twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓ നിങ്ങള്‍ എന്നാന്നു വെച്ചങ്ങ് ചെയ്യ്, റാന്നിക്കാരുടെ സ്നേഹത്തെ കുറിച്ച് പറഞ്ഞ് അജു വര്‍ഗീസ്

    |

    നടനായും നിര്‍മാതാവായിട്ടും തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസിപ്പോള്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമല എന്ന സിനിമയിലൂടെ നായകനായിട്ടും അജു പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോഴിതാ സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന സിനിമയുടെ തിരക്കുകളിലാണ് താരം. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

    അജുവിനെപ്പം അരുണ്‍ ചന്തുവും ചേര്‍ന്ന് തിരക്കഥ ഒരുക്കി അരുണ്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിങ് റാന്നിയിലായിരുന്നു കൂടുതലും ചിത്രീകരിച്ചത്. റാന്നിയില്‍ താമസിച്ച സമയത്തെ അനുഭവത്തെ കുറിച്ച് അജു പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു റാന്നിയില്‍ നിന്നും ലഭിച്ച സൗഹൃദങ്ങളെ കുറിച്ച് അജു വര്‍ഗീസ് വാചാലനായത്.

    അജുവിന്റെ വാക്കുകളിലേക്ക്

    സാജന്‍ ബേക്കറിയുടെ ഷൂട്ടിനായി റാന്നിയില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ കേള്‍ക്കാനിടയായ ഒരു കാര്യം അവിടെ ഇതിനു മുമ്പ് മധു-സാര്‍ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട് ചെയ്തത് എന്നാണ്. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകള്‍ ഉണ്ട്. അവിടുത്തെ ആള്‍ക്കാര്‍ക്കും. വളരെ ഫോര്‍വേഡ് ആയി ചിന്തിക്കുന്ന, ലോകം കണ്ട മനുഷ്യര്‍, 80-100 വര്‍ഷം പഴക്കം ചെന്ന വിദ്യാലയങ്ങള്‍ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണ്.

    അജുവിന്റെ വാക്കുകളിലേക്ക്

    ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ ടെക്‌സ്ചര്‍ വേറെയാണ്. കോടയും പച്ചപ്പുമല്ല മറിച്ച് പ്രകൃതിയുമായി ഇണങ്ങി co-exist ചെയ്തു ജീവിക്കാന്‍ പഠിച്ച മനുഷ്യര്‍ ജീവിക്കുന്ന ഒരു ലാന്‍ഡ്‌സ്‌കേപാണ് റാന്നി. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതും പക്ഷെ ഇവിടെ തന്നെയാണ്. തിരിച്ചടികളില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ച സന്തോഷം, പ്രത്യാശ ഉള്ളവനാണ് ഓരോ റാന്നിക്കാരനും.

     അജുവിന്റെ വാക്കുകളിലേക്ക്

    അതുകൊണ്ട് തന്നെ വെറും ബിസിനസ് എന്നുള്ള രീതിയില്‍ ഈ നാടിനെ അപ്രോച്ച് ചെയ്യരുത് എന്നു തോന്നി. ഹോട്ടല്‍ താമസം ഒഴിവാക്കി അവിടെ തന്നെയുള്ള ഒരു വീട്ടില്‍ ആരുന്നു ഞങ്ങളുടെ താമസം. ഞാന്‍, സംവിധായകന്‍ അരുണ്‍ ചന്ദു, ADs, കണ്‍ട്രോളര്‍, എല്ലാരും കൂടി ഒരു വീട്ടില്‍, സീനുകള്‍ ഞങ്ങള്‍ അവിടെ ഇരുന്നു ഇംപ്രോവൈസ് ചെയ്യാന്‍ തുടങ്ങി, അവിടുത്തെ അന്തരീക്ഷം, ലാളിത്യം ഒരുപാട് സിനിമയെ സഹായിച്ചിട്ടുണ്ട്.

    അജുവിന്റെ വാക്കുകളിലേക്ക്

    ഒടുക്കം റാന്നി വിട്ടുപോരുമ്പോള്‍ ഒരുപാട് സൗഹൃദങ്ങള്‍, ചിരികള്‍, ആശീര്‍വാദങ്ങള്‍ ഞങ്ങള്‍ ചേര്‍ത്തു പിടിക്കുന്നു. 'ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്യ്, റാന്നിയില്‍ ഒരു കാര്യം നടക്കുമ്പോ നമ്മള്‍ സഹകരിക്കാതെ ഇരിക്കുമോ'.. ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകള്‍. വിചാരിച്ച പ്രകാരം ഞങ്ങളുടെ ഷൂട്ടിംഗ് ഭംഗിയായി തന്നെ തീര്‍ന്നു. ഈ ചാര്‍ട്ട് പ്രകാരം റാന്നിയില്‍ സാജന്‍ ബേക്കറി -ടെ ഷൂട്ടിംഗ് ആഗ്രഹിച്ച പോലെ അവസാനിച്ച കാര്യം സന്തോഷത്തോടെ പങ്കുവെക്കുന്നു.

    English summary
    Aju Varghese Talks About Sajan Bakery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X