മിനിസ്ക്രീനിലേക്ക് എത്തിയിരുന്നു.

    അമൃത ടി വി യിലെ 'കഥയല്ല ഇത് ജീവിതം' എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് നടി മിനിസ്ക്രീനിലേക്ക് എത്തിയത്. ഏകദേശം പത്ത് വർഷക്കാലം പരിപാടിയുടെ അവതാരകയായിരുന്നു നടി. ഒരുപക്ഷെ പുതുതലമുറ പ്രേക്ഷകർ വിധു ബാലയെ അറിയുന്നതും ആ പരിപാടിയുടെ അവതാരക എന്ന നിലയിൽ ആയിരിക്കും. അത്രയേറെ ശ്രദ്ധനേടിയിരുന്നു ഷോ.

    ജനപ്രീതി ഏറിയതോടെ

    വിധു ബാലയുടെ അവതരണ രീതിയും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മിനിസ്‌ക്രീനിൽ എത്തി ജനപ്രീതി ഏറിയതോടെ പരസ്യ ചിത്രങ്ങളിലും മറ്റും വിധുബാല അഭിനയിച്ചിരുന്നു. കൂടാതെ ധാരാളം അഭിമുഖങ്ങളും മറ്റും നൽകിയിരുന്നു. അടുത്തിടെ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ വിധു ബാല പങ്കെടുത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിലും എത്തിയിരിക്കുകയാണ് താരം.

    അച്ഛൻ എടുത്ത നിലപാടിനെ കുറിച്ച്

    പരിപാടിയിൽ തന്റെ കുടുംബത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമെല്ലാം നടി മനസ് തുറക്കുന്നുണ്ട്. ഇതിന്റെ പ്രോമോ വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പരിപാടിയിൽ താരം തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധനേടുന്നുണ്ട്. ഒരു അപകടത്തിൽ പെട്ട് തന്റെ കൈ മുറിച്ച് കളയണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ എടുത്ത നിലപാടിനെ കുറിച്ചാണ് വിധു ബാല പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

    മകള്‍ മരിച്ച് പോയെന്നുള്ള ദുഃഖം ഞാൻ അനുഭവിച്ചോളാം

    'എനിക്ക് 8 വയസുള്ളപ്പോഴാണ് ഒരു അപകടം സംഭവിക്കുന്നത്. കൈ മുറിച്ചു കളയേണ്ടി വരും എന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്. കൈയ്യില്ലാതെ ജീവിതകാലം മുഴുവനും എന്റെ മകള്‍ നരകം അനുഭവിക്കേണ്ടി വരും. ആ നരകം എന്റെ മകള്‍ അനുഭവിക്കേണ്ട. ആ മകള്‍ മരിച്ച് പോയെന്നുള്ള ദുഃഖം ഞാൻ അനുഭവിച്ചോളാം. എന്നാണ് അച്ഛൻ പറഞ്ഞത്,'

    Also Read: അർജുനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അമ്മ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നപ്പോൾ സംഭവിച്ചത്!; സൗഭാഗ്യ പറഞ്ഞത്Also Read: അർജുനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അമ്മ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നപ്പോൾ സംഭവിച്ചത്!; സൗഭാഗ്യ പറഞ്ഞത്

    നിറ കണ്ണുകളോടെ വിധുബാല പറഞ്ഞു

    'ഒരു അച്ഛനും പറയാത്ത വാക്കുകളാണ് അത്. മകൾ ഒരു തരി ദുഃഖം പോലും അനുഭവിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന അച്ഛൻ. മരിച്ചാലും വിരോധമില്ല മകൾ ദുഃഖം അനുഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛൻ. ആ ദുഃഖങ്ങൾ അച്ഛൻ അനുഭവിച്ചോളാം എന്നാണ് പറഞ്ഞത്,' നിറ കണ്ണുകളോടെ വിധുബാല പറഞ്ഞു. ഒരിക്കലും അച്ഛൻ തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ഒരിക്കൽ മാത്രമേ തള്ളിയിട്ടുള്ളുവെന്നും താരം പറയുന്നുണ്ട്.

    അതേസമയം, കഥയല്ലിത് ജീവിതത്തെക്കുറിച്ച് പറഞ്ഞ ആളുകളിപ്പോഴും ട്രോളാറുണ്ടെന്ന് ശ്രീകണ്ഠന്‍ നായര്‍ ഷോയിൽ വിധുബാലയോട് പറയുന്നുണ്ട്. മനശാസ്ത്രത്തോടുള്ള ഇഷ്ടം ഞാനിപ്പോഴും വിട്ടിട്ടില്ലെന്ന് വിധുബാല പറഞ്ഞു. 10 വയസ് മുതല്‍ സിനിമയില്‍ വന്നതാണ്. 16 വര്‍ഷം രാപ്പകലില്ലാതെ അഭിനയിച്ചിരുന്നു. അതിന് ശേഷമായാണ് ഇടവേളയെടുക്കാന്‍ തീരുമാനിച്ചതെന്നും വിധുബാല പറയുന്നുണ്ട്.

    Read more about: vidhubala
    English summary
    Actress Vidhubala Emotionally Recalls About Her Father On Flowers Oru Kodi, Video Goes Viral - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X