For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്കൽ ബുദ്ധിമുട്ടിച്ചു പിന്നീട് വാശിയായി; സംവിധായകനായതിനെക്കുറിച്ച് ജൂഡ് ആന്റണി

  |

  ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി​ഗദ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. 2014 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ് സംവിധാന രം​ഗത്തേക്ക് ജൂഡ് ആന്റണി കടന്നു വരുന്നത്. സൂപ്പർ ഹിറ്റായ സിനിമയിൽ നിവിൻ പോളി, നസ്രിയ നസീം എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

  വിക്കൽ ഉള്ളതിനാൽ തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളും പിന്നീട് ഈ വിക്കൽ തന്നെ ഉപയോ​ഗിച്ച് സിനിമാ സ്വപ്നം സാക്ഷാത്കരിച്ചതിനെയും കുറിച്ച് ജൂഡ് ആന്റണി മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. ജോഷ് ടോക്സിൽ സംസാരിച്ചപ്പോഴാണ് സംവിധായകൻ ഇതേപറ്റി തുറന്ന് പറഞ്ഞത്.

  'ഒരു കഥ പറഞ്ഞ് കൺവിൻസ് ചെയ്യിക്കാൻ ഏറ്റവും ആദ്യം വേണ്ടത് അയാൾ വൃത്തിയായി സംസാരിക്കുക എന്നതാണ്. എനിക്ക് ഒട്ടും പറ്റാത്തത് അതായിരുന്നു. ഞാൻ ഇപ്പോൾ പറയുന്നതിനേക്കാൾ ഭയങ്കര വീക്ക് ആയിരുന്നു. പിന്നെ അത് എന്റെ സ്ട്രോങ് പോയിന്റ് ആയി എനിക്ക് തോന്നി. എന്നോടുള്ള സിമ്പതി കൊണ്ട് അവർ കഥ കേൾക്കാൻ വേണ്ടി ഇരിക്കും. അങ്ങനെ ഇരുന്നതിൽ നിന്നാണ് വിക്കലാണ് എന്റെ ഏറ്റവും വലിയ പോയിന്റ് എന്ന് എനിക്ക് മനസ്സിലായത്'

  'അതാവുമ്പോൾ എന്ത് വേണമെങ്കിലും പറയാം. അങ്ങനെയാണ് എന്റെ വിക്കലിനെ എടുത്ത് മെയിൻ ഐറ്റം ആക്കിയത്. എനിക്ക് കുറച്ച് വിക്കലുണ്ട് സർ എന്ന് ആദ്യം പറയും. കുഴപ്പമില്ല മോനേ അവിടെ ഇരുന്നോളൂ എന്ന് പറയും. ഞാനേത് പൊട്ടക്കഥ പറഞ്ഞാലും അയാൾ വിചാരിക്കും പാവം മനുഷ്യൻ അവൻ കഥ പറയട്ടെയെന്ന്. ഞാനിങ്ങനെ ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ടായിരുന്നു'

  'അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ വിനീത് ശ്രീനിവാസന്റെ കൂടെ വർക്ക് ചെയ്തത്. അവിടെ നിന്നാണ് എന്റെ ലൈഫ് മൊത്തം മാറിയത്. ഞാൻ പറയുന്ന തമാശകൾ കേട്ട് ചിരിക്കുകയും ഭയങ്കര ഇഷ്ടമുള്ള ആളായി മാറുകയും ചെയ്തു പിന്നീട്. അവിടെ നിന്നാണ് അജുവും വിനീതുമായെല്ലാം സൗഹൃദം ഉണ്ടാവുന്നത്. നിവിൻ ഒരു ദിവസം വിളിച്ച് നീ ഒരു പടം ചെയ്യെടാ എന്ന് പറഞ്ഞു'

  Also Read: 'എന്റെ പെരുമാറ്റം മോളെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി, അതിനുശേഷം ആ ശീലം മാറ്റി'; മകളെ കുറിച്ച് ജയസൂര്യ

  'അപ്പോൾ എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. വെറുതെ സംവിധായകനാണെന്ന് പറയാതെ എന്തെങ്കിലും ചെയ്ത് കാണിക്കെന്ന് കൂട്ടുകാർ പറഞ്ഞു. ആ വാശിയിലാണ് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. പക്ഷെ ചില കാരണങ്ങളാൽ ആ പടം ഓൺ ആയി പെട്ടെന്ന് തന്നെ ഓഫ് ആയിപ്പോയി'

  'അതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞിട്ടാണ് ഓം ശാന്തി ഓശാന എന്ന സിനിമ ചെയ്തത്. ആദ്യ സിനിമയുടേതായ എല്ലാം പ്രശ്നങ്ങളും ആ സിനിമയിലുണ്ടായിരുന്നു. ബാക്​ഗ്രൗണ്ട് സ്കോർ കഴിയുന്നത് വരെ ഞാൻ വിചാരിച്ചത് ആ പടം ഓടില്ല എന്നായിരുന്നു. പക്ഷെ തിയറ്ററിൽ നിന്ന് കണ്ടപ്പോൾ ഈ പടം ഹിറ്റാണ് സർ ഒന്നും പേടിക്കേണ്ട എന്ന് ഞാൻ പറഞ്ഞു'

  Also Read: പ്രാങ്ക് കോളിൽ തുടങ്ങിയ സൗഹൃദം, പ്രണയം തകർന്നതോടെ സുനിതയുമായി വീണ്ടും അടുത്തു; വിവാഹത്തെക്കുറിച്ച് അനിൽ കപൂർ

  'ഒരു സിനിമ സംവിധാനം ചെയ്യണമെന്നേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഞാൻ വിചാരിച്ചു ഒരു പടം ചെയ്തു ഇനി അടുത്ത് ചെയ്യണോ എന്ന്. അങ്ങനെ കഥകൾ കേട്ടപ്പോഴാണ് മുത്തശ്ശിമാരെ വെച്ചിട്ട് പടം വന്നത്. ഞാൻ നോക്കിയപ്പോൾ അത് ആരും ചെയ്യാൻ സാധ്യതയില്ല. സാറ്റ്ലൈറ്റ് കിട്ടാൻ ഒരു വഴിയും ഇല്ല, ആരും തിയറ്ററിൽ വരുമെന്ന് തോന്നുന്നില്ല'

  'അതിനാൽ ആരും ചെയ്യില്ല. മറ്റാരും ചെയ്യാത്തത് ചെയ്യാം എന്നതാണ് എന്റെ വാശി. ആരെങ്കിലും അത് നിനക്ക് പറ്റില്ലെന്ന് പറഞ്ഞാൽ അത് ചെയ്യണമെന്നാണെനിക്ക്. പ്രത്യേകിച്ചും എനിക്ക് ഭയങ്കര വിക്കൽ ഉള്ളത് കൊണ്ട്. അങ്ങനെയാണ് മുത്തശ്ശി​ഗദ എന്ന സിനിമ ചെയ്തത്. തിരുവോണത്തിന്റെ അന്നാണ് ഇറക്കിയത്. നാല് സൂപ്പർ സ്റ്റാറുകളുടെ സിനിമകളുടെ കൂടെയാണ് ആ സിനിമ ഇറക്കിയത്. ഒന്നേകാൽ കോടി രൂപ ആ സിനിമ കലക്ട് ചെയ്തു'

  Also Read: ജോണ്‍ കൊക്കനൊപ്പമുള്ള ജീവിതത്തിലാണ് ഏറ്റവും സന്തോഷിച്ചത്; രണ്ടാമത്തെ വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  'വിക്കലുള്ളവരുടെ ചിന്തകൾ പോവുന്നത് വളരെ സ്പീഡിൽ ആയിരിക്കും. ചിന്തകളിങ്ങനെ മാറി മാറും വരും. അതൊരിക്കലും നമ്മളുടെ വായിൽ വരുന്ന വാക്കുകളുടെ സ്പീഡിന് അനുസരിച്ച് പോവില്ല. അതുകൊണ്ടാണ് വിക്കൽ വരുന്നതെന്നാണ് എന്റെ കണ്ടുപിടുത്തം. നമുക്ക് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്യുക. നമ്മൾ എന്തെങ്കിലും ചെയ്യാൻ വേണ്ടി ജനിച്ചവരാണെന്ന് നമ്മളുടെ ഉള്ളിൽ തന്നെ തോന്നണം,' ജൂഡ് ആന്റണി പറഞ്ഞു.

  Read more about: jude anthany
  English summary
  An Old Video Of Jude Anthany Joseph Opens Up His Struggle Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X